ലാല്* ഇല്ല, മമ്മൂട്ടി-രഞ്ജിത്ത് ടീം വീണ്ടും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലാല്* ഇല്ല, മമ്മൂട്ടി-രഞ്ജിത്ത് ടീം വീണ്ടും

    പ്രാഞ്ചിയേട്ടന്റെ സൂപ്പര്*വിജയത്തിന് ശേഷം രഞ്ജിത്ത്-മമ്മൂട്ടി ടീം വീണ്ടുമൊന്നിയ്ക്കുന്നു. ഇത്തവണ പ്രവാസിയായ ഉമ്മച്ചന്* എന്ന കഥാപാത്രത്തെയാണ് രഞ്ജിത്ത് മമ്മൂട്ടിയ്ക്ക് വേണ്ടി സൃഷ്ടിയ്ക്കുന്നത്. രഞ്ജിത്തിന്റെ തിരക്കഥയില്* ജിഎസ് വിജയനാണ് സിനിമ സംവിധാനം ചെയ്യും. രഞ്ജിത്തിന്റെ തന്നെ ക്യാപിറ്റോള്* ഫിലിംസ് നിര്*മിയ്ക്കുന്ന ചിത്രത്തിന് നേരത്തെ രാവ് മായുമ്പോള്* എന്ന പേരാണ് നല്*കിയിരുന്നത്. എന്നാല്* ഇത് മാറ്റുന്നതിനെക്കുറിച്ച് തിരക്കഥാകാരന്* ആലോചിയ്ക്കുന്നുണ്ട്. നാട്ടിലേക്ക് വരുന്ന പ്രവാസിയായ ഉമ്മച്ചന്റെ ജീവിതമാണ് രഞ്ജിത്തിന്റെ തൂലികയില്* വിരിയുന്നത്. നാട്ടിലെ കൂട്ടുകാര്*ക്കൊപ്പം അവധിക്കാലം അടിച്ചുപൊളിയ്ക്കുകയാണ് ഉമ്മച്ചന്*. ഇതിനിടെ ചില അപ്രതീക്ഷിത സംഭവങ്ങള്* ഉമ്മച്ചന്റെ ജീവിതത്തിലുണ്ടാവുകയാണ്. അയാളുടെ ജീവിതം മാറ്റിമിറിയ്ക്കുന്ന സംഭവങ്ങള്*. രേവതിയാവും ഉമ്മച്ചന്റെ കൂട്ടുകാരിയായി ചിത്രത്തിലുണ്ടാവുകയെന്നറിയുന്നു.

    മമ്മൂട്ടി ചിത്രത്തിന് മുമ്പേ രണ്ട് സിനിമകള്* രഞ്ജിത്ത് പൂര്*ത്തിയാക്കും. പൃഥ്വി നായകനാവുന്ന ഇന്ത്യന്* റുപ്പിയാണ് അതിലൊന്ന്. പണത്തോടുള്ള ഇന്നത്തെ യുവത്വത്തിന്റെ ആര്*ത്തിയാണ് ഇന്ത്യന്* റുപ്പി പറയുന്നത്. ഒറ്റദിനം കോടീശ്വരനാവാന്* ശ്രമിയ്ക്കുന്ന യുവാവിന്റെ കഥ ഏറെ പ്രതീക്ഷകള്* തരുന്ന പ്രൊജക്ടാണ്.

    ഇന്ത്യന്* റുപ്പിയ്ക്ക് മുമ്പ് ലീലയെന്ന സിനിമ രഞ്ജിത്ത് പൂര്*ത്തിയാക്കും. എന്നാല്* നേരത്തെ ലഭിച്ച വാര്*ത്തകളില്* നിന്നും വ്യത്യസ്തമായി മോഹന്*ലാല്* സിനിമയിലുണ്ടാവില്ലെന്നാണ് അറിയുന്നത്. ഉറുമിയുടെ തിരക്കഥയൊരുക്കിയ ശങ്കര്* രാമകൃഷ്ണനാണ് ചിത്രത്തിലെ നായകന്*. പൃഥ്വിരാജ്, നെടുമുടി വേണു, മംമ്ത മോഹന്*ദാസ് എന്നിവരും സിനിമയിലുണ്ടാവും. ലാല്* ആരാധകര്*ക്ക് ഏറെ നിരാശ പകരുന്ന വാര്*ത്തയാണിതെന്ന കാര്യത്തില്* സംശയമില്ല. ഏപ്രില്* 25ന് ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം പെട്ടെന്ന് തന്നെ പൂര്*ത്തിയാക്കാനാണ് സംവിധായകന്റെ തീരുമാനം.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X