ഒരു ലക്ഷ്യം, രണ്ട് ഇതിഹാസങ്ങള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഒരു ലക്ഷ്യം, രണ്ട് ഇതിഹാസങ്ങള്*

    മുംബൈ: ബൗളിങിലെ സച്ചിനാണ് മുത്തയ്യ മുരളീധരന്*, അതുപോലെ ബാറ്റിങിലെ മുരളിയാണ് സച്ചിന്*. സമകാലീന ക്രിക്കറ്റിലെ ഈ ഇതിഹാസങ്ങളുടെ താരതമ്യത്തിന് ഇങ്ങനയെ സാധിയ്ക്കൂ. റെക്കാര്*ഡുകളുടെയും മറ്റും നേട്ടത്തില്* സച്ചിന് മുന്*തൂക്കമുണ്ടെങ്കിലും അദ്ദേഹവുമായി താരതമ്യപ്പെടുത്താന്* കഴിയാവുന്ന ഏക കളിക്കാരന്* പന്തു കൊണ്ട് ഇന്ദ്രജാലം കാണിയ്ക്കുന്ന മുത്തയ്യ മുരളീധരന്* മാത്രമാണ്. ഏകദിനക്രിക്കറ്റിലെ അതികായകരുടെ അവസാന കണ്ടുമുട്ടലാണ് മുംബൈയിലെ ലോകകപ്പ് ഫൈനല്*. കരിയറിലെ ഏറ്റവും ഉന്നതിയിലാണെങ്കിലും ഇനിയൊരു ലോകകപ്പില്* കൂടി ഈ താരങ്ങള്* മുഖാമുഖം കാണുമെന്നത് വന്യമായൊരു സ്വപ്*നം മാത്രമാണ്.
    രണ്ടു പതിറ്റാണ്ടായി ഇന്ത്യന്* ക്രിക്കറ്റിന്റെ നെടുംതൂണായി നില്*ക്കുന്ന സച്ചിന്* റെക്കാര്*ഡുകളുടെ തമ്പുരാനാണ്. സച്ചിന്* നേടുന്ന ഓരോ റണ്ണും പുതിയ ചരിത്രമാണ്. ലോകത്തിലെ മറ്റൊരു കായികതാരത്തിനും ഇത്രയധികം റെക്കാര്*ഡുകള്* ഉണ്ടാകുമോയെന്ന കാര്യം സംശയമാണ്. ആറ് ലോകകപ്പുകളില്* സാന്നിധ്യമറിയ്ക്കാന്* കഴിഞ്ഞെങ്കിലും സച്ചിന്റെ കരിയര്* ലിസ്്റ്റില്* കാണാനാവാത്തത് ലോകകപ്പ് മാത്രമാണ്. ഇക്കുറിയും സച്ചിന്* തന്നെയാണ് ടീമിനെ ഫൈനലിലെത്തിയ്ക്കുന്നതില്* നിര്*ണായക പങ്കുവഹിച്ചത്. ശനിയാഴ്ച രാത്രി സച്ചിനെയും ഇന്ത്യയെയും കാത്തിരിയ്ക്കുന്നത് അപൂര്*വ സൗഭാഗ്യങ്ങളാണ്. രാജ്യത്തിന് കിരീടം, സെഞ്ചുറികളില്* സെഞ്ചുറി ഇതെല്ലാം എത്തിപ്പിടിയ്ക്കാന്* ക്രിക്കറ്റിന്റെ ദൈവത്തിന് കഴിയുമെന്നാണ് 121 കോടി ജനം പ്രതീക്ഷിയ്ക്കുന്നത്. കരിയറില്* സച്ചിന്* റണ്*മല കയറുമ്പോള്* വിക്കറ്റുകള്* കൊയ്തുകൂട്ടുകയായിരുന്നു മുരളീധരന്*. അന്താരാഷ്ട്ര ക്രിക്കറ്റില്* 1347 വിക്കറ്റുകളെന്ന മുരളിയുടെ റെക്കാര്*ഡ് ഭേദിയ്ക്കാന്* ഇപ്പോള്* കളിയ്ക്കുന്ന ആര്*ക്കും കഴിയില്ലെന്ന് നിസംശയം പറയാം. അഞ്ച് ലോകകപ്പുകള്* കളിച്ചിട്ടുള്ള മുരളിയുടെ കരിയര്* ലങ്കന്* ടീമിന്റെ ചരിത്രം കൂടിയാണ്. സെമി ഫൈനലില്* അവസാന പന്തില്* വിക്കറ്റ് നേടി ജന്മനാട്ടില്*നിന്ന് യാത്രയയപ്പുവാങ്ങിയാണ് മുരളി മുംബൈയിലേക്ക് വിമാനം കയറിയത്. വാങ്കഡെയില്* സച്ചിന്* ആദ്യ കിരീടമാണ് തേടുന്നതെങ്കില്* മുരളിയുടെ രണ്ടാമൂഴമാണിത്. ഏകദിന ക്രിക്കറ്റിലെ തന്റെ അവസാന മത്സലത്തില്* ലങ്കയെ ഒരിയ്ക്കല്* കൂടി കീരിടമണിയിക്കുകയെന്ന ദൗത്യമാണ് മുരളിയ്ക്കുള്ളത്. സ്പിന്* മാന്ത്രികന്റെ വിരലുകള്*ക്ക് അതിനുള്ള കഴിവുണ്ടെന്നും ലങ്കന്* ജനത വിശ്വസിയ്ക്കുന്നു. പരിക്കുകള്* വകവെയ്ക്കാതെയാണ് മുരളി സെമി കളിച്ചത്. എന്തൊക്കെ സംഭവിച്ചാലും ശനിയാഴ്ച കളത്തിലുണ്ടാവുമെന്ന് മുരളി വ്യക്തമാക്കിയിട്ടുണ്ട്.

    തങ്ങളുടെ പ്രിയതാരത്തിന് ലോകകപ്പ് സമ്മാനിയ്ക്കുമെന്നാണ് ഇരു ക്യാപ്റ്റന്*മാരും ആണയിടുന്നത്. അതിന് വേണ്ടി കൈമെയ് മറന്ന് പൊരുതാന്* അവര്* തയാറായിക്കഴിഞ്ഞു. ലോകകപ്പിലെ അവസാന അധ്യായം രചിയ്ക്കാനൊരുങ്ങുന്ന ഇതിഹാസങ്ങളില്* ആര്*ക്കാവും ജയം? കാത്തിരുന്ന് കാണുക തന്നെ...





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X