സച്ചിന് വേണ്ടി,ഇന്ത്യ വീണ്ടും ലോകചാമ്പ്യന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സച്ചിന് വേണ്ടി,ഇന്ത്യ വീണ്ടും ലോകചാമ്പ്യന്*



    മുംബൈ: നൂറ്റി ഇരുപത്തിയൊന്ന് കോടി ജനങ്ങളുടെ ഹൃദയമുരുകിയ പ്രാര്*ഥനകള്*ക്കിതാ ലോകകിരീടത്തിന്റെ രൂപത്തില്* സാര്*ഥകമായ ഫലപ്രാപ്തി. ഇരുപത്തിയൊന്*പത് വര്*ഷത്തെ കാത്തിരിപ്പിനൊടുവില്* ഇന്ത്യ വീണ്ടും ലോകചാമ്പ്യന്*. അവിശ്വസനീയമായ തകര്*ച്ചയും അത്ഭുതകരമായ തിരിച്ചുവരവും ഒരുപോലെ കണ്ട കലാശപ്പോരാട്ടത്തില്* ശ്രീലങ്കയെ ആറു വിക്കറ്റിന് തോല്*പിച്ചാണ് ഇന്ത്യ ക്രിക്കറ്റിന്റെ ലോകകിരീടത്തില്* മുത്തമിട്ടത്. ഇതാദ്യമായാണ് ഒരു ആതിഥേയ രാജ്യം ലോകകിരീടം സ്വന്തമാക്കുന്നത്.

    മഹേല ജയവര്*ധനെയുടെ മാതൃകാപരമായ സെഞ്ച്വറിയുടെ ബലത്തില്* ശ്രീലങ്ക ആദ്യം 274 റണ്*സാണ് നേടിയത്. ലസിത് മലിംഗയുടെ വിനാശകരമായ സ്*പെല്ലില്* കുടുങ്ങി സച്ചിനും (18) സെവാഗും (0) പെട്ടന്ന് തന്നെ മടങ്ങിയപ്പോള്* പരാജയം ഉറപ്പിച്ച ഇന്ത്യ പിന്നീട് ഉജ്വലമായി തിരിച്ചുവന്ന് ... ഓവറില്* .... വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഈ ലക്ഷ്യം മറികടന്നത്. മൂന്ന് റണ്* അകലെ വച്ച് വിലപ്പെട്ട സെഞ്ച്വറി നഷ്ടമായ ഗൗതം ഗംഭീറും .... റണ്*സെടുത്ത് മുന്നില്* നിന്നു നയിച്ച ക്യാപ്റ്റന്* എം.എസ്. ധോനിയുമാണ് ഇന്ത്യയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. 35 റണ്*സെടുത്ത വിരാട് കോലി ഗംഭീറിന് നല്*കിയ ഉറച്ച പിന്തുണ ഈ വിജയങ്ങള്*ക്ക് ഉറപ്പുള്ള അടിത്തറ പാകി. മൂന്നാം വിക്കറ്റിലെ ഇവരുടെ 83 റണ്*സ് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയതീരത്തേയ്ക്ക് തുഴഞ്ഞെത്തിച്ചത്. രണ്ടിന് 31 റണ്*സ് എന്ന നിലയില്* തകര്*ന്നടിഞ്ഞ അവസ്ഥയില്* നിന്നാണ് ഇന്ത്യ അത്ഭുതകരമായ വിജയം കൈയെത്തിപ്പിടിച്ചത്.

    കോലി ദില്*ഷന്റെ ഒരു ഉഗ്രന്* റിട്ടേണ്* ക്യാച്ചിലൂടെ വിക്കറ്റ് നഷ്ടപ്പെട്ട് മടങ്ങിയതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി. എന്നാല്*, പിന്നീട് സ്ഥാനക്കയറ്റത്തോടെ എത്തിയ ധോനി ഗംഭീറിനൊപ്പം ഇന്ത്യയുടെ വിജയ സുനിശ്ചിതമാക്കി. നാലാം വിക്കറ്റില്* ഇരുവരും ചേര്*ന്ന് 109 റണ്*സാണ് നേടിയത്. പെരേരയുടെ പന്തില്* ഒരു അനാവശ്യ ഷോട്ടിന് മുതിര്*ന്നാണ് ഗംഭീര്* ചരിത്രപ്രാധാന്യമുള്ള സെഞ്ച്വറി നഷ്ടമാക്കിയത്.

    88 പന്തില്* നിന്ന് 103 റണ്*സ് നേടിയ ജയവര്*ധനെയാണ് വന്* തകര്*ച്ചയിലേയ്ക്ക് നീങ്ങുമായിരുന്ന ലങ്കന്* ഇന്നിങ്*സിനെ പ്രതീക്ഷയുള്ള സ്*കോറിലെത്തിച്ചത്. രണ്ടിന് 60 എന്ന സ്*കോറില്* പതറിയശേഷമാണ് ലങ്ക മഹേലയുടെ ചുമലിലേറി തിരിച്ചുവന്നത്. സംഗകാര 48 ഉം വാലറ്റത്ത് കുലശേഖര 32 ഉം കുലശേഖര 22 ഉം റണ്*സെടുത്ത് മഹേലയ്ക്ക് മികവുറ്റ പിന്തുണ നല്*കി. 88 പന്തില്* നിന്ന് 13 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് ജയവര്*ധനെ മൂന്നാം ലോകകപ്പ് സെഞ്ച്വറി സ്വന്തമാക്കിയത്.

    ഇന്ത്യയ്ക്കുവേണ്ടി സഹീര്* ഖാനും യുവരാജ്*സിങ്ങും രണ്ടു വിക്കറ്റ് വീതവും ഹര്*ഭജന്* ഒരു വിക്കറ്റും വീഴ്ത്തി.

    തുടക്കത്തില്* ഒന്നാന്തരമായി പന്തെറിഞ്ഞെങ്കിലും പിന്നീട് ഇന്ത്യന്* ബൗളര്*മാര്*ക്ക് പന്തിലെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടക്കത്തില്* റണ്*സ് വിട്ടുകൊടുക്കുന്നതില്* ലുബ്ധ് കാട്ടിയ സഹീര്* പോലും അവസാന പത്തോവറില്* 60 റണ്*സ് വിട്ടുകൊടുത്തു. ശ്രീശാന്ത് എട്ടോവറില്* 52 റണ്*സ് വിട്ടുകൊടുത്തു
Working...
X