ഗൂഗിളിനെതിരെ മൈക്രോസോഫ്റ്റ് പരാതി നല്*കി
ബ്രസ്സല്*സ്: ഇന്റര്*നെറ്റ് സെര്*ച്ച് എന്*ജിന്* ലോകത്തെ മുന്*നിരക്കാരായ ഗൂഗിളിനെതിരെ മൈക്രോസോഫ്റ്റ് കോര്*പ്പറേഷന്* യൂറോപ്യന്* യൂണിയന് പരാതി നല്*കി. തങ്ങളുടെ സേവനങ്ങളുടെ വളര്*ച്ച തടയാനായി തിരച്ചില്* വിപണിയിലെ മേധാവിത്വം ഗൂഗിള്* ഉപയോഗപ്പെടുത്തുകയാണെന്നും മത്സരക്ഷമതയ്ക്ക് തുരങ്കം വെക്കുന്നുവെന്നുമാണ് മൈക്രോസോഫ്റ്റിന്റെ പരാതി. ആദ്യമായാണ് മത്സരക്ഷമതാപ്രശ്*നങ്ങളുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് കമ്മീഷനെ സമീപിക്കുന്നത്.
മത്സരത്തിനനുവദിക്കുന്നില്ലെന്ന് മൈക്രോസോഫ്റ്റിനെതിരെ ഒട്ടേറെ പരാതികള്* നേരത്തേ യൂറോപ്പിലും അമേരിക്കയിലും നിലവിലുണ്ട്.
യൂറോപ്പില്* ഇന്റര്*നെറ്റ് തിരച്ചില്*വിപണിയിലെ പരസ്യങ്ങളില്* 90 ശതമാനവും ഇപ്പോള്* ഗൂഗിളിന് സ്വന്തമാണ്. വന്*പ്രചാരണ കോലാഹലവുമായെത്തിയ മൈക്രോസോഫ്റ്റിന്റെ സ്വന്തം തിരച്ചില്* യന്ത്രമായ 'ബിംഗ്' ആകട്ടെ നിലനില്പിനായി പൊരുതുകയുമാണ്.
ഗൂഗിളിനെതിരെ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനി നല്*കിയ പരാതിയില്* ഇപ്പോള്* യൂറോപ്യന്*കമ്മീഷന്* അന്വേഷിച്ചു വരുന്നുണ്ട്. എന്നാല്* മൈക്രോസോഫ്റ്റിന്റെ നീക്കത്തില്* അമ്പരപ്പൊന്നുമില്ലെന്ന് ഗൂഗിള്*അധികൃതര്* പറഞ്ഞു. കമ്മീഷന്* മുമ്പാകെ തങ്ങളുടെ പക്ഷം വേണ്ടവിധത്തില്* വിശദീകരിക്കുമെന്നും അവര്* പറഞ്ഞു.