ഐഡിയ വില്*ക്കാന്* ആദിത്യ ബിര്*ള ഗ്രൂപ്പ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഐഡിയ വില്*ക്കാന്* ആദിത്യ ബിര്*ള ഗ്രൂപ്പ്*


    ന്യൂഡല്*ഹി: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ ഐഡിയ സെല്ലുലാര്* വില്*ക്കാന്* ആദിത്യ ബിര്*ള ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്*ട്ട്. ഐഡിയയുടെ മുഖ്യ പ്രൊമോട്ടറായ ആദിത്യ ബിര്*ള ഗ്രൂപ്പ് ഇതിന്റെ ഭാഗമായി ഏതാനും ആഗോള ടെലികോം കമ്പനികളുമായി ചര്*ച്ച ആരംഭിച്ചതായി റിപ്പോര്*ട്ട് സൂചിപ്പിക്കുന്നു.

    ദക്ഷിണാഫ്രിക്കയിലെ ടെലികോം കമ്പനിയായ എംടിഎന്* ഉള്*പ്പെടെയുള്ള ഗ്രൂപ്പുകള്* ഐഡിയയുമായി ചര്*ച്ച നടത്തിവരികയാണ്. എംടിഎന്നിനെ ഏറ്റെടുക്കാന്* നേരത്തെ ഇന്ത്യന്* കമ്പനികളായ ഭാരതി എയര്*ടെല്*, റിലയന്*സ് കമ്യൂണിക്കേഷന്*സ് എന്നിവ രംഗത്തുണ്ടായിരുന്നു.

    അതേസമയം, ഐഡിയ സെല്ലുലാറിന്റെ ഓഹരികള്* വില്*ക്കുന്നതായുള്ള വാര്*ത്തകള്* ആദിത്യ ബിര്*ള ഗ്രൂപ്പ് നിഷേധിച്ചു. ആദിത്യ ബിര്*ള ഗ്രൂപ്പിന് കമ്പനിയില്* 47 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. കേരളം ഉള്*പ്പെടെ ഏതാനും ടെലികോം സര്*ക്കിളുകളില്* ഒന്നാം സ്ഥാനത്തുള്ള ഐഡിയ 2008ല്* സ്*പൈസ് ടെലികോമിനെ ഏറ്റെടുത്തിരുന്നു. എന്നാല്* ടെലികോം മന്ത്രാലയം ഈ ഇടപാടിന് അനുമതി നല്*കിയിട്ടില്ല.

    അതിനിടെ, ഐഡിയയുടെ ഓഹരി വില രാവിലെ ഒരവസരത്തില്* 7.5 ശതമാനം വരെ ഉയര്*ന്ന് 72.50 രൂപയിലെത്തി.
Working...
X