നിരഞ്ജനും ആദിത്യനും യാത്രയായി, മധുമാമന്റെ അരികിലേക്ക്
കല്പറ്റ: നിരഞ്ജനും ആദിത്യനും യാത്രയായി, തങ്ങളേറെ ഇഷ്ടപ്പെടുന്ന മധുമാമന്റെ അരികിലേക്ക്. മാതൃഭൂമി കോപ്പി റൈറ്ററും 'ചിരിമരുന്ന്' പുസ്തകപരമ്പരകളുടെ കര്*ത്താവുമായിരുന്ന മധുമോഹന്റെ സഹോദരിമാരായ പി.ഒ. ഷീജയുടെയും പി.ഒ. സുമിതയുടെയും മക്കളാണ് ക്വാറിയിലെ വെള്ളക്കെട്ടില്* വീണ് മരിച്ച നിരഞ്ജനും ആദിത്യനും.
രണ്ടു വര്*ഷത്തോളമായി അര്*ബുദരോഗം മധുവിനെ കാര്*ന്നുതിന്നുകയായിരുന്നു. ഇച്ഛാശക്തികൊണ്ടു മാത്രമാണ് അത്രയും കാലം മധു പിടിച്ചുനിന്നത്. കോഴിക്കോട് 'മാതൃഭൂമി' ഓഫീസില്*നിന്ന് വന്നാല്* കല്പറ്റ കൈനാട്ടിയിലെ സഹോദരി ഷീജയുടെ വീട്ടിലും മധുവെത്തും. രോഗഗ്രസ്തനായിരിക്കുമ്പോഴും ഈ പതിവു തെറ്റിക്കാറില്ല. ക്രിസ്മസ് കാലത്ത് വയനാട് ഡെവലപ്*മെന്റ് മിഷന്* കല്പറ്റ എസ്.കെ.എം.ജെ.യില്* സംഘടിപ്പിച്ച വയനാട് മഹോത്സവ സമയത്ത് മധു ഷീജയുടെ വീട്ടിലാണ് തങ്ങിയിരുന്നത്. കഴിഞ്ഞ മാര്*ച്ച് ഒമ്പതിനാണ് മധുമോഹന്* ഈ ലോകത്തോടു വിടപറഞ്ഞത്.
പടിഞ്ഞാറ പിലാത്തോട്ടത്തില്* ഓര്*ക്കാട്ടേരി കുടുംബത്തില്* മധു എപ്പോഴും നിറഞ്ഞുനിന്നിരുന്നു. എല്ലാവരുടെയും ഇഷ്ടതാരമായിരുന്നു മധുമോഹന്*; പ്രത്യേകിച്ച് കുട്ടികളുടെ. സഹോദരങ്ങളുടെ മക്കള്*ക്ക് ഏറെ പ്രിയപ്പെട്ടവന്*.
മധുവിന്റെ മരണം ഏറെ ആഘാതം സൃഷ്ടിച്ചത് മക്കളും മരുമക്കളുമായ കുരുന്നുകളിലായിരുന്നു. മധുമോഹന്റെ മൃതദേഹം പൊതുദര്*ശനത്തിനുവെച്ചപ്പോള്* അവിടെയെത്തിയ എല്ലാവരും അക്കാര്യം അനുഭവിച്ചറിയുകയും ചെയ്തു. അതുതന്നെയാണ് നിരഞ്ജനും ആദിത്യനും യാത്രയായ വിവരമറിഞ്ഞപ്പോള്* കൈനാട്ടി 'സാരംഗി'ലും സംഭവിച്ചത്. പിലാത്തോട്ടം ഓര്*ക്കാട്ടേരി കുടുംബത്തില്*നിന്നുള്ളവര്* ഓരോരോ വാഹനങ്ങളില്* വീട്ടുമുറ്റത്ത് വന്നിറങ്ങുമ്പോള്* പ്രദേശമാകെ നിലവിളികളാല്* മുഖരിതമാവുകയായിരുന്നു. നിറകണ്ണുകളോടെ തിങ്ങിക്കൂടിയവര്* അതിനു സാക്ഷികളായി; ഇനിയാര്*ക്കും ഈ രീതിയിലൊരു ദുരന്തം വരരുതേ എന്ന പ്രാര്*ഥനയോടെ.

