ലോകകപ്പ് : കരിഞ്ചന്തയില്* ലക്ഷങ്ങള്* മറയുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലോകകപ്പ് : കരിഞ്ചന്തയില്* ലക്ഷങ്ങള്* മറയുന്നു

    മുംബൈ: ക്രിക്കറ്റ് ലോകകപ്പ് ഫൈനല്* മത്സരത്തിന്റെ ടിക്കറ്റിന് കരിഞ്ചന്തയില്* വില 1.25 ലക്ഷം രൂപ. 37,500 രൂപയുടെ ടിക്കറ്റുകളാണ് കരിഞ്ചന്തയില്* ഇത്രയും ഉയര്*ന്ന വിലയ്ക്ക് വില്*ക്കുന്നത്. ഗാലറി ടിക്കറ്റ് മുതല്* വിവിഐപി ടിക്കറ്റുകള്* വരെ കരിഞ്ചന്തയില്* ലഭ്യമാണ്. പലടിക്കറ്റുകള്*ക്കും പത്തിരട്ടിയിലധികമാണ് കരിഞ്ചന്തക്കാര്* ഈടാക്കുന്നത്.
    ഓണ്*ലൈനിലൂടെയും മറ്റും മുന്*കൂട്ടി വാങ്ങിയ ടിക്കറ്റുകളാണ് കരിഞ്ചന്തക്കാര്* വന്*തുകയ്ക്ക് വില്*ക്കുന്നത്. ബുധനാഴ്ച നടന്ന സെമിഫൈനല്* മത്സരത്തില്* ഇന്ത്യ വിജയം കൊയ്തതോടെയാണ് കരിഞ്ചന്തയില്* ഫൈനല്* ടിക്കറ്റിന്റെ വില കുത്തനെ ഇയര്*ന്നത്. ഇന്ത്യശ്രീലങ്ക ഫൈനല്* മത്സരം ഗാലറിയിലിരുന്നു വീക്ഷിക്കാന്* 1500 രൂപയാണ് മുടക്കേണ്ടത്. എന്നാല്*, ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഈ ടിക്കറ്റ് ഉപ്പോള്* കരിഞ്ചന്തയില്* മാത്രമേ ലഭിക്കുന്നുള്ളു. ഇതിന് ഈടാക്കുന്നതാകട്ടെ 18,000 രൂപയും. 5,000 രൂപയുടെ ടിക്കറ്റ് നിരക്ക് 40,000 രൂപയായും ഉയര്*ന്നിട്ടുണ്ടെന്നാണ് റിപ്പോര്*ട്ട്. വിവിഐപി ടിക്കറ്റ് സ്വന്തമാക്കാന്* മുടക്കേണ്ടത് 2.5 ലക്ഷം രൂപയാണ്. ഈ ടിക്കറ്റിനായി പ്രദേശിക രാഷ്ര്ടീയ നേതാക്കളും ബിസിനസുകാരുമാണ് മത്സരിക്കുന്നത്. വാതുവയ്പുകാരാണ് അനധികൃത ടിക്കറ്റ് വില്*പ്പനയ്ക്കു പിന്നിലെന്നാണ് പോലീസ് പറയുന്നത്. എന്നാല്*, ഇവരെ പൂര്*ണമായും പിടികൂടാനാവില്ലെന്നും അധികൃതര്* പറയുന്നു. എത്ര വിലയായാലും ടിക്കറ്റ് വാങ്ങാന്* ആളുകളുണ്ടെന്നതാണ് കരിഞ്ചന്തക്കാരുടെ വിളയാട്ടത്തിന് പ്രധാന കാരണമായി പറയപ്പെടുന്നത്. നേരത്തേ മൊഹാലിയില്* നടന്ന ഇന്ത്യ-പാക്കിസ്ഥാന്* സ്വപ്*നസെമിയിലായിരുന്നു റെക്കോര്*ഡ് വിലയ്ക്ക് കരിഞ്ചന്തയില്* ടിക്കറ്റുകള്* വിറ്റുപോയത്.






    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X