മുംബൈ: ലോകക്രിക്കറ്റിലെ ഇന്ത്യന്* പട്ടാഭിഷേകത്തിന് ഒരു മലയാളിയും. ടീമിലെ ഏക മലയാളി താരമായ ശ്രീശാന്തിനാണ് ഫൈനലിലെ ലോകകിരീടം ചൂടിയ ടീമിന്റെ ഭാഗമായി ചരിത്രത്തില്* ഇടംനേടാനുള്ള യോഗമുണ്ടായത്.
ലോകകപ്പ് ഫൈനലില്* ആദ്യമായി ഒരു മലയാളി കളിച്ചു എന്നതൊഴിച്ചാല്*, കേരളത്തിനും ശ്രീശാന്തിനും അഭിമാനിക്കാന്* ഏറെയൊന്നുമില്ല. നീണ്ട ഇടവേളയ്ക്കു ശേഷം കളത്തിലിറങ്ങിയതിന്റെ പോരായ്മകള്* ശ്രീയുടെ പ്രകടനത്തില്* നിഴലിച്ചിരുന്നു. മൂന്നു സ്*പെല്ലുകളിലായി എട്ട് ഓവറില്* 52 റണ്*സാണു വഴങ്ങിയത്. വിക്കറ്റ് കിട്ടിയുമില്ല. കളിയുടെ ആരംഭത്തില്* ലങ്കന്* ബാറ്റ്*സ്മാന്മാര്* സമ്മര്*ദമില്ലാതെ അടിച്ചൊതുക്കിയതും ശ്രീശാന്തിനെ തന്നെ. സഹീര്* ഖാന്* മൂന്നു മെയ്ഡനുകള്* എറിഞ്ഞ് ഒരുവശത്ത് ഉയര്*ത്തിക്കൊണ്ടു വന്ന സമ്മര്*ദം ശ്രീശാന്തിന്റെ ഓവറുകളില്* ഇന്ത്യയ്ക്ക് നഷ്ടമാവുന്ന കാഴ്ച ആരാധകരെ നിരാശപ്പെടുത്തുക തന്നെ ചെയ്തു. 2011ലെ ലോകകപ്പ് ശ്രീശാന്തിന് ഭാഗ്യത്തിന്റെ പിന്തുണയുണ്ടായിരുന്നു. തകര്*പ്പന്* ഫോമിലായിരുന്ന പ്രവീണ്* കുമാറിന്റെ പരിക്കാണ് ശ്രീയ്ക്ക് ടീമിലേക്കുള്ള വഴിതുറന്നത്. ലോകപ്പിലെ ആദ്യമത്സരത്തില്* ബംഗ്ലാദേശിലേക്ക് പോകുന്നതിന് മുമ്പ് നെഹ്*റയ്ക്ക് പരിക്കേറ്റതിനാല്* ശ്രീയെ അന്തിമ ഇലവനില്* ഉള്*പ്പെടുത്തി. എന്നാല്* ബംഗ്ലാ ബാറ്റ്*സ്മാന്*മാരുടെ ചൂടറിഞ്ഞ ശ്രീയെ പിന്നീട് പരീക്ഷിയ്ക്കാന്* ധോണി മെനക്കെട്ടില്ല. ഗ്യാലറിയിലിരുന്ന കളി കാണുന്ന അല്ലെങ്കില്* ഗ്രൗണ്ടില്* സഹപ്രവര്*ത്തകര്*ക്ക് വെള്ളമെത്തിയ്ക്കുന്ന ശ്രീശാന്തിനെയാണ് പിന്നീട് ആരാധകര്* കണ്ടത്.
ഏറ്റുവമൊടുവില്* സെമി ഫൈനല്* ആശിഷ് നെഹ്*റയെ വീണ്ടും പരിക്ക് പിടികൂടിയതോടെ ശ്രീയെ ഫൈനലില്* ഉള്*പ്പെടുത്താന്* ധോണിയും സെലക്ടര്*മാരും തീരുമാനിച്ചു. ശ്രീയെ മനപൂര്*വം ഒതുക്കുകയാണെന്നും ക്യാപ്റ്റനുമായി സ്വര്*ചേര്*ച്ചയില്ലെന്നുമുള്ള ആരോപണത്തിനും ഇതോടെ തടയിടാനായി. എന്നാല്* ഒരു പേസറെ മാത്രമാണോ ടീം ഇന്ത്യ ശ്രീശാന്തില്* കണ്ടത്? ശ്രീ കളിച്ചാല്* ടീം ഇന്ത്യയ്ക്ക് ഭാഗ്യമുണ്ടാവുമെന്നൊരു വിശ്വാസവും ധോണിയ്ക്കുണ്ടായിരുന്നുവെന്ന് ന്യായമായി കരുതാം. കളി മികവിനപ്പുറം ഭാഗ്യത്തിന്റെ കടാക്ഷവും തേടുന്നവര്*ക്ക് പഞ്ഞമില്ലാത്ത ടീമാണ് ഇന്ത്യ. 2008ല്* ശ്രീയെടുത്ത ക്യാച്ചിലൂടെയാണ് പാക്കിനെ വീഴ്ത്തി ഇന്ത്യ പ്രഥമിട്വന്റി20 കിരീടം ഇന്ത്യ ചൂടിയത്. ഒരുപക്ഷേ ഇതുതന്നെയായിരിക്കും ശ്രീയ്ക്ക് നറുക്കുവീഴാനുള്ള കാരണവും. എന്തായാലും ശ്രീ ഉള്*പ്പെട്ട ടീം ലോകകപ്പ് നേടുക തന്നെ ചെയ്തു. അത് ഭാഗ്യമാണോ അല്ലയോ എന്നത് വേറെക്കാര്യം.
Powered By WizardRSS.com | Full Text Feeds | Amazon Plugins