കപ്പ് നേടി; ധോണി തലമൊട്ടയടിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കപ്പ് നേടി; ധോണി തലമൊട്ടയടിച്ചു

    മുംബൈ: ടീം ഇന്ത്യയുടെ നായകന്* മഹേന്ദ്രസിങ് ധോണി വീണ്ടും മൊട്ടത്തലയന്*, ടീം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയതിന് പിന്നാലെയാണ് ധോണി തലമൊട്ടയടിച്ചത്. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പശ്ചാത്തലത്തില്* ലോകകപ്പുമായി ഫോട്ടോസെഷന് എത്തിയപ്പോഴാണ് ധോണിയുടെ മൊട്ടത്തല വെളിയില്* വന്നത്.
    ഇന്ത്യ കപ്പ് നേടിയാല്* തലമുണ്ഡനം ചെയ്യാമെന്ന് ധോണിയ്ക്ക് നേര്*ച്ചയുണ്ടായിരുന്നുവെന്നാണ് റിപ്പോര്*ട്ടുകള്*. സ്വദേശമായി റാഞ്ചിയിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയുടെ നിര്*ദ്ദേശപ്രകാരമാണ് ധോണി തലമുണ്ഡനം ചെയ്തതെന്നും റിപ്പോര്*ട്ടുകളുണ്ട്. ശനിയാഴ്ച കളികഴിഞ്ഞ് കപ്പും ഏറ്റുവാങ്ങിക്കഴിഞ്ഞ് ഹോട്ടല്* മുറിയിലെത്തിയ ധോണി പുലര്*ച്ചെ 2.45നും 3മണിയ്ക്കും ഇടയിലാണത്രേ മുടി കളഞ്ഞത്. ഈ സമയത്ത് മുണ്ഡനം ചെയ്യാനായിരുന്നുവത്രേ ധോണിയ്ക്ക്് പൂജാരിയില്* നിന്നും ലഭിച്ച നിര്*ദ്ദേശം. 2007ല്* ഇന്ത്യ 20ട്വന്റി ലോകകപ്പ് നേടിയതിന് പിന്നാലെയും ധോണി തലമുണ്ഡനം ചെയ്തിരുന്നു. ഇന്ത്യന്* ടീമിലേയ്ക്ക് കടന്നുവരുമ്പോള്* ധോണിയുടെ നീണ്ട സില്*ക്കി മുടി വളരെ പ്രശസ്തമായിരുന്നു. ധോണിയുടെ മുടിയുടെ ആരാധകരില്* പാകിസ്താന്* പ്രസിഡന്റ് പര്*വേശ് മുഷാറഫ് വരെയുണ്ടായിരുന്നു. എന്നാല്* പിന്നീട് മുടിയാരാധകരെ നിരാശരാക്കിക്കൊണ്ട് ധോണി ഒരു നാള്* മുടിവെട്ടുകയും ചെയ്തു. ഇതിന്റെ പേരില്* ഒട്ടേറെ ഗോസിപ്പുകള്* പുറത്തുവന്നിരുന്നു. ഇതിനിടെ ലോകകിരീടം സ്വന്തമാക്കിയ ധോണിയ്ക്കും കൂട്ടര്*ക്കും രാഷ്ട്രപതി പ്രതിഭാ പാട്ടീല്* ആദ്യവിരുന്നൊരുക്കി. മഹാരാഷ്ട്ര രാജ്ഭവനില്* വച്ചായിരുന്നു വിരുന്ന്.

    ആരാധകരുടെ ആവേശ തിരമാലകള്*ക്കിടയിലൂടെ കനത്ത സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടിയോടെ രണ്ടു ബസുകളിലാണ് ഞായറാഴ്ച വൈകിട്ട് പതിനഞ്ചംഗ ഇന്ത്യന്* ടീം രാജ്ഭവനില്* എത്തിയത്. ഭാര്യമാര്*ക്കൊപ്പമാണ് ക്യാപ്റ്റന്* മഹേന്ദ്ര സിങ് ധോണി, സച്ചിന്* തെന്*ഡുല്*ക്കര്* തുടങ്ങിയവര്* എത്തിയത്.

    ധോണിക്ക് പൂച്ചണ്ട് നല്*കി രാഷ്ട്രപതി അനുമോദിച്ചു. പിന്നാലെ ധോണി മറ്റു ടീം അംഗങ്ങളെ ഓരോരുത്തരെയും പരിചയപ്പെടുത്തി. തുടര്*ന്നു ചായസല്*ക്കാരം.

    മഹാരാഷ്ട്ര ഗവര്*ണര്* ശങ്കരനാരായണന്*, ഐസിസി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ശരദ് പവാര്*, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്*, കേന്ദ്രമന്ത്രി വിലാസ്*റാവു ദേശ്മുഖ് വ്യവസായികളായ അനില്* അംബാനി, ഗൌതം സിംഗാനിയ തുടങ്ങിയവര്* ഉള്*പ്പെടെ ആയിരത്തോളം പേര്* ചടങ്ങില്* പങ്കെടുത്തു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X