രജനീകാന്തിന് 36ാം പിറന്നാള്*!!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രജനീകാന്തിന് 36ാം പിറന്നാള്*!!

    63 തിരഞ്ഞുപോയിട്ടൊന്നുമല്ല, സ്റ്റൈല്* മന്നന്* രജനി 36ാം പിറന്നാള്* തന്നെയാണ് കഴിഞ്ഞ ദിവസം ചെന്നൈയില്* ആഘോഷിച്ചത്. യന്തിരന്* കണ്ടാല്* രജനിയ്ക്ക അത്രയേ പ്രായം തോന്നുള്ളൂവെങ്കിലും സിനിമയ്ക്ക് പുറത്ത് അദ്ദേഹത്തെ കണ്ടവര്* അത് വിശ്വസിയ്ക്കില്ലെന്നുറപ്പാണ്. എന്തായാലും അറുപത്തിരണ്ടിന്റെ പടിവാതിക്കലുള്ള സൂപ്പര്*സ്റ്റാര്* കഴിഞ്ഞയാഴ്ച മുപ്പത്തിയാറാം ജന്മദിനമാഘോഷിച്ചുവെന്ന കാര്യം സത്യമാണ്. എന്നാല്* താന്* ജനിച്ചതല്ല, തന്റെ പേരിന്റെ പിറന്നാളാണ് രജനി ആഘോഷിച്ചത്.

    1975 മാര്*ച്ച് 17നാണ് മഹരാഷ്ട്രക്കാരനായ ശിവാജി റാവു ഗെയ്ക്ക്*വാദ്,രജനികാന്തായി മാറിയത്. തമിഴിലെ എക്കാലത്തെയും മികച്ച സംവിധായകരില്* ഒരാളായ ബാലചന്ദറാണ് ശിവാജി റാവുവിന് രജനീകാന്ത് എന്ന പേരിട്ടത്.

    തമിഴിന്റെ ഇതിഹാസതാരമായി മാറാന്* സഹായിച്ച പേരിന്റെ പിറന്നാള്* ഗംഭീരമായാണ് രജനി ആഘോഷിച്ചതത്രേ. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങള്*ക്കും ഗംഭീരവിരുന്നാണ് ചെന്നൈയിലെ പോയ്*സ് ഗാര്*ഡനില്* രജനി ഒരുക്കിയത്. ഭാര്യ ലതാരജനികാന്ത്, മക്കളായ ഐശ്വര്യ, സൗന്ദര്യ മരുമക്കളായ ധനുഷ്, അശ്വിന്* എന്നിവര്* ചേര്*ന്നാണ് അതിഥികളെ സ്വീകരിച്ചത്. തെന്നിന്ത്യയിലെ സൂപ്പര്* സംവിധായകരായ മണിരത്*നം, ഷങ്കര്*, മഹേന്ദ്രന്*, പി വാസു, വാലി, വൈരമുത്തു, ശങ്കര്* ഗണേഷ് എന്നിവരും രജനിയുടെ ക്ഷണം സ്വീകരിച്ച് പിറന്നാള്* ആഘോഷിക്കാന്* എത്തിയിരുന്നു.

    കെഎസ് രവികുമാര്* സംവിധാനം ചെയ്യുന്ന റാണ എന്ന ചിത്രത്തിലാണ് രജനി ഇനി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോഷൂട്ട് വ്യാഴാഴ്ചയാണ് നടന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. വ്യത്യസ്ത പ്രായക്കാരായ മൂന്നു കഥാപാത്രങ്ങളെയാണ് റാണയില്* രജനികാന്ത് അവതരിപ്പിക്കുന്നത്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X