ടോക്യോ: ജപ്പാനില്* ഭൂകമ്പത്തെത്തുടര്*ന്ന് തകരാറിലായ ഫുകുഷിമ ആണവനിലയത്തില്*നിന്ന് അണുവികിരണം വ്യാപിക്കുന്നതിനാല്* കൂടുതല്* മേഖലകളില്*നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്* സമ്മര്*ദമേറുന്നു. ആണവനിലയത്തിനടുത്ത മേഖലയിലെ കടല്*വെള്ളത്തില്* വികിരണശേഷിയുള്ള അയഡിന്റെ തോത് അനുവദനീയമായതിലും 4385 മടങ്ങ് കൂടുതലാണെന്ന് നിലയത്തിന്റെ നടത്തിപ്പുകാരായ 'ടെപ്*കോ' സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്* കൂടുതല്* മേഖലകളില്*നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് അടിയന്തരമായി പരിഗണിക്കണമെന്ന് യു.എന്*. ആണവസുരക്ഷാ ഏജന്*സി ജപ്പാന്* സര്*ക്കാറിനോട് ആവശ്യപ്പെട്ടു.
നിലയത്തില്*നിന്ന് വികിരണം ഇപ്പോഴും തുടരുകയാണെന്നാണു സൂചനയെന്ന് ജപ്പാനിലെ ആണവ ഏജന്*സിയും അറിയിച്ചു. ഫുകുഷിമ നിലയത്തില്*നിന്ന് 40 കിലോമീറ്റര്* അകലെയുള്ള ലിറ്റേറ്റ് ഗ്രാമത്തില്* വികിരണത്തോത് അനുവദനീയപരിധിയില്* കൂടുതലാണെന്ന് അന്താരാഷ്ട്ര ആണവോര്*ജ ഏജന്*സി ചൂണ്ടിക്കാട്ടി. സ്ഥിതിഗതി ശ്രദ്ധാപൂര്*വം വിലയിരുത്താന്* ജപ്പാനോട് നിര്*ദേശിച്ചിട്ടുണ്ടെന്നും ഏജന്*സി ഡെപ്യൂട്ടി ഡയറക്ടര്* ഡെന്നിസ് ഫേ്*ളാറി പറഞ്ഞു.
അതിനിടെ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്*ക്കോസി ബുധനാഴ്ച ടോക്യോയിലെത്തി. സുനാമിക്കു ശേഷം ജപ്പാന്* സന്ദര്*ശിക്കുന്ന ആദ്യ രാഷ്ട്രനേതാവാണ് അദ്ദേഹം. ജപ്പാനിലെ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തില്* ലോകത്തെ ആണവവ്യവസായത്തിന് പുതിയ നിലവാരവും പരിധികളും ഉറപ്പാക്കണമെന്ന് സര്*ക്കോസി നിര്*ദേശിച്ചു. ഫുകുഷിമയുടെ പാഠം ഉള്*ക്കൊണ്ട് രാജ്യത്തെ ഊര്*ജനയം പുനരവലോകനം ചെയ്യേണ്ടതുണ്ടെന്ന് ജപ്പാന്*പ്രധാനമന്ത്രി നവാടോ കാന്* പറഞ്ഞു. അടിയന്തര ദുരിതാശ്വാസപ്രവര്*ത്തനങ്ങള്*ക്കായി 12,000 കോടി ഡോളറെങ്കിലും ജപ്പാന് ആവശ്യമായിവരുമെന്ന് ധന ഉപമന്ത്രി മിത്*സുരു സകുറായ് പറഞ്ഞു.