സാന്*ഫ്രാന്*സിസ്*ക്കോ: കാര്*ഡുപയോഗിച്ച് പണമടയ്ക്കാനുള്ള സൗകര്യം തന്നെയായിരുന്നു ഷോപ്പിങ് രംഗത്ത് ഈയടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വിപ്ലവം. ആവശ്യത്തിലേറെ പണം കൈയില്* കൊണ്ടു നടക്കേണ്ടതില്ലെന്ന് വന്നതോടെ കാര്*ഡില്ലാത്തവര്* ചുരുക്കമായി. എന്നാല്*, ഈ രംഗത്ത് പുതിയൊരു പരീക്ഷണത്തിനൊരുങ്ങുകയാണ്
ഇന്റര്*നെറ്റ് സെര്*ച്ച് എന്*ജിന്* കമ്പനിയായ ഗൂഗിള്*.
ഷോപ്പിങ് നടത്തുമ്പോള്* കാര്*ഡിന് പകരം തങ്ങളുടെ ആന്*ഡ്രോയിഡ് മൊബൈല്*ഫോണ്* ഉപയോഗിച്ച് പണമടയ്ക്കാനുള്ള സങ്കേതമാണ് ഗൂഗിളിന്റെ പണിപ്പുരയില്* ഒരുങ്ങുന്നത്. ഇതിനായി ഗൂഗിള്* പ്രമുഖ സാമ്പത്തിക സേവനദാതാക്കളായ സിറ്റി ഗ്രൂപ്പുമായും മാസ്റ്റര്*കാര്*ഡുമായും യോജിച്ച് പ്രവര്*ത്തിക്കാനൊരുങ്ങുകയാണെന്നും റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് കമ്പനികള്* ഇതുവരെ പ്രതികരിച്ചിട്ടില്ല.
തുടക്കത്തില്* സിറ്റി ഗ്രൂപ്പിന്റെ ഉപഭോക്താക്കള്*ക്കായിരിക്കും സേവനം ലഭ്യമാവുക. ഗുഗിളിന്റെ ആന്*ഡ്രോയിഡ് ഫോണുകളിലെ ഒരു മോഡലായിരിക്കും സേവനങ്ങള്*ക്ക് തിരഞ്ഞെടുക്കുക. റീട്ടെയില്* ഷോപ്പുകള്*ക്ക് ഉപഭോക്താക്കളെ സംബന്ധിച്ച് കൂടുതല്* വിവരങ്ങള്* ലഭ്യമാവുമെന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ പിന്നീട് പുതിയ ഓഫറുകള്* സംബന്ധിച്ചുള്ള കാര്യങ്ങളും മറ്റും ഇവര്*ക്ക് എഴുപ്പത്തില്* അയച്ചുകൊടുക്കാനും പുതിയ സേവനം വഴിയൊരുക്കും. കൂടാതെ ഉപഭോക്താക്കള്*ക്ക് ക്രെഡിറ്റ് കാര്*ഡും ഫോണും ഒരുമിച്ച് കൊണ്ടു നടക്കേണ്ട ബുദ്ധിമുട്ടും ഒഴിവാകും.

