92കാരിക്കെതിരെ കൊലക്കേസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    92കാരിക്കെതിരെ കൊലക്കേസ്

    മെല്*ബണ്*: 98കാരനായ ഭര്*ത്താവിനെ കുത്തിക്കൊന്ന കേസില്* ഭാര്യയെ വിചാരണ ചെയ്യാന്* ആസ്*ത്രേലിയന്* കോടതി ഉത്തരവിട്ടു. കഴിഞ്ഞ മാര്*ച്ചില്* സിഡ്*നിയിലെ വീട്ടില്* വെച്ചാണ് ചിങ്യു താങിനെ 92കാരിയായ ഭാര്യ ക്ലാര താങ് കുത്തിക്കൊന്നത്. ഇതോടെ ആസ്*ത്രേലിയയില്* കൊലപാതക കേസില്* വിചാരണ നേരിടുന്ന ഏറ്റവും പ്രായമുള്ള സ്ത്രീയായി ക്ലാര മാറി.

    എഴുപതു വര്*ഷം മുമ്പാണു ചിങ്ങും ക്ലാരയും വിവാഹിതരായത്. ജപ്പാന്റെ ചൈനീസ് അധിനിവേശത്തിനും മവോ സേ തൂങ്ങിന്റെ സാംസ്*കാരിക വിപ്ലവത്തിനും സാക്ഷ്യം വഹിച്ച ഇവര്* 30 വര്*ഷം മുമ്പാണു ചൈനയില്* നിന്ന് ആസ്*ത്രേലിയയിലെത്തിയത്.

    ഭക്ഷണത്തില്* വിഷം കലര്*ത്തി ഭര്*ത്താവു തന്നെ വധിക്കുമെന്ന് ഡിമെന്*ഷ്യാ രോഗിയായ ക്ലാര ഭയപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. മാനസിക രോഗിയായ ക്ലാര കുറ്റക്കാരിയല്ലെന്ന് അഭിഭാഷകന്റെ വാദം തള്ളിയ കോടതിവിചാരണ ചെയ്യാന്* ഉത്തരവിടുകയായിരുന്നു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X