കൊച്ചി: സീറോ മലബാര്*സഭയുടെ പരമാധ്യക്ഷനും ഭാരത കത്തോലിക്ക മെത്രാന്* സമിതി (സിബിസിഐ) പ്രസിഡന്റും എറണാകുളം-അങ്കമാലി അതിരൂപത മേജര്* ആര്*ച്ച്ബിഷപ്പുമായ കര്*ദിനാള്* മാര്* വര്*ക്കി വിതയത്തില്* (84) കാലം ചെയ്തു. 
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആര്*ച്ച് ബിഷപ്പ് ഹൗസില്* വച്ച് ഹൃദയാഘാതമുണ്ടായ വര്*ക്കി വിതയത്തിലിനെ 12.20 ന് എറണാകുളം ലിസി ആസ്പത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിയോടെ മരിച്ചു. നാലുമണിക്ക് ആസ്പത്രി ചാപ്പലില്* പൊതുദര്*ശനത്തിനും പ്രാര്*ത്ഥനകള്*ക്കും ശേഷം ഭൗതികശരീരം അങ്കമാലി ലിറ്റില്* ഫ്ലവര്* ആസ്പത്രി ഫ്രീസറിലേക്ക് മാറ്റി. സീറോ മലബാര്* സഭയിലെ ബിഷപ്പുമാര്* എല്ലാവരും മാര്*പാപ്പയെ സന്ദര്*ശിക്കാനായി റോമിലേക്ക് പോയിരിക്കുകയാണ്. ഇവര്* തിരിച്ചെത്തിയ ശേഷമായിരിക്കും കബറടക്കം. ഏപ്രില്* 10ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്* ബസ്*ലിക്കയില്* കബറടക്കാനാണ് ഇപ്പോള്* തീരുമാനിച്ചിരിക്കുന്നത്. റോമില്* സീറോ മലബാര്* സഭ ബിഷപ്പുമാര്* അടിയന്തര സിനഡ് ചേര്*ന്ന് മേജര്* ആര്*ച്ച് ബിഷപ്പിന്റെ വേര്*പാട് ഔപചാരികമായി മാര്*പാപ്പയെ അറിയിച്ചു. കാനോന്* നിയമപ്രകാരം സഭയുടെ അഡ്മിനിസ്*ട്രേറ്ററായി കൂരിയ ബിഷപ്പ് ബോസ്*കോ പുത്തൂര്* ചുമതലയേറ്റു.
പൗരസ്ത്യസഭകള്*, നിയമഗ്രന്ഥങ്ങള്*, ക്രൈസ്തവ ഐക്യം എന്നീ കാര്യങ്ങള്*ക്കായുള്ള വത്തിക്കാന്* കാര്യാലയത്തിലെ അംഗമായിരുന്നു കര്*ദിനാള്* വിതയത്തില്*. ജോണ്* പോള്* രണ്ടാമന്റെ മരണത്തെ തുടര്*ന്ന് പുതിയ മാര്*പാപ്പയെ തിരഞ്ഞെടുക്കാന്* ചേര്*ന്ന കര്*ദിനാള്*മാരുടെ കോണ്*ക്ലേവിലും പങ്കെടുത്തിരുന്നു.
സഭാചിന്തകന്*, ഗവേഷകന്*, അധ്യാപകന്* എന്നീ നിലകളില്* പ്രശസ്തനായിരുന്ന കര്*ദിനാള്* വിതയത്തില്* ലളിതജീവിതം കൊണ്ടും സരസ സംഭാഷണങ്ങള്*കൊണ്ടും വിശ്വാസികള്*ക്ക് പ്രിയങ്കരനായിരുന്നു. റിഡംപ്റ്ററിസ്റ്റ് സന്ന്യാസസമൂഹത്തില്* അംഗമായിരുന്ന കര്*ദിനാള്* വിതയത്തില്* ജോണ്* പോള്* രണ്ടാമന്* മാര്*പാപ്പയുടെ പ്രത്യേക താത്പര്യപ്രകാരമാണ് സഭയുടെ നേതൃപദവി ഏറ്റെടുത്തത്. ആരാധനാക്രമവുമായി ബന്ധപ്പെട്ട് സീറോ മലബാര്*സഭയില്* നിലനിന്നിരുന്ന തര്*ക്കങ്ങളുടെ രൂക്ഷത കുറയ്ക്കാനും ഐക്യത്തോടെ സഭയെ നയിക്കാനും വിതയത്തിലിനു കഴിഞ്ഞു. ആത്മീയത നഷ്ടപ്പെടുന്ന ആഘോഷങ്ങള്*ക്കെതിരെയും സഭയ്ക്കുകീഴിലുള്ള ചില വിദ്യാഭ്യാസസ്ഥാപനങ്ങളില്* കോഴ വാങ്ങുന്നതിനെതിരെയും അദ്ദേഹം പുറപ്പെടുവിച്ച ഇടയലേഖനങ്ങള്* ഏറെ ശ്രദ്ധ നേടി. കര്*ദിനാള്* വിതയത്തില്* തന്റെ ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും നിലപാടുകളെ കുറിച്ചും വിശദീകരിച്ച 'തുറന്ന മനസ്സോടെ' (സ്*ട്രെയ്റ്റ് ഫ്രം ദി ഹാര്*ട്ട്) എന്ന ഗ്രന്ഥം സഭയ്ക്കുള്ളിലും സമൂഹത്തിലും ഏറെ ചര്*ച്ച ചെയ്യപ്പെട്ടു.
വടക്കന്* പറവൂരില്* ഷെവലിയര്* ജസ്റ്റിസ് ജോസഫ് വിതയത്തിലിന്റെയും ത്രേസ്യാമ്മയുടെയും എട്ടുമക്കളില്* രണ്ടാമനായി 1927 മെയ് 29നാണ് വര്*ക്കി വിതയത്തില്* പിറന്നത്. പറവൂര്* സെന്റ് ജെര്*മയിന്* സ്*കൂളിലും തിരുവനന്തപുരം സെന്റ് ജോസഫ്*സ് ഹൈസ്*കൂളിലുമായിരുന്നു പഠനം. തിരുവനന്തപുരം യൂണിവേഴ്*സിറ്റി കോളേജില്* നിന്ന് ഇന്റര്*മീഡിയറ്റ് പാസ്സായശേഷം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്*സ് കോളേജില്* നിന്ന് രസതന്ത്രത്തില്* ബിരുദം നേടി. തുടര്*ന്ന് വൈദികനാകാന്* റിഡംപ്റ്ററിസ്റ്റ് സന്ന്യാസസഭയില്* ചേര്*ന്നു. 1947 ആഗസ്ത് രണ്ടിന് സന്ന്യാസവ്രത വാഗ്ദാനം നടത്തി. 1954 ജനവരി 12ന് ബാംഗ്ലൂര്* ആര്*ച്ച് ബിഷപ്പ് തോമസ് പോത്തയ്ക്കാമുറിയില്* നിന്നാണ് വൈദികപട്ടം സ്വീകരിച്ചത്. തുടര്*ന്ന് 'സീറോ മലബാര്* സഭയുടെ ആരാധനാക്രമത്തിന്റെ ഉല്*പ്പത്തിയും വളര്*ച്ചയും' എന്ന വിഷയത്തില്* റോമിലെ സെന്റ് അക്വീനാസ് സര്*വകലാശാലയില്* നിന്ന് ഡോക്ടറേറ്റ് നേടി. തുടര്*ന്ന് കാല്* നൂറ്റാണ്ടോളം ബാംഗ്ലൂരില്* റിഡംപ്റ്ററിസ്റ്റ് മേജര്* സെമിനാരിയില്* കാനന്* നിയമ പ്രൊഫസറായി സേവനം ചെയ്തു. 1972ല്* കര്*ണാടക യൂണിവേഴ്*സിറ്റിയില്* നിന്ന് ഇന്ത്യന്* തത്ത്വശാസ്ത്രത്തില്* എം.എ. ബിരുദവും നേടി. ബാംഗ്ലൂരിലെ ഇതര സെമിനാരികളിലും ഇക്കാലത്ത് പഠിപ്പിച്ചിരുന്നു.
1978 മുതല്* 84 വരെ റിഡംപ്റ്ററിസ്റ്റ് സഭയുടെ ബാംഗ്ലൂര്* പ്രൊവിന്*ഷ്യാളായിരുന്നു. 1984-85 കാലത്ത് കത്തോലിക്ക സന്ന്യാസിസംഘടനയായ കോണ്*ഫറന്*സ് റിലിജിയസ് ഇന്ത്യ (സിആര്*ഐ) ദേശീയപ്രസിഡന്റായി പ്രവര്*ത്തിച്ചു. 1990 മുതല്* 96 വരെ ബാംഗ്ലൂര്* ആശിര്*വനം ബനഡിക്ട്*സ് ആശ്രമത്തിന്റെ അപ്പസ്*തോലിക് അഡ്മിനിസ്*ട്രേറ്ററായിരുന്നു. തുടര്*ന്ന് കേരളത്തില്* ചൊവ്വര ദിവ്യരക്ഷകഭവനത്തിന്റെ ചുമതലക്കാരനായി. രണ്ടുമാസം കഴിഞ്ഞാണ് 1996 ഡിസംബര്* 18ന് സീറോ മലബാര്* സഭയുടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെയും അപ്പസ്*തോലിക് അഡ്മിനിസ്*ട്രേറ്ററായി നിയമിതനായത്. 1997 ജനവരി 6ന് ജോണ്* പോള്* രണ്ടാമന്* മാര്*പാപ്പ റോമില്* വെച്ച് അദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്തു. ജനവരി 18ന് അദ്ദേഹം സീറോ മലബാര്* സഭയുടെയും അതിരൂപതയുടെയും ചുമതല ഏറ്റെടുത്തു. 1999 ഡിസംബര്* 23ന് മാര്*പാപ്പ അദ്ദേഹത്തെ സീറോ മലബാര്* സഭയുടെ മേജര്* ആര്*ച്ച്ബിഷപ്പായും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആര്*ച്ച്ബിഷപ്പായും നിയമിച്ചു. 2000 ജനവരി 16നായിരുന്നു സ്ഥാനാരോഹണം. 2001 ജനവരി 21ന് മാര്*പാപ്പ അദ്ദേഹത്തെ കര്*ദിനാളായി ഉയര്*ത്തി. 2008ലാണ് സിബിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

സഹോദരങ്ങള്*: പ്രൊഫ.പോള്* വിതയത്തില്* (ഇന്ത്യന്* ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് സയന്*സ്, ബാംഗ്ലൂര്*), സിസ്റ്റര്* മരിയ ത്രേസ്യ (ഹോളി ക്രോസ്, മെന്*സിന്*ഗെന്*), ഡോ. ആന്റണി വിതയത്തില്* (ഫോര്*മര്* റിസര്*ച്ച് അസോസിയേറ്റ്, വാഷിങ്ടണ്* യൂണിവേഴ്*സിറ്റി, യുഎസ് എ), ഡോ.ജോണ്* വിതയത്തില്* (ഫെലോ ഓഫ് ഐഇഇഇ, യുഎസ്എ), ഡോ.ഫ്രാന്*സിസ് വിതയത്തില്* (എന്*ജിനീയര്*, ബോയിങ് കമ്പനി, യു എസ് എ), മേരി ആന്റിയോ (ഇംഗ്ലീഷ് വിഭാഗം മുന്*മേധാവി, സെന്റ് ജോസഫ്*സ് കോളേജ് ഇരിങ്ങാലക്കുട), പരേതനായ ജോസഫ് വിതയത്തില്* (റിട്ട.ഡീന്* ഓഫ് എന്*ജിനീയറിങ്, ഇന്ത്യന്* ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് സയന്*സ്, ബാംഗ്ലൂര്*).

