ദില്ലി: ടു ജി സ്*പെക്ട്രം അഴിമതിക്കേസില്* മുന്* ടെലികോം മന്ത്രി എ.രാജയെ മുഖ്യ പ്രതിയാക്കി സിബിഐ പ്രത്യേക സെഷന്*സ് കോടതിയില്* കുറ്റപത്രം സമര്*പ്പിച്ചു. 80,000 പേജുള്ള കുറ്റപത്രത്തില്* 644 രേഖകളും, 125 സാക്ഷിമൊഴികളും ഹാജരാക്കിയിട്ടുണ്ട്.രാജയുടെ വിശ്വസ്തന്* ആര്*.കെ ചന്ദോലിയ, മുന്* ടെലികോം സെക്രട്ടറി സിദ്ധാര്*ത്ഥ ബെഹൂറ, സ്വാന്* ടെലികോം മാനേജിംഗ് ഡയറക്ടര്* ഷാഹിദ് ഉസ്മാന്* ബല്*വ എന്നിവരാണ് കേസിലെ മറ്റു പ്രധാന പ്രതികള്*. വഞ്ചന, അഴിമതി, വ്യാജരേഖ ചമയ്ക്കല്* എന്നീ കുറ്റങ്ങളാണ് ഇവര്*ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സ്വാന്* ടെലികോം, റിലയന്*സ് (അനില്* അംബാനി), യൂണിടെക് എന്നീ കമ്പനികളെയും കുറ്റപത്രത്തില്* ഉള്*പ്പെടുത്തിയിട്ടുണ്ട്. അനില്* അംബാനി ഗ്രൂപ്പിലെ കമ്പനി സെക്രട്ടറിയും മലയാളിയുമായ ഹരി നായരും പ്രതിപ്പട്ടികയിലുണ്ട്. യൂണിടെക് എം.ഡി.സഞ്ജയ് ചന്ദ്ര, ഡി.ബി റിയല്*റ്റി (സ്വാന്* ടെലികോം) എം.ഡി.വിനോദ് ഗോയെങ്ക എന്നിവരും പ്രതികളാണ്.
അതേസമയം സ്*പെക്ട്രം വിതരണത്തിലെ ക്രമക്കേടിനെ തുടര്*ന്ന് സര്*ക്കാരിനുണ്ടായ നഷ്ടം എത്രയെന്ന് കുറ്റപത്രത്തില്* സിബിഐ വ്യക്തമാക്കിയിട്ടില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) ഇതു സംബന്ധിച്ച നടപടിക്രമങ്ങള്* പൂര്*ത്തിയാക്കത്തതിനാലാണിത്.
അനധികൃതമായി സ്*പെക്ട്രം അനുവദിച്ചതില്* 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായതാണ് കംപ്*ട്രോളര്* ആന്റ് ഓഡിറ്റര്* ജനറല്* കണ്ടെത്തിയത്.
Powered By WizardRSS.com | Full Text Feeds | Amazon Plugins