കര്*ദ്ദിനാള്* വര്*ക്കി വിതയത്തില്* കാലംചെയ്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കര്*ദ്ദിനാള്* വര്*ക്കി വിതയത്തില്* കാലംചെയ്തു

    കര്*ദ്ദിനാള്* വര്*ക്കി വിതയത്തില്* കാലംചെയ്തു


    കൊച്ചി: സീറോ മലബാര്* സഭാ മേജര്* ആര്*ച്ചുബിഷപ്പ് കര്*ദ്ദിനാള്* മാര്* വര്*ക്കി വിതയത്തില്* (84) കാലം ചെയ്തു. എറണാകുളം ലിസി ആസ്​പത്രിയില്* ആയിരുന്നു അന്ത്യം. അതിരൂപതാ ആസ്ഥാനത്തെ ചാപ്പലില്* കുര്*ബാന ചൊല്ലുന്നതിനിടെ ഉച്ചയ്ക്ക് 12 ന് അദ്ദേഹം തളര്*ന്നു വീണിരുന്നു. തുടര്*ന്ന് ലിസി ആസ്​പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്* പ്രവേശിപ്പിച്ചുവെങ്കിലും ജീവന്* രക്ഷിക്കാനായില്ല. ഹൃദ്യോഗംമൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു. കബറടക്കം ഏപ്രില്* പത്തിനുശേഷം കൊച്ചി സെന്റ് മേരീസ് ബസലിക്കയില്* നടത്തും. റോമില്* മാര്*പ്പാപ്പയെ സന്ദര്*ശിക്കാന്* പോയ സീറോ മലബാര്* സഭയുടെ ബിഷപ്പുമാര്* തിരിച്ചെത്തുന്നത് ഏപ്രില്* പത്തിനുശേഷമായതിനാലാണിത്.

    കേരളത്തിലെ മൂന്നാമത്തെ കര്*ദ്ദിനാള്* ആയിരുന്നു മാര്* വര്*ക്കി വിതയത്തില്*. 2001 ജനവരി 21 നാണ് ജോണ്* പോള്* രണ്ടാമന്* മാര്*പ്പാപ്പ അദ്ദേഹത്തെ കര്*ദ്ദിനാളായി നിയമിച്ചത്. ബനഡിക്ട് പതിനാറാമന്* മാര്*പാപ്പയെ തിരഞ്ഞെടുത്ത കര്*ദ്ദിനാള്*മാരുടെ സംഘത്തില്* മാര്* വര്*ക്കി വിതയത്തിലും ഉള്*പ്പെട്ടിരുന്നു. ബിഷപ്*സ് കോണ്*ഫറന്*സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി പ്രവര്*ത്തിച്ചിട്ടുണ്ട്.

    1927 മെയ് 29 ന് എറണാകുളം ജില്ലയിലെ വടക്കന്* പറവൂരിലാണ് ജനനം. ജസ്റ്റിസ് ജോസഫ് വിതയത്തില്*, ത്രേസ്യാമ്മ എന്നിവരായിരുന്നു മാതാപിതാക്കള്*. 1954 ല്* വൈദികനായ അദ്ദേഹം 1996 നവംബര്* 11 ന് എറണാകുളം അങ്കമാലി രൂപതയുടെ അപ്പസ്*തോലിക് അഡ്മിനിസ്*ട്രേറ്ററും 1997 ജനവരി ആറിന് ബിഷപ്പുമായി. 1999 ഡിസംബര്* 18 ന് അദ്ദേഹത്തെ മേജര്* ആര്*ച്ചുബിഷപ്പായി മാര്*പാപ്പ നിയമിച്ചു.

    കര്*ദ്ദിനാള്* വര്*ക്കി വിതയത്തിലിന്റെ ഭൗതികശരീരം ആസ്​പത്രിയില്*


    റോമിലെ സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കല്* യൂണിവേഴ്*സിറ്റിയില്*നിന്ന് കാനന്* നിയമത്തില്* ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. കര്*ണാടക യൂണിവേഴ്*സിറ്റിയില്* നിന്നാണ് ബിരുദാനന്തര ബിരുദമെടുത്തത്. ബാംഗ്ലൂരിലെ വൈദിക സെമിനാരിയില്* 25 വര്*ഷക്കാലം അധ്യാപകനായി പ്രവര്*ത്തിച്ചിട്ടുണ്ട്. കര്*ദ്ദിനാള്* ജോസഫ് പാറേക്കാട്ടില്*, ആന്റണി പടിയറ എന്നിവരുടെ പിന്*ഗാമി ആയിരുന്നു അദ്ദേഹം.

    ലിസി ആസ്​പത്രിയില്* എംബാം ചെയ്തശേഷം അദ്ദേഹത്തിന്റെ ഭൗതികദേഹം അങ്കമാലി ലിറ്റില്* ഫ്ലവര്* ആസ്​പത്രിയിലേക്ക് മാറ്റും. റോമില്* മാര്*പാപ്പയെ സന്ദര്*ശിക്കുന്ന സഭയിലെ ബിഷപ്പുമാര്* ഏപ്രില്* പത്തിന് മടങ്ങിയെത്തിയശേഷമെ കബറടക്ക ശുശ്രൂഷകള്* നടക്കൂ. ഭൗതികദേഹം ഏപ്രില്* പത്തുവരെ ലിറ്റില്* ഫ്ലവര്* ആസ്​പത്രി മോര്*ച്ചറിയില്* സൂക്ഷിക്കും. ഫാ. ബോസ്*കോ പുത്തൂരിന് സീറോ മലബാര്* സഭാ അഡ്മിനിസ്*ട്രേറ്ററുടെ താല്*ക്കാലിക ചുമതല നല്*കുമെന്ന് സഭാ വക്താവ് ഫാ. പോള്* തേലക്കാട്ട് മാധ്യമ പ്രവര്*ത്തകരോട് പറഞ്ഞു.
Working...
X