
ആലപ്പുഴ: രണ്ടരക്കോടിയുടെ ആഡംബര കാറിന്റെ നികുതിപ്പണം സ്വീകരിക്കാന്* ശേഷിയില്ലാതെ മോട്ടോര്*വാഹന വകുപ്പിന്റെ കമ്പ്യൂട്ടര്*സോഫ്റ്റ്*വെയര്* കണ്ണുതള്ളി. അവസാനം സോഫ്റ്റ്*വെയര്*ശേഷി വര്*ധിപ്പിക്കുംവരെ കാത്തുനില്*ക്കേണ്ടിവന്നു, ഉടമയ്ക്ക് കാര്* രജിസ്റ്റര്* ചെയ്യാന്*.
ആലപ്പുഴ മോട്ടോര്*വാഹന വകുപ്പ് ഓഫീസില്* തിങ്കളാഴ്ച 'ഇംഗ്ലണ്ടുകാരി' റോള്*സ് റോയിസ് രജിസ്*ട്രേഷനായി വന്നപ്പോഴാണ് കമ്പ്യൂട്ടര്* പോലും വാപൊളിച്ചുപോയത്.
ഇറക്കുമതി തീരുവയടക്കം രണ്ടരക്കോടി വിലവരുന്ന ഈ കാര്* രജിസ്റ്റര്* ചെയ്യാന്* നികുതി അടയ്*ക്കേണ്ടത് 20 ലക്ഷം രൂപ. 10ലക്ഷം രൂപവരെ സ്വീകരിക്കാനുള്ള ശേഷിയേ സോഫ്റ്റ്*വെയറിന് ഉണ്ടായിരുന്നുള്ളൂ.
ആലപ്പുഴയില്* ഇത്ര വിലയേറിയ കാര്* ആരു വാങ്ങാന്* എന്നുകരുതി പ്രോഗ്രാം ചെയ്തതായിരുന്നു സോഫ്റ്റ്*വെയര്*. ആഡംബരക്കാരി എത്തിയതോടെ സോഫ്റ്റ്*വെയര്* അപ്*ഡേറ്റ് ചെയ്ത് അവസരത്തിനൊത്തുയര്*ന്നു അധികൃതര്*.
ആലപ്പുഴ കല്ലന്* റോഡ് മുട്ടേല്* വീട്ടില്* ഡോ. സോമപ്രസാദ് ഇംഗ്ലണ്ടില്*നിന്ന് ഇറക്കുമതി ചെയ്തകാര്* കാണാന്* തന്നെ തിരക്കായിരുന്നു മോട്ടോര്*വാഹന വകുപ്പ് ഓഫീസില്*. ഇറക്കുമതിത്തീരുവ മാത്രം 1.31 കോടി രൂപയാണത്രേ. വിദേശത്തുള്ള മകള്* അച്ഛന് നല്*കിയ സമ്മാനമാണ് ഈ കാര്*.

