കുരുന്നുകളുടെ ജീവന്* രക്ഷിക്കാനാവാത്ത ദുഃഖത്തില്* തുര്*ക്കി രക്ഷാസമിതി
കല്പറ്റ: കുരുന്നുകളുടെ ശ്വാസം നിലയ്ക്കാത്ത ശരീരങ്ങള്* പുറത്തെടുത്തപ്പോള്* തുര്*ക്കി ജീവന്*രക്ഷാ സമിതി പ്രവര്*ത്തകര്*ക്ക് പ്രതീക്ഷയുണ്ടായിരുന്നു. വൈകിട്ട് ആറുമണിയോടെ എസ്.കെ.എം.ജെ. സ്*കൂളിന് പിറകുവശത്ത് തിരുഹൃദയ നഗര്* മൈലാടിപ്പാറയിലെ ക്വാറിയിലാണ് സഹോദരിപുത്രന്മാരായ ആദിത്യനും നിരഞ്ജനും വീണത്. സന്ദേശം കിട്ടിയ ഉടനെ തുര്*ക്കി ജീവന്* രക്ഷാസമിതിയിലെ കെ. ഷൈജല്*, ടി. നിഷാദ്, എം.വി. ജംഷീദ്, പി.പി. ഷാല്*, പ്രദേശവാസിയായ എം.എന്*. ദിനേശ് കുമാര്* എന്നിവര്* അവിടെയെത്തി. ഒരു നിമിഷം പാഴാക്കാതെ വെള്ളത്തിലേക്ക് ചാടി. ഏറെ വൈകാതെ തന്നെ കുട്ടികളെ പുറത്തെടുക്കുകയും ചെയ്തു.
സംഭവം നടന്ന ഉടനെ പ്രദേശവാസികള്* വെള്ളത്തില്* ഇറങ്ങി പരതിത്തുടങ്ങിയിരുന്നു. വൈകാതെ കല്പറ്റ ഫയര്*ഫോഴ്*സും പോലീസും സ്ഥലത്തെത്തി. ഈ സമയം സംഭവം അറിഞ്ഞ് കല്പറ്റയിലും പരിസരപ്രദേശങ്ങളിലുള്ളവര്* സ്ഥലത്തേക്ക് കുതിച്ചു. ജില്ലാകളക്ടര്* വി. രതീശന്* ഉള്*പ്പെടെ ഉന്നത ഉദ്യോഗസ്ഥരും എത്തി. അപ്പോഴേക്കും പോലീസ് വാഹനത്തില്* രണ്ട് കുട്ടികളെയും കല്പറ്റ സ്വകാര്യ ആസ്പത്രിയിലെത്തിച്ചിരുന്നു. ഇതിനകം ഇരുവരുടെയും മരണം സംഭവിച്ചു. ഇതിനൊക്കെ സാക്ഷികളായി ജീവന്* രക്ഷാസമിതി പ്രവര്*ത്തകരും ഒപ്പമുണ്ടായിരുന്നു. ഒടുവില്* ആസ്പത്രി പരിസരത്ത് നില്*ക്കുമ്പോള്* കുരുന്നുകളുടെ ജീവന്* രക്ഷിക്കാനായില്ലല്ലോ എന്ന ദുഃഖമായിരുന്നു രക്ഷാസമിതി പ്രവര്*ത്തകര്*ക്ക്.