പാക് സൈബര്* ആര്*മിയെ തേടി സിബിഐ വിദേശത്തേക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പാക് സൈബര്* ആര്*മിയെ തേടി സിബിഐ വിദേശത്തേക്ക്



    ന്യൂഡല്*ഹി: സിബിഐയുടെ വെബ്് സൈറ്റ് ആക്രമിച്ച 'പാകിസ്താന്* സൈബര്* ആര്*മി' യെ കണ്ടെത്താനായി യു.എസിലേക്കും യൂറോപ്പിലേക്കും പ്രത്യേക സംഘത്തെ അയക്കാന്* തീരുമാനമായി.

    വെബ് സൈറ്റ് തകര്*ക്കാന്* ഉപയോഗിച്ച മൂന്ന് കമ്പ്യൂട്ടറുകളുടെ ഐ.പി അഡ്രസ് സിബിഐ കണ്ടെത്തിയതായും പേര് വെളിപ്പെടുത്താന്* വിസമ്മതിച്ച ഉദ്യോഗസ്ഥന്* വാര്*ത്താ ഏജന്*സികളെ അറിയിച്ചു. ഇവയിലൊന്ന് അമേരിക്കയിലെ പെന്*സില്*വാനിയയിലെ കമ്പ്യൂട്ടറിന്റേതും മറ്റുരണ്ടെണ്ണം യൂറോപ്പിലെ ലാത്*വിയയിലെയും ഡൗഗാവ്പില്*സിലെയും കമ്പ്യൂട്ടറുകളുടേതാണ്. ആമസോണ്* കമ്പനിയുടെ വെബ് സര്*വീസാണ് കണ്ടെത്തിയ ഐ.പി. വിലാസങ്ങളില്* ഒന്ന് നല്*കിയിരിക്കുന്നതെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

    വിദേശത്ത് അന്വേഷണം നടത്താനായി അനുമതി ലഭിക്കാന്* സിബിഐ കോടതിയെ സമീപിച്ചിട്ടുണ്ട്. 2010 ഡിസംബര്* മൂന്നിനാണ് പാക് സൈബര്* ആര്*മിയെന്ന് അവകാശപ്പെട്ട സംഘം സിബിഐ വെബ് സൈറ്റ് തകര്*ത്തത്. ഐ.ടി ആക്ടിലെ വിവിധ വകുപ്പുകള്* ചേര്*ത്ത് ഡിസംബര്* നാലിന് പോലീസ് കേസും രജിസ്റ്റര്* ചെയ്തിരുന്നു. ജനുവരിയില്* കൂടുതല്* സുരക്ഷാ സംവിധാനങ്ങള്* ഏര്*പ്പെടുത്തിയശേഷമാണ് സിബിഐ വെബ് സൈറ്റ് വീണ്ടും പ്രവര്*ത്തനക്ഷമമാക്കിയത്
Working...
X