അരുണ്*കുമാര്* ക്രമക്കേട് കാട്ടിയെന്ന്*വിവര? ??വകാശരേഖയില്* സൂചന

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അരുണ്*കുമാര്* ക്രമക്കേട് കാട്ടിയെന്ന്*വിവര? ??വകാശരേഖയില്* സൂചന

    അരുണ്*കുമാര്* ക്രമക്കേട് കാട്ടിയെന്ന്*വിവരാവകാശരേഖയില്* സൂചന


    തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്* വി.എ. അരുണ്*കുമാറിന്റെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും വ്യാപകമായി ക്രമക്കേടുകള്* നടന്നുവെന്ന് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകള്* തെളിയിക്കുന്നു. ഐ.എച്ച്.ആര്*.ഡി, കേരള സര്*വകലാശാല എന്നീ സ്ഥാപനങ്ങളില്*നിന്ന് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി വിവരാവകാശപ്രകാരമെടുത്ത രേഖകളിലാണ് ക്രമക്കേട് സംബന്ധിച്ച വിവരങ്ങളുള്ളത്.
    ഐ.എച്ച്.ആര്*.ഡിയില്* അസിസ്റ്റന്റ് ഡയറക്ടറായി നേരിട്ടുള്ള നിയമനം ലഭിച്ച അരുണ്*കുമാര്* 12 വര്*ഷംകൊണ്ട് സര്*വകലാശാലാ പ്രോ വി.സിയുടെ തസ്തികയ്ക്ക് തുല്യമായ അഡീഷണല്* ഡയറക്ടര്* സ്ഥാനത്താണ് ഇപ്പോള്* പ്രവര്*ത്തിക്കുന്നത്.
    വിവരാവകാശ രേഖപ്രകാരം ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതി വ്യക്തമാക്കുന്ന വിവരങ്ങള്* ഇവയാണ്:
    പ്രീഡിഗ്രി മൂന്നാംക്ലാസില്* ജയിച്ച അരുണ്*കുമാര്* ബി.എസ്*സി. രണ്ടാം ചാന്*സിലാണ് ജയിച്ചത്. തുടര്*ന്ന് സ്വകാര്യ എന്*ജിനീയറിങ് കോളേജില്* മാനേജ്*മെന്റ് ക്വാട്ടയില്* എം.സി.എയ്ക്ക് പ്രവേശനം നേടി. പൂട്ടിപ്പോയ ഒരു സ്വകാര്യ എയര്*ലൈന്* കമ്പനിയിലായിരുന്നു ജോലി. തുടര്*ന്ന് നായനാര്* സര്*ക്കാരിന്റെ കാലത്ത് ഐ.എച്ച്.ആര്*.ഡിയില്* അസിസ്റ്റന്റ് ഡയറക്ടറായി നിയമനം ലഭിച്ചു. 18 അപേക്ഷകര്* ഉണ്ടായിരുന്നെങ്കിലും ഒന്നാംറാങ്ക് ലഭിച്ചതിനെ തുടര്*ന്നായിരുന്നു ജോലി ലഭിച്ചത്. എം.സി.എയും രണ്ടുവര്*ഷത്തെ പ്രവര്*ത്തനപരിചയവുമായിരുന്നു യോഗ്യതയായി നിശ്ചയിച്ചിരുന്നത്.
    ഒരു വര്*ഷത്തെ പ്രൊബേഷന്* പൂര്*ത്തിയാക്കുന്നതിനുമുമ്പ് കയര്*ഫെഡ് എം.ഡിയായി നിയമിതനായി. രണ്ടു വര്*ഷത്തിനുശേഷം ഐ.എച്ച്.ആര്*.ഡിയുടെ കട്ടപ്പനയിലെ കോളേജില്* പ്രിന്*സിപ്പലായി നിയമിച്ചു. അധ്യാപനപരിചയമില്ലായിരുന്നെങ്കിലും ഏഴുവര്*ഷത്തെ ഭരണപരിചയത്തിന്റെ പേരിലായിരുന്നു നിയമനം. ഐ.എച്ച്.ആര്*.ഡിയിലുള്ളവര്*ക്കേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്* കഴിയുമായിരുന്നുള്ളൂ. ഐ.എച്ച്.ആര്*.ഡിയില്* ചേരുമ്പോള്* ഹാജരാക്കാതിരുന്ന ഒരു സര്*ട്ടിഫിക്കറ്റും പ്രിന്*സിപ്പല്* നിയമനത്തിന് പരിഗണിക്കപ്പെടുന്നതിന് അരുണ്*കുമാര്* ഹാജരാക്കിയിരുന്നു. ഐ.എച്ച്.ആര്*.ഡിയില്* ഒരു വര്*ഷം താത്കാലികമായി നേരത്തെ ജോലി ചെയ്തിരുന്നുവെന്നതായിരുന്നു ഈ സര്*ട്ടിഫിക്കറ്റ്.
    പ്രിന്*സിപ്പലായി നിയമിക്കപ്പെട്ട അന്നുതന്നെ ഐ.എച്ച്.ആര്*.ഡിയില്* ഒഴിഞ്ഞുകിടന്ന ജോയിന്റ് ഡയറക്ടറുടെ തസ്തികയില്* ഇന്*ചാര്*ജായി നിയമിക്കപ്പെട്ടു. പ്രിന്*സിപ്പല്* തസ്തികയുടെ പ്രൊമോഷന്* തസ്തികയാണ് ജോയിന്റ് ഡയറക്ടര്* . ജോയിന്റ് ഡയറക്ടറാകാന്* പ്രിന്*സിപ്പല്* ആയിരിക്കണമെന്ന നിബന്ധന പാലിക്കാനാണ് ഇടയ്ക്ക് പ്രിന്*സിപ്പലായി സ്ഥാനക്കയറ്റം നല്*കിയത്. മൂന്നുവര്*ഷത്തിനുശേഷം ഐ.എച്ച്.ആര്*.ഡിയില്*നിന്നുതന്നെ അപേക്ഷ ക്ഷണിച്ച് ജോയിന്റ് ഡയറക്ടറായി സ്ഥിരനിയമനം നല്*കി. ഈ തസ്തികയിലേക്ക് അപേക്ഷ നല്*കിയ ഉയര്*ന്ന യോഗ്യതയും അധ്യാപന പരിചയവും ഡോക്ടറേറ്റുമുള്ള പ്രിന്*സിപ്പല്*മാരെ ഒഴിവാക്കിയായിരുന്നു ഈ നിയമനം. തുടര്*ന്ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.ടി. വകുപ്പിന്റെ ഫിനിഷിങ്*സ്*കൂളില്* ഡയറക്ടറായി. ഈ ചുമതലയിലിരിക്കുമ്പോള്* ഐ.എച്ച്.ആര്*.ഡിയില്* അഡീഷണല്* ഡയറക്ടറുടെ തസ്തിക സൃഷ്ടിച്ച് അതില്* നിയമിച്ചു. ഈ നിയമനത്തിനും പുറത്തുനിന്നുള്ളവര്*ക്ക് അപേക്ഷിക്കാന്* അവസരമുണ്ടായിരുന്നില്ല. അഡീഷണല്* ഡയറക്ടര്*ക്ക് നിശ്ചയിച്ചിട്ടുള്ള നിര്*ദിഷ്ട വിദ്യാഭ്യാസ യോഗ്യതകള്* ഒഴിവാക്കിയായിരുന്നു വിജ്ഞാപനം. ഈ നിയമനത്തിന്റെ പേരില്* ഡോക്ടറേറ്റും അധ്യാപനപരിചയവുമുള്ള രണ്ട് സീനിയര്* പ്രിന്*സിപ്പല്*മാര്* തര്*ക്കം ഉന്നയിച്ചപ്പോള്* രണ്ട് അധിക തസ്തികകൂടി സൃഷ്ടിച്ച് അവര്*ക്കും അഡീഷണല്* ഡയറക്ടര്*മാരായി നിയമനം നല്*കി.
    മുമ്പും ഇതുസംബന്ധിച്ച വിശദാംശങ്ങള്* ചോദിച്ചിരുന്നെങ്കിലും അധികൃതര്* നല്*കിയിരുന്നില്ല. അരുണ്*കുമാറിന്റെ നിയമനവും പ്രൊമോഷനും ഇന്റര്*വ്യൂവും സംബന്ധിച്ച മിനിറ്റ്*സും മാര്*ക്കും സംബന്ധിച്ച വിവരങ്ങള്* ആവശ്യപ്പെട്ടെങ്കിലും അവ ഫയലില്*നിന്ന് നീക്കിയിരിക്കുകയാണെന്നും ഈ രേഖകള്* ലഭിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതി കണ്*വീനര്* ആര്*.എസ്. ശശികുമാര്* പറഞ്ഞു.
Working...
X