പ്രൊട്ടക്ടര്* ഓഫ് എമിഗ്രന്റ്*സ് ഓഫീസിന് ഇന്ന് അവധി
കൊച്ചി: തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള പ്രൊട്ടക്ടര്* ഓഫ് എമിഗ്രന്റ്*സ് ഓഫീസിന് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് പ്രൊട്ടക്ടര്* ഓഫ് എമിഗ്രന്റ്*സ് അറിയിച്ചു.
വാക് ഇന്* ഇന്റര്*വ്യൂ
കോഴിക്കോട്: നാഷണല്* ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് ടെക്*നോളജിയിലെ സ്*കൂള്* ഓഫ് നാനോ സയന്*സ് ആന്*ഡ് ടെക്*നോളജിക്ക് കീഴിലുള്ള പ്രോജക്ടിലേക്ക് കരാറടിസ്ഥാനത്തില്* നിയമനത്തിനായി റിസര്*ച്ച് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്.
യോഗ്യത: കെമിക്കല്* എന്*ജിനീയറിങ്ങിലോ മെക്കാനിക്കല്* എന്*ജിനീയറിങ്ങിലോ ബി ടെക് ബിരുദം. അല്ലെങ്കില്* എം.എസ്*സി. കെമിസ്ട്രി (നാനോ ടെക്*നോളജി പ്രോജക്ടില്* പരിചയമുള്ളവര്*ക്ക് മുന്*ഗണന). പ്രതിമാസ ശമ്പളം: രൂപ 14,000/ മാത്രം.
താത്പര്യമുള്ള ഉദ്യോഗാര്*ഥികള്* ഏപ്രില്* 11-ന് രാവിലെ 9-ന് കോഴിക്കോട് നാഷണല്* ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് ടെക്*നോളജിയിലെ സ്*കൂള്* ഓഫ് നാനോ സയന്*സ് ആന്*ഡ് ടെക്*നോളജി ഓഫീസില്* അഭിമുഖത്തിനു ബയോഡാറ്റയും സര്*ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം നേരിട്ട് ഹാജരാകണം. കൂടുതല്* വിവരങ്ങള്*ക്ക് : National Institute of Technology Calicut
വിനോദം കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടുകൂടി 12 മുതല്* 15 വയസ്സ് വരെയുള്ള കുട്ടികള്*ക്ക് ഏപ്രില്*-മെയ് മാസങ്ങളില്* അവധിക്കാല ചലച്ചിത്രാസ്വാദനക്യാമ്പുകള്* സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്* എന്നിവിടങ്ങളിലാണ് ക്യാമ്പുകള്*. ക്യാമ്പുകളില്* പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്* സംസ്ഥാന ശിശുക്ഷേമ സമിതി പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടണം. ഫോണ്*: 0471-2324939, 2324932, 9847464613.
പി.എസ്.സി. അറിയിപ്പുകള്*
പരീക്ഷാകേന്ദ്രം
ലാന്*ഡ് റവന്യൂ വകുപ്പില്* ഡെപ്യൂട്ടി കളക്ടര്* തസ്തികയിലേക്ക് 9.4.2011ന് നടത്താന്* നിശ്ചയിച്ചിരിക്കുന്ന പരീക്ഷയ്ക്ക് ആലപ്പുഴ ജില്ലയില്* രജിസ്റ്റര്* നമ്പര്* 194415 മുതല്* 194714 വരെ ഉള്ള ഉദ്യോഗാര്*ഥികളുടെ പരീക്ഷാകേന്ദ്രത്തിന്റെ പേര് സെന്റ് മൈക്കിള്*സ് എച്ച്.എസ്. തത്തംപള്ളി എന്നും രജിസ്റ്റര്* നമ്പര്* 195915 മുതല്* 196114 വരെയുള്ള ഉദ്യോഗാര്*ഥികളുടെ പരീക്ഷാകേന്ദ്രത്തിന്റെ പേര് സെന്റ് തോമസ് എച്ച്.എസ്.എസ്. തുമ്പോളി, ആലപ്പുഴ എന്നും രജിസ്റ്റര്* നമ്പര്* 196715 മുതല്* 197014 വരെയുള്ള ഉദ്യോഗാര്*ഥികളുടെ പരീക്ഷാകേന്ദ്രത്തിന്റെ പേര് എസ്.ഡി.വി.എച്ച്.എസ് ഫോര്* ഗേള്*സ്, ആലപ്പുഴ എന്നും വായിക്കണം.
കേരള മുനിസിപ്പല്* കോമണ്* സര്*വീസസ്, വിവിധ വികസന അതോറിറ്റികള്* എന്നിവയില്* ഡ്രൈവര്* ഗ്രേഡ്-2 എല്*.ഡി.വി (കാറ്റഗറി നമ്പര്*-224/2009) തസ്തികയുടെ ഒ.എം.ആര്*. പരീക്ഷ 2.4.2011ന് രാവിലെ 11 മുതല്* 12.15 വരെ വിവിധ ജില്ലകളിലുള്ള പരീക്ഷാകേന്ദ്രങ്ങളില്* നടത്തും.
എല്*.ബി.എസില്* അവധിക്കാല ക്ലാസുകള്*
എല്*.ബി.എസ്. സെന്ററിന്റെ കേരളത്തിലുടനീളമുള്ള സ്ഥാപനങ്ങളില്* അവധിക്കാല കോഴ്*സുകള്* ആരംഭിക്കുന്നു. അഞ്ചാംക്ലാസ് മുതല്* പ്ലസ് ടു വരെയുള്ള വിദ്യാര്*ഥികള്*ക്ക് കമ്പ്യൂട്ടര്* പരിശീലന പരിപാടി നടത്തും. ഏപ്രില്* ആദ്യവാരം തുടങ്ങുന്ന കോഴ്*സുകളിലേക്ക് ഇപ്പോള്* അപേക്ഷിക്കാം. വിവരങ്ങള്*ക്ക് 0471-2560333.
യുവധാര സാഹിത്യപുരസ്*കാരം
തിരുവനന്തപുരം: 2011 ലെ യുവധാര സാഹിത്യപുരസ്*കാരത്തിന് സൃഷ്ടികള്* ലഭിക്കേണ്ട അവസാന തീയതി ഏപ്രില്* 20. ചെറുകഥ, കവിത വിഭാഗങ്ങളിലാണ് അവാര്*ഡ് ഏര്*പ്പെടുത്തിയിരിക്കുന്നത്. 15 വയസ്സുമുതല്* 40 വയസ്സുവരെയുള്ളവര്*ക്ക് സൃഷ്ടികള്* അയയ്ക്കാം. ഫോണ്*: 0471-2300828/2302329.
പി.ജി. മെഡിക്കല്*: പുതുക്കിയ റാങ്ക്*ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്* സര്*വീസ് സര്*ട്ടിഫിക്കറ്റ് നല്*കിയ അപേക്ഷാര്*ഥികളെ ഉള്*പ്പെടുത്തി പി.ജി. മെഡിക്കല്* പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രോസ്*പെക്ടസിലെ നിബന്ധനകള്*ക്ക് വിധേയമായി മാത്രമേ റാങ്ക് ലിസ്റ്റില്* ഉള്*പ്പെട്ടിട്ടുള്ള അപേക്ഷാര്*ഥികളുടെ പ്രവേശനം നടത്തുകയുള്ളൂ. മെഡിക്കല്* വിദ്യാഭ്യാസ ഡയറക്ടര്* ആണ് അലോട്ട്*മെന്റ് നടത്തുന്നത്. അലോട്ട്*മെന്റ് സമയത്ത് അപേക്ഷാര്*ഥി നല്*കിയിരുന്ന എല്ലാ രേഖകളുടെയും ഒറിജിനല്* പരിശോധിക്കുന്നതാണ്. കൂടുതല്* വിവരങ്ങള്*ക്ക് 'cee-kerala.org' എന്ന വെബ്*സൈറ്റ് സന്ദര്*ശിക്കുക.
കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2011-ലെ പി.ജി. മെഡിക്കല്* പ്രവേശന പ്പരീക്ഷയില്* അര്*ഹതനേടിയ അപേക്ഷാര്*ഥികളുടെ താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടുതല്* വിവരങ്ങള്*ക്ക് cee-kerala.org എന്ന വെബ്*സൈറ്റ് സന്ദര്*ശിക്കുക. പരാതികള്* ഉള്ളപക്ഷം ഏപ്രില്* രണ്ടിനോ അതിന് മുമ്പോ പ്രവേശനപ്പരീക്ഷാകമ്മീഷണറുടെ ഓഫീസില്* രേഖാമൂലം സമര്*പ്പിക്കണം.
സാമൂഹ്യ സുരക്ഷാ പദ്ധതിയില്* ഒഴിവ്
തിരുവനന്തപുരം: വിമന്* എം പവര്*മെന്റ്ആന്റ് ഹ്യൂമന്* റിസോഴ്*സ് ഡവലപ്*മെന്റ് സെന്റര്* ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്* കേന്ദ്രസര്*ക്കാര്* നടപ്പിലാക്കുന്ന സാമൂഹ്യസുരക്ഷാ പദ്ധതിയില്* വിവിധ തസ്തികകളില്* ഒഴിവുണ്ട്. പ്രൊജക്ട് മാനേജര്*, കൗണ്*സിലര്*, മോണിട്ടറിങ് ആന്*ഡ് ഇവാല്യുവേഷന്* ഓഫീസര്* എന്നിവരുടെ തസ്തികകളിലെ ഒഴിവുകള്*, എം.എസ്. ഡബ്ല്യു, എം.എ. സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്*സ്, എം. എ. ബിരുദക്കാര്*ക്ക് അപേക്ഷിക്കാം. ഇന്റര്*വ്യു ഏപ്രില്* രണ്ടിന് രാവിലെ 10ന് മ്യൂസിയം ജംങ്ഷനിലെ സാന്ദീപിനി സ്*കൂളില്*. ഫോണ്*: 0471-2310131.
മെഡിക്കല്* പി. ജി. കൗണ്*സലിങ്
തിരുവനന്തപുരം: മെഡിക്കല്* പി. ജി. കോഴ്*സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്*മെന്റ് തിരുവനന്തപുരം മെഡിക്കല്* കോളേജ് കാമ്പസിലുള്ള ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്* എഡ്യൂക്കേഷനില്* ഏപ്രില്* 5 മുതല്* 11 വരെ നടത്തും.
കൗണ്*സലിങ്ങില്* പങ്കെടുക്കാന്* ആഗ്രഹിക്കുന്നവര്* ''www.dme.kerala.gov.in'' എന്ന വെബ്*സൈറ്റില്* നിന്ന് ഓപ്ഷന്* ഫോറത്തിന്റെ നിര്*ദിഷ്ട രൂപം ഡൗണ്*ലോഡ് ചെയ്ത് തങ്ങള്* തിരഞ്ഞെടുക്കുവാന്* ആഗ്രഹിക്കുന്ന വിഷയവും കോളേജും പ്രസ്തുത ഫോറത്തില്* അലോട്ട്*മെന്റ് സമയത്ത് രേഖപ്പെടുത്തി നല്*കണം. വിശദ വിവരങ്ങള്* ''www.dme.kerala.gov.in'' എന്ന വെബ്*സൈറ്റില്* ഉണ്ട്.
കണ്ണൂര്* സര്*വകലാശാലാ വാര്*ത്ത
വിദൂരവിദ്യാഭ്യാസകേന്ദ്രം: അഡ്രസ് സ്ലിപ്പ് എത്തിക്കണം: വിദൂര വിദ്യാഭ്യാസകേന്ദ്രം മുഖേന ഒന്നാംവര്*ഷ ബിരുദ കോഴ്*സുകള്*ക്ക് രജിസ്റ്റര്*ചെയ്ത വിദ്യാര്*ഥികള്* അഡ്രസ് സ്ലിപ്പ് ഏപ്രില്* 9 നകം മാങ്ങാട്ടുപറമ്പ് കാമ്പസിലുള്ള വിദൂരവിദ്യാസവിഭാഗം ഓഫീസില്* സമര്*പ്പിക്കണം.

