മുംബൈ: ഇന്ത്യക്കാരനായ അജിത് ജെയിന്*, നിക്ഷേപ രാജാവ് വാറന്* ബുഫെയുടെ പിന്*ഗാമിയായേക്കും. ലോകത്തെ മൂന്നാമത്തെ വലിയ കോടീശ്വരനാണ് വാറന്* ബുഫെ. ഇന്ത്യാസന്ദര്*ശനം നടത്തി വരുന്ന അദ്ദേഹം ഇതുസംബന്ധിച്ച് പിന്*ഗാമിയെക്കുറിച്ച് സൂചന നല്*കിട്ടുണ്ട്. തന്നെക്കാള്* എന്തുകൊണ്ടും കേമനാണ് അജിത്തെന്നും അദ്ദേഹത്തെ തനിക്ക് സമ്മാനിച്ച ഇന്ത്യയോട് താന്* അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നുവെന്നും വാറന്* ബുഫെ അഭിപ്രായപ്പെട്ടു.
വാറന്* ബുഫെയുടെ കമ്പനിയായ ബെര്*ക്ക്*ഷെയര്* ഹാത്ത്*വേയുടെ റീഇന്*ഷുറന്*സ് ബിസിനസ് വിഭാഗം മേധാവിയാണ് അജിത് ജെയിന്*. ഒറീസ സ്വദേശിയായ ഈ എന്*ജിനീയറിങ് ബിരുദധാരി 1986ലാണ് ബെര്*ക്ക്*ഷെയര്* ഹാത്ത്*വേയില്* ചേര്*ന്നത്. അജിത് ജെയിനിന്റെ കഴിവില്* സംതൃംപ്തനായി വാറന്* ബുഫെ, ഒരിക്കല്* അദ്ദേഹത്തിന്റെ മാതാപിതാക്കള്*ക്ക് കത്തെഴുതി: 'നിങ്ങള്*ക്ക് മറ്റൊരു മകനുണ്ടെങ്കില്* അദ്ദേഹത്തെക്കൂടി എന്നോടൊപ്പം അയയ്ക്കൂ'. അത്രയ്ക്കാണ് വാറന്* ബുഫെയ്ക്ക് അജിത് ജെയിനിനോടുള്ള വിശ്വാസം.
80കാരനായ വാറന്* ബുഫെയുടെ പിന്*ഗാമിയെപ്പറ്റി കഴിഞ്ഞ ഏതാനും വര്*ഷങ്ങളായി ചര്*ച്ചകള്* സജീവമായി നടക്കുന്നുണ്ട്. ബെര്*ക്ക്*ഷെയറിന്റെ ഡയറക്ടര്* ബോര്*ഡ് കൂടുമ്പോഴെല്ലാം പിന്*ഗാമിയെ സംബന്ധിച്ച് ചര്*ച്ചകള്* നടക്കുകയാണ്. പിന്*ഗാമിയാകാനുള്ള സാധ്യതാ പട്ടികയില്* നാല് പേരാണ് ഉള്ളത്. താന്* ഇന്ന് മരിച്ചാല്* നാളെ രാവിലെ ഡയറക്ടര്* ബോര്*ഡ് യോഗം കൂടി പുതിയ മേധാവിയെ പ്രഖ്യാപിക്കുമെന്ന് ബെര്*ക്ക്*ഷെയര്* ഹാത്ത്*വേയുടെ ചെയര്*മാനും സിഇഒായുമായ ബുഫെ പറയുന്നു.
പിന്*ഗാമിയാകാന്* സാധ്യതയുള്ള മറ്റു മൂന്ന് പേരില്* നിന്ന് അജിത്തിനെ വ്യത്യസ്തനാക്കുന്നത് വളരെ വേഗത്തില്* കാര്യങ്ങള്* കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള ശേഷിയും അറിവുമാണ്. ബെര്*ക്ക്*ഷെയറിന് വേണ്ടി തന്നെക്കാള്* കൂടുതല്* പണം ഉണ്ടാക്കിയത് അജിത്താണെന്ന് വാറന്* ബുഫെ അഭിപ്രായപ്പെട്ടു.

