മുംബൈ: ഒപ്പമുണ്ടായിരുന്നവരെല്ലാം മടങ്ങിയിരിക്കുന്നു. വിശ്വക്രിക്കറ്റിലെ പുതിയ ചക്രവര്*ത്തിപദത്തിലേക്ക് നടന്നത് 48 പോരാട്ടങ്ങള്*. അതില്* വീണവരെല്ലാം ഇപ്പോള്* ചരിത്രം. ഇനി കിരീടത്തിലേക്ക് ഒരു ചുവട്. ഇന്ത്യ-ലങ്ക യുദ്ധത്തിന് മുംബൈ ഒരുങ്ങിക്കഴിഞ്ഞു.
28 വര്*ഷം നീണ്ടി കാത്തിരിപ്പിന് വിരാമമിട്ട് ലോകകിരീടം. അങ്ങനെയൊരു ശുഭാന്ത്യം സ്വപ്*നം കാണുകയാണ് ഇന്ത്യ. അത് സാക്ഷാത്ക്കരിയ്ക്കുകയാണ് ധോണിയുടെ നീലപ്പടയ്ക്ക് മുന്നിലുള്ള ദൗത്യം. 1983ല്* കപില്*ദേവിന്റെ ചെകുത്താന്* ലോര്*ഡ്*സിലെ ഫൈനലില്* വിന്*ഡീസിനെ കീഴടക്കി ലോക കിരീടം സ്വന്തമാക്കിയ ശേഷം ഇന്ത്യയ്ക്ക് ഇതുവരെ അന്യമായിരുന്നു ആ സുവര്*ണനേട്ടം. ഇനിയുമൊരിക്കല്* ലോകക്രിക്കറ്റിന്റെ നെറുകയിലേറുക. മുംബൈയിലെ വാങ്കഡെ സ്*റ്റേഡിയത്തില്* ഇന്ത്യന്* ജനത ആഗ്രഹിയ്ക്കുന്നതും അതാണ്. സച്ചിന്* ടെന്*ഡുല്*ക്കറെന്ന ഇതിഹാസ താരത്തിന്റെ തട്ടകത്തിലാണ് പോരാട്ടമെന്നതും സച്ചിന്* മിന്നും ഫോമിലാണെന്നതും ആരാധകര്*ക്ക് പ്രതീക്ഷകള്* വാനോളമുയര്*ത്തുകയാണ്. പ്രതീക്ഷകളുടെ വര്*ദ്ധിച്ച ഭാരവുമായാണ് ധോണിയും സംഘവും ലോകകപ്പിലെത്തിയത്. തുടക്കത്തില്* ഒന്നു പതറിയെങ്കിലും ഗ്രൂപ്പിലെ അവസാന മത്സരമായപ്പോഴേക്കും ഇന്ത്യ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. കരീബിയക്കാരെ 80 റണ്*സിനു കീഴടക്കി ക്വാര്*ട്ടറിലേക്ക് മുന്നേറ്റം. അവിടെ കാത്തിരുന്ന ലോക ചാംപ്യന്*മാര്* ഓസീസിനെ അഞ്ച് വിക്കറ്റിന് കീഴടക്കി സെമി പ്രവേശം. സെമിയില്* ചിരവൈരികളായ പാക്കിസ്ഥാനെതിരേ 29 റണ്*സ് ജയം. ഈ ടീമിനെന്തും നേടാന്* കഴിയുമെന്ന വിശ്വാസം ഇങ്ങനെയാണ് ഉരുത്തിരിഞ്ഞത്. അതാണ് ആരാധകരില്* ആവേശം നിറയ്ക്കുന്നതും. ഇന്ത്യയ്*ക്കൊപ്പം കരുത്തരാണ് ലങ്കയും. ലോകകപ്പിലെ പ്രകടനത്തിലും ചരിത്രത്തിലും ഇവര്* സമാസമം. ഇരു ടീമുകളും ഇതു മൂന്നാം ഫൈനല്*. ഇരു കൂട്ടരും ഓരോ തവണ കിരീടവും നേടി. 1983ല്* ഇന്ത്യ കിരീടം നേടിയപ്പോള്* 1996ലായിരുന്നു ലങ്കയുടെ കിരീടമണിഞ്ഞത്.
2003ല്* ഇന്ത്യ ഫൈനലില്* ഓസീസിനോട് കീഴടങ്ങിയപ്പോള്* 2007ല്* ഓസീസിനോടു മുട്ടുമടക്കാനായിരുന്നു ലങ്കയുടെ വിധി. ഈ ലോകകപ്പില്* ഫൈനല്*വരെയുള്ള എട്ടു മത്സരങ്ങളില്* ഓരോ തോല്*വി മാത്രമാണ് ഇന്ത്യയും ലങ്കയും വഴങ്ങിയത്. ദക്ഷിണാഫ്രിക്കയോട് ഇന്ത്യയും പാകിസ്ഥാനോട് ലങ്കയും തോറ്റു. ഇന്ത്യ ഇംഗ്*ളണ്ടിനോട് ടൈ വഴങ്ങിയപ്പോള്* ലങ്ക-ഓസീസ് മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നു.
ഈ ലോകകപ്പിലെ വ്യക്തിഗത പ്രകടനങ്ങളുടെ കണക്കെടുപ്പും തുല്യശക്തികളുടെ പോരാട്ടത്തിലും ഇന്ത്യയും ലങ്കയും തുല്യം. മികച്ച റണ്*വേട്ടക്കാരുടെ ആദ്യ പത്തില്* ഇന്ത്യക്ക് സച്ചിന്* ടെന്*ഡുല്*ക്കറും വിരേന്ദര്* സെവാഗും. ലങ്കയെ പ്രതിനിധീകരിയ്ക്കുന്നത് തിലകരത്*നെ ദില്*ഷന്*, കുമാര്* സങ്കക്കാര.
ബൗളര്*മാരിലെ ആദ്യ പത്തില്* ഇന്ത്യക്ക് സഹീര്* ഖാനും ലങ്കയ്ക്ക് മുത്തയ്യ മുരളീധരനും. പക്ഷേ, ബൗളിങ്ങിലെ വൈവിധ്യത്തിലും ഫീല്*ഡിങ്ങിലും ലങ്കയ്ക്ക് മുന്*തൂക്കമുണ്ട്. ഏകദിനത്തില്* ഇരുടീമും ഇതുവരെ ഏറ്റുമുട്ടിയ 128 മത്സരങ്ങളില്* ഇന്ത്യക്ക് 67ഉം ലങ്കയ്ക്ക് 50ഉം ജയമാണുള്ളത്.
11 എണ്ണത്തില്* ഫലമുണ്ടായില്ല. പക്ഷേ, ലോകകപ്പ് മുഖാമുഖങ്ങളില്* ലങ്കയ്ക്കാണ് മുന്*തൂക്കം. ഏഴു മത്സരങ്ങളില്* നാലെണ്ണം ലങ്ക ജയിച്ചപ്പോള്* രണ്ടെണ്ണമാണ് ഇന്ത്യക്കു ജയിക്കാനായത്. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു. ഫൈനലിന്റെ വേദിയായ വാങ്കഡെയില്* രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്* രണ്ടുപേര്*ക്കും ഓരോ ജയം. തുല്യശക്തികളുടെ പോരാട്ടത്തില്* ആരു ജയിക്കുമെന്ന് പറയുക അസാധ്യം... എന്നാല്* 121 കോടി വരുന്ന ജനയുടെ പ്രാര്*ത്ഥനകളില്* ഇന്ത്യയുണ്ട്.... ജയിക്കാതെ അവര്*ക്ക് മറ്റു വഴിയില്ല.
വാല്*ക്കഷ്ണം: 1983 ആവര്*ത്തിയ്ക്കുമോ 2011ല്*.. സംശയം വേണ്ട 1983 തന്നെയാണ് 2011. സംശയമുണ്ടെങ്കില്* കലണ്ടര്* നോക്കൂ...
Powered By WizardRSS.com | Full Text Feeds | Amazon Plugins