ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമില്ല: വിഎസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമില്ല: വിഎസ്

    പാലക്കാട്: ജമാഅത്തെ ഇസ്ലാമിയുമായി എല്*ഡിഎഫിനു ധാരണയില്ലെന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്*. പാലക്കാട് മുഖാമുഖം പരിപാടിയില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകളോടു യോജിപ്പില്ല. അവര്* ഇങ്ങോട്ട് വന്നപ്പോള്* മാത്രമാണ് പിണറായി വിയന്* സംസാരിച്ചത്. ലാവ്*ലിന്* കേസില്* ആരോപണവിധേയനായ പിണറായി വിജയനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാര്*ട്ടി കേന്ദ്രനേതൃത്വത്തിന് താന്* കത്തെഴുതിയതായുള്ള ആരോപണം വാസ്തവവിരുദ്ധമാണ്. തിരഞ്ഞെടുപ്പ് അടുക്കവെ തന്നെ കേന്ദ്രീകരിച്ചാണ് കോണ്*ഗ്രസ് കെട്ടുകഥകളുണ്ടാക്കുന്നത്. അത് ജനങ്ങളുടെ മുന്നില്* വിലപോകില്ല- വിഎസ് പറഞ്ഞു.

    കഴിഞ്ഞ അഞ്ചുവര്*ഷമായി ഇടതു സര്*ക്കാരിനെതിരെ പറയാന്* ഒന്നുമില്ല. എ.കെ.ആന്റണിയുടെ ആദര്*ശം പൊള്ളത്തരമാണ്. ആദര്*ശ് ഫ്*ളാറ്റ് അഴിമതി സംബന്ധിച്ച് ആന്റണി മറുപടി പറയണം.2ജി സ്*പെക്ട്രം അഴിമതിയില്* കേന്ദ്രം ഉത്തരവാദിയാണ്. കേന്ദ്രത്തില്* സഹസ്രകോടികളുടെ അഴിമതിയാണ് കോണ്*ഗ്രസ് നടത്തിയത്

    എല്*ഡിഎഫ് അധികാരത്തില്* വന്നാല്* മുഖ്യമന്ത്രിയെ പിന്നീടു തീരുമാനിക്കും. രണ്ടു രൂപ അരി പദ്ധതി യുഡിഎഫാണ് അട്ടിമറിച്ചത്. ജനങ്ങള്*ക്ക് അരി കിട്ടാതിരിക്കുന്നതിനു പിന്നില്* ഉമ്മന്*ചാണ്ടിയാണ്. ഇക്കാര്യം ജനങ്ങള്*ക്കും അറിയാം.

    കേന്ദ്രസര്*ക്കാര്* പൊതുവിതരണ സമ്പ്രദായം അട്ടിമറിക്കുകയാണ്. ജനാധിപത്യത്തെ പണാധിപത്യം കൊണ്ടു നേരിടാനാണു യുഡിഎഫ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഹെലികോപ്ടറില്* പ്രചാരണം നടത്തുന്നത്- വിഎസ് ആരോപിച്ചു






    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X