മൃഗങ്ങള്*ക്കുവേണ്? ??ി പൂനം നഗ്നയാകണമെന്ന് പെറ്റ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മൃഗങ്ങള്*ക്കുവേണ്? ??ി പൂനം നഗ്നയാകണമെന്ന് പെറ്റ

    മുംബൈ: ഇന്ത്യ ലോകകപ്പ് നേടിയാല്* നഗ്നയാകാനൊരുങ്ങുന്ന പൂനം പാണ്ഡേയ്ക്ക് നഗ്നതാ പ്രദര്*ശനത്തിന് ഒരു ഓഫര്*. മൃഗസംരക്ഷണ സംഘടനയായ പെറ്റയാണ് പൂനത്തോട് നഗ്നയാകാന്* ആവശ്യപ്പെടുന്നത്. മൃഗാവകാശ സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പെറ്റയ്ക്കുവേണ്ടി വന്*കിട താരങ്ങള്* നഗ്നരാകുന്നത് പതിവാണ്. ഇത്തരത്തില്* ഒരു നല്ലകാര്യം ചെയ്യാനാണ് പെറ്റ പ്രവര്*ത്തകര്* പൂനത്തോട് ആവശ്യപ്പെടുന്നത്. ക്രിക്കറ്റിന് വേണ്ടി നഗ്നയായിട്ട് കാര്യമില്ലെന്നും പകരം മിണ്ടാപ്രാണികള്*ക്ക് വേണ്ടി നഗ്നയാകണമെന്നുമാണ് ഇവര്* പറയുന്നത്.

    ഈ ആവശ്യം ഉന്നയിച്ച് മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവര്*ത്തിക്കുന്ന പേട്ട എന്ന സംഘടനയുടെ മേധാവി പൂര്*വ ജോഷിപുര പൂനത്തിന് കത്തയക്കുകയും ചെയ്തു. തങ്ങള്* നടത്തുന്ന പ്രചാരണപരിപാടികളില്* പങ്കാളിയാവണമെന്നും ഇവര്* പൂനത്തോട് ആവശ്യപ്പെടുന്നുണ്ട്.

    ഓരോ ക്രിക്കറ്റ് മത്സരം വിജയിക്കുമ്പോഴും നമ്മള്* ആവേശത്തിന്റെ കൊടുമുടി കയറും. എന്നാല്* പാവം മൃഗങ്ങളുടെ തോല്* ഉപയോഗിച്ച് നിര്*മ്മിച്ച ബോള്* ഉപയോഗിച്ചാണ് ഓരോ കളിയും ജയിച്ച് കയറുന്നതെന്ന് ആരും ഓര്*ക്കാറില്ലെന്നും പൂര്*വ ജോഷിപുരയുടെ കത്തില്* പറയുന്നു.

    സിന്തറ്റിക് ബോളുകള്* മാത്രം ഉപയോഗിച്ച കളിക്കാന്* പൂനം ഇന്ത്യന്* ക്രിക്കറ്റ് കൌണ്*സിലിനോട് ആവശ്യപ്പെടണമെന്നും കത്തില്* പറയുന്നു. മുമ്പ് ഈ ആവശ്യം ഉന്നയിച്ച് ജോഷിപുര ഐ സി സി പ്രസിഡന്റ് ശരത് പവാറിനും കത്തയച്ചിരുന്നു.

    അന്താരാഷ്ട്ര സെലിബ്രിറ്റികളായ പമേല ആന്*ഡെര്*സണിനെപ്പോലുള്ളവര്* പേട്ടയുടെ പ്രചാരണ വേദികളില്* പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്* മൃഗങ്ങളെ തുണച്ച് പൂനം നഗ്*നയാവുമോ എന്ന് കണ്ടറിയണം.

    ഇന്ത്യ ലോകകപ്പ് നേടിയാല്* ആദ്യം സ്*റ്റേഡിയത്തില്* നഗ്*നയാകും. പിന്നെ ഡ്രെസ്സിംഗ് റൂമില്* ഇന്ത്യന്* താരങ്ങളുടെ മുന്നിലും നഗ്*നയാകുമെന്ന തന്റെ പ്രഖ്യാപനത്തില്* ഉറച്ച് നില്*ക്കുകയാണ് പൂനം. പൂനത്തിനെതിരെ കോടതിയില്* പരാതിയും ഫയല്* ചെയ്യപ്പെട്ടിട്ടുണ്ട്.






    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X