ഭയം കാരണം ബിഗ്*ബി കളികാണാന്* വന്നില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭയം കാരണം ബിഗ്*ബി കളികാണാന്* വന്നില്ല

    ലോകകപ്പ് ക്രിക്കറ്റ് ഫൈനല്* മത്സരം കാണാന്* മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്* വിഐപികളുടെ വന്*നിരതന്നെയുണ്ടായിരുന്നു. രാഷ്ട്രീയ, ബിസിനസ് രംഗങ്ങളിലെയും ചലച്ചിത്രരംഗങ്ങളിലെയും പ്രമുഖകര്* ഗാലറിയിലെ താരങ്ങളായി. ഇക്കൂട്ടത്തില്* ദക്ഷിണേന്ത്യയില്* നിന്നും സ്റ്റൈല്* മന്നന്* രജനീകാന്തുമുണ്ടായിരുന്നു. വിഐപികള്* ശ്രദ്ധാകേന്ദ്രമായ സ്റ്റേഡിയത്തിന്റെ ചില വമ്പന്മാരുടെ അസാന്നിധ്യവും ശ്രദ്ധേയമായിരുന്നു. ഇതില്* പ്രധാനി ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനായിരുന്നു. മറ്റൊരാള്* കിങ് ഖാന്* ഷാരൂഖ് ഖാനും. ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന രണ്ടുപേരും കളിനടക്കുമ്പോള്* മുംബൈയില്* ഉണ്ടായിരുന്നുതാനും.

    ഷാരൂഖിന് ആരോഗ്യപ്രശ്*നങ്ങളുണ്ടായിരുന്നതിനാലാണത്രേ സ്റ്റേഡിയത്തില്* എത്താതിരുന്നത്. എ്ന്നാല്* ബിഗ്ബി വരാതിരുന്നകാര്യം രസകരമാണ്. മത്സരം നേരിട്ട് കണ്ടാല്* ഇന്ത്യ തോല്*ക്കുമെന്ന ഭയം കൊണ്ടാണത്രേ ബച്ചന്* സ്*റ്റേഡിയത്തില്* വരാതിരുന്നത്.

    ട്വിറ്ററിലൂടെ ബച്ചന്* തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മല്*സരം വീട്ടിലിരുന്ന ടിവിയിലൂടെയാണ് ബിഗ്ബി കണ്ടത്. ഒരവസരത്തില്* ഇന്ത്യ രണ്ടിന് 33 എന്ന നിലയില്* പതറിയപ്പോള്* താന്* ശരിക്കും ടെന്*ഷനടിച്ചുവെന്നും അമിതാഭ് പറഞ്ഞു.

    എന്നാല്* ഇന്ത്യ ജയിച്ചതോടെ ബിഗ്ബി തെരുവില്* ഇറങ്ങി ആരാധകര്*ക്കൊപ്പം ടീമിന്റെ വിജയം ആഘോഷിച്ചു. തുറന്ന കാറിലാണ് ബിഗ് ബി തെരുവില്* ഇറങ്ങിയത്. ഇന്ത്യയെ പ്രോല്*സാഹിപ്പിക്കാന്* സ്*റ്റേഡിയത്തിലെത്തിയ രജനികാന്തിനെയും അമിര്*ഖാനെയും ബിഗ്ബി ട്വിറ്ററിലൂടെ അഭിനന്ദിയ്ക്കുകയും ചെയ്തിട്ടുണ്ട്.

    മല്*സരത്തിന്റെ ഓരോ ഘട്ടത്തിലും ട്വിറ്ററിലൂടെയും ബ്*ളോഗിലൂടെയുമായി അമിതാഭ് തന്റെ ആവേശവും ആശങ്കയും പങ്കുവച്ചുകൊണ്ടേയിരുന്നു. ഒടുവില്* മല്*സരം ഇന്ത്യ ജയിച്ചപ്പോള്* അദ്ദേഹം ഇങ്ങനെ കുറിച്ചു, വീ വണ്*, വീ ആര്* ദി വേള്*ഡ് ചാംപ്യന്*സ്! അമിതാഭിനൊപ്പം തെരുവിലിറങ്ങി ആഘോഷം പങ്കിടാന്* മകന്* അഭിഷേക്ബച്ചനും, മരുമകള്* ഐശ്വര്യറായിയുമുണ്ടായിരുന്നു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X