ബാലന്റെ ദേഹത്ത് 37 മുറിവുകള്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ബാലന്റെ ദേഹത്ത് 37 മുറിവുകള്

    ബാലന്റെ ദേഹത്ത് 37 മുറിവുകള്*; അസ്വാഭാവിക മരണത്തിന് കേസ്


    കേളകം(കണ്ണൂര്*): തൂങ്ങിമരിച്ച നിലയില്* കാണപ്പെട്ട യൂത്ത് കോണ്*ഗ്രസ് അമ്പായത്തോട് ബൂത്ത് പ്രസിഡന്*റ് ഇടവന ബാലന്റെ(31) മൃതദേഹത്തില്* 37 മുറിവുകളുണ്ടെന്ന് കണ്ടെത്തി. ബാലനെ ചൊവ്വാഴ്ച രാത്രി സി.പി.എം. പ്രവര്*ത്തകര്* കെട്ടിയിട്ട് മര്*ദിച്ചതായി പരാതി ഉണ്ടായിരുന്നു. ബുധനാഴ്ചകാലത്താണ് ബാലനെ മരിച്ചനിലയില്* കണ്ടത്. കോഴിക്കോട് മെഡിക്കല്* കോളേജ് ആസ്​പത്രിയിലെ പോസ്റ്റ് മോര്*ട്ടത്തിലാണ് ശരീരത്തിലെ മുറിവുകള്* സ്ഥിരീകരിക്കപ്പെട്ടത്.

    അതേസമയം, മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്*മോര്*ട്ടം നിഗമനം എന്നാണ്*സൂചന. അസ്വാഭാവികമരണത്തിന് കേളകം പോലീസ് കേസെടുത്തു. ആരെയും പ്രതിചേര്*ത്തിട്ടില്ല. ബാലന്റെ മൃതദേഹം വന്*ജനാവലിയുടെ സാന്നിദ്ധ്യത്തില്* വീട്ടുപറമ്പില്* വ്യാഴാഴ്ച വൈകിട്ട് സംസ്*കരിച്ചു. ഉച്ചതിരിഞ്ഞ് പ്രദേശത്ത് ഹര്*ത്താല്* ആചരിച്ചു. നേരത്തെ മൃതദേഹം കണിച്ചാറില്*വെച്ച് കോണ്*ഗ്രസ്-യൂത്ത് കോണ്*ഗ്രസ് നേതാക്കള്* ഏറ്റുവാങ്ങി. തുടര്*ന്ന് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ വീട്ടിലെത്തിച്ചു.

    യു.ഡി.എഫ്. സ്ഥാനാര്*ഥി അഡ്വ. സണ്ണി ജോസഫ്, യൂത്ത് കോണ്*ഗ്രസ് നേതാക്കളായ മുഹമ്മദ് ബ്ലാത്തൂര്*, എം.കെ.വിനോദ്, ചന്ദ്രന്* തില്ലങ്കേരി, ജയ്*സണ്* തോമസ്, പൊയില്* മുഹമ്മദ്, മൈക്കിള്* ടി.മാലത്ത്, ലിസി ജോസഫ്, പി.കെ.ജനാര്*ദനന്*, ഇബ്രാഹിം മുണ്ടേരി, പാല്* ഗോപാലന്*, പൈലി വാത്യാട്ട്, സാജു വാത്യാട്ട് തുടങ്ങി ഒട്ടേറെപേര്* അന്തിമോപചാരമര്*പ്പിച്ചു. ഇടതുമുന്നണി സ്ഥാനാര്*ത്ഥി കെ.കെ.ശൈലജയും പിന്നീട് ബാലന്റെവീട് സന്ദര്*ശിച്ചു.
Working...
X