ബാങ്കില്* നിന്നും ഒരുലക്ഷത്തിലേറെ എടുക്കരുത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബാങ്കില്* നിന്നും ഒരുലക്ഷത്തിലേറെ എടുക്കരുത്

    ചെന്നൈ: ബാങ്കുകളില്* നിന്ന് ഒരു ലക്ഷം രൂപയില്* കൂടുതല്* പിന്*വലിക്കുന്നതിനു തിരഞ്ഞെടുപ്പു കമ്മിഷന്* വിലക്കേര്*പ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്* കള്ളപ്പണമൊഴുക്കു തടയാനാണു കമ്മീഷന്* നിയന്ത്രണം ഏര്*പ്പെടുത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, പഞ്ചിമബംഗാള്*, പുതുച്ചേരി എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള പണം പിന്*വലിക്കലുകള്* നിരീക്ഷണവിധേയമായരിക്കുമെന്ന് തിരഞ്ഞെടു്പപ് കമ്മീഷന്* വൃത്തങ്ങള്* അറിയിച്ചിട്ടുണ്ട്.

    വ്യക്തവും വിശ്വസനീയവുമായ രേഖകളുടെ അടിസ്ഥാനത്തിലല്ലാതെ ഇതില്* കൂടുതല്* നിക്ഷേപം പിന്*വലിക്കാന്* അനുവദിക്കരുതെന്നു സംസ്ഥാനത്തെ എല്ലാ ബാങ്കുകള്*ക്കും നിര്*ദേശം നല്*കിയതായി തമിഴ്നാട്ടിലെ മുഖ്യ തിരഞ്ഞൈടുപ്പ് ഓഫിസര്* പ്രവീണ്* കുമാര്* പറഞ്ഞു.

    വ്യക്തിഗത അക്കൗണ്ടുകള്*ക്ക് മാത്രമല്ല എന്*ജിഒ പോലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകളുടെ കാര്യത്തിലും ഇക്കാര്യം ബാധകമാണെന്നും കമ്മീഷന്* അറിയിച്ചിട്ടുണ്ട്.

    ഒരു ലക്ഷത്തിലേറെ പിന്*വലിക്കുന്ന നിക്ഷേപകരുടെ വിവരങ്ങള്* ജില്ലാ കലക്ടര്*മാരെ അറിയിക്കണമെന്നു നേരത്തെ കമ്മിഷന്* ആവശ്യപ്പെട്ടിരുന്നു. അനധികൃത പണക്കടത്തു തടയാനുള്ള വാഹന പരിശോധനയിലൂടെ ഇതിനകം സംസ്ഥാനത്ത് 25 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. രേഖകള്* ഹാജരാക്കിയതിനെ തുടര്*ന്നു ഇതില്* അഞ്ചു കോടി രൂപ തിരിച്ചു നല്*കി.

    തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്* ഫലം പുറത്തുവരുന്നതുവരെ പ്രതിദിനം നടത്തുന്ന ഇടപാടുകളുടെ രേഖകള്* എല്ലാ ബാങ്കുകളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ, റിട്ടേണിങ് ഓഫീസര്*ക്കോ അയയ്ക്കണമെന്ന് നേരത്തേതന്നെ കമ്മീഷന്* നിര്*ദ്ദേശിച്ചിരുന്നു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X