ലാവലിന്*: കാരാട്ടിന് വി.എസ്.അയച്ച കത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ലാവലിന്*: കാരാട്ടിന് വി.എസ്.അയച്ച കത്ത്

    തിരുവനന്തപുരം: എസ്.എന്*.സി. ലാവലിന്* കരാറുമായി ബന്ധപ്പെട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* സ്വീകരിച്ച വഴിവിട്ട നടപടികള്* ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്*, ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ടിനയച്ച കത്ത് പുറത്തുവന്നു. പി.ടി. തോമസ് എം.പി.യാണ് കത്തിന്റെ പകര്*പ്പുകള്* തിങ്കളാഴ്ച പത്രസമ്മേളനത്തില്* വിതരണം ചെയ്തത്.

    കരാറിന്റെ ഭാഗമായി ഒട്ടേറെ ദേശവിരുദ്ധവും പാര്*ട്ടി വിരുദ്ധവുമായ വ്യവസ്ഥകള്* പിണറായി അംഗീകരിച്ചിട്ടുണ്ടെന്ന് 2005 ജൂലായ് 29-ന് അയച്ച കത്തില്* വി.എസ്. പറയുന്നു. കത്തില്* പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ അനുബന്ധ തെളിവുകളും ഒപ്പം സമര്*പ്പിച്ചിട്ടുണ്ട്. കംപ്*ട്രോളര്* ആന്*ഡ് ഓഡിറ്റര്* ജനറലിന്റെ അന്തിമ റിപ്പോര്*ട്ട് വരുന്നതിനു മുമ്പാണ് ഈ കത്തയച്ചിട്ടുള്ളത്.

    ലാവലിന്* കരാറിലൂടെ 374.5 കോടി പാഴാക്കിയ സംഭവം 2005 ജൂലായ് 12, 18, 19 തീയതികളില്* നിയമസഭയില്* നടന്ന അവിശ്വാസ പ്രമേയ ചര്*ച്ചാവേളയില്* ഇടതുപക്ഷത്തെ പ്രതിരോധരഹിതമാക്കിയെന്ന് വി.എസ്. ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഭരണപക്ഷ എം.എല്*.എ.മാരും പ്രതിപക്ഷത്തെ കടിച്ചുകീറി. ലാവലിന്* സംബന്ധിച്ച് ഇടയ്ക്കിടെ വരുന്ന വാര്*ത്തകള്* നമ്മുടെ പാര്*ട്ടിയിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. അതില്* ഏറ്റവും ഒടുവിലത്തെ സംഭവമാണ് സി.എ.ജി.യുടെ കരട് റിപ്പോര്*ട്ട്. ഭാവിയില്* വരാനിരിക്കുന്ന പലതിന്റെയും മുന്നോടിയാണിതെന്ന മുന്നറിയിപ്പും കാരാട്ടിന് വി.എസ്. നല്*കുന്നു.

    പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്* ഒപ്പുവെച്ച കരാര്*, വ്യവസ്ഥാപിതമായ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചതാണ് സംസ്ഥാന ഖജനാവിനു കോടിക്കണക്കിനു രൂപ നഷ്ടം വരുത്തുന്നതിന് വഴിവെച്ചത്. ഇതിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ട ദേശവിരുദ്ധവും പാര്*ട്ടി വിരുദ്ധവുമായ വ്യവസ്ഥകളില്* വൈദ്യുതി ബോര്*ഡ് പുനഃസംഘടിപ്പിക്കാനും സമ്മതം മൂളിയിട്ടുണ്ട്. ബോര്*ഡിന്റെ സ്വകാര്യവത്കരണത്തിലേക്ക് നയിക്കുന്ന ഈ നടപടി 1996-ലാണുണ്ടായത്. അന്ന് കേന്ദ്രത്തില്* അധികാരത്തിലുണ്ടായിരുന്ന ഐക്യമുന്നണി സര്*ക്കാര്* പോലും വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണത്തെക്കുറിച്ചു ചിന്തിച്ചിരുന്നില്ല.

    പാര്*ട്ടിയെയും എല്*.ഡി.എഫിനെയും വലിയ കുഴപ്പത്തില്* ചാടിച്ച ഈ കരാറില്* ഏര്*പ്പെടുന്നതിനു മുമ്പ് പിണറായി ഇക്കാര്യം പാര്*ട്ടി ഫോറങ്ങളില്* ചര്*ച്ച ചെയ്തിട്ടില്ലെന്ന് വി.എസ്. ചൂണ്ടിക്കാട്ടുന്നു. നേരത്തെ എല്*.ഡി.എഫ്. സര്*ക്കാരിന്റെ കാലത്ത് ബഹുരാഷ്ട്ര കമ്പനിയായ എന്*റോണ്* കേരളത്തില്* കടന്നുകയറാന്* ശ്രമിച്ചപ്പോള്* പി.ബി. ഇടപെട്ട് തടഞ്ഞിരുന്നു. കേരള പാര്*ട്ടിയില്* ഇതു സംബന്ധിച്ച് വിശദമായ ചര്*ച്ചകള്* നടന്നതിനാലാണ് വിഷയം പി.ബി.യുടെ ശ്രദ്ധയില്* കൊണ്ടുവരാനും ശരിയായ തീരുമാനമെടുക്കാനും കഴിഞ്ഞത്.

    ലാവലിന്* ഇടപാടിനെ പ്രതിരോധിക്കാനും കുറ്റക്കാരെ സംരക്ഷിക്കാനും ശ്രമിക്കുന്നത് ദേശീയതലത്തില്* അഴിമതിക്കും നവലിബറല്* ആശയങ്ങള്*ക്കുമെതിരെ നടത്തുന്ന പോരാട്ടങ്ങളില്* പാര്*ട്ടിക്കുള്ള ധാര്*മികത നഷ്ടപ്പെടാനിടയാക്കുമെന്ന മുന്നറിയിപ്പ് വി.എസ്. നല്*കുന്നു. ഈ സാഹചര്യത്തില്* കരാറിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി പാര്*ട്ടി അണികളുടെയും പൊതുജനങ്ങളുടെയും മുന്നില്* സത്യം വെളിവാക്കണം. പി.ബി. ഈ വിഷയം ഏറ്റെടുത്ത് കേന്ദ്ര സര്*ക്കാരിന്റെ ശ്രദ്ധയില്*പ്പെടുത്തണമെന്നും ലാവലിന്* കമ്പനിയെ കരിമ്പട്ടികയില്* ഉള്*പ്പെടുത്താനുള്ള നടപടികള്* സ്വീകരിക്കണമെന്നും വി.എസ്. കത്തില്* ആവശ്യപ്പെട്ടിട്ടുണ്ട്.

    കാരാട്ടിന് വി.എസ്. നല്*കിയതായി പറയപ്പെടുന്ന മൂന്നു പേജ് കത്തും 22 പേജ് അനുബന്ധ കുറിപ്പുകളുമാണ് പി.ടി. തോമസ് പത്രസമ്മേളനത്തില്* വിതരണം ചെയ്തത്. എന്നാല്*, കത്തില്* വി.എസിന്റെ ഒപ്പില്ല. ഇക്കാര്യം ശ്രദ്ധയില്*പ്പെടുത്തിയപ്പോള്* പി.ടി. തോമസ് പറഞ്ഞത് ഇത്തരമൊരു കത്തയച്ചിട്ടില്ലെന്ന് വി.എസോ അതു കിട്ടിയിട്ടില്ലെന്ന് കാരാട്ടോ പറഞ്ഞാല്* വേറെ തെളിവുകള്* ഹാജരാക്കാമെന്നാണ്.


    കത്തില്* ഉറച്ചുനില്*ക്കുന്നുവോ എന്ന് വി.എസ്. വ്യക്തമാക്കണം -പി.ടി.തോമസ്


    തിരുവനന്തപുരം: ലാവലിന്* അഴിമതി നടത്തിയ പിണറായി വിജയനെ പാര്*ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി നിയമ നടപടികള്*ക്ക് വിധേയനാക്കണമെന്നാവശ്യപ്പെട്ട് പൊളിറ്റ് ബ്യൂറോയ്ക്ക് നല്*കിയ കത്തില്* വി.എസ്. അച്യുതാനന്ദന്* ഉറച്ചുനില്*ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് പി.ടി.തോമസ് എം.പി. പത്രസമ്മേളനത്തില്* ആവശ്യപ്പെട്ടു.

    ലാവലിന്* അഴിമതിക്കെതിരെ നിരന്തര പോരാട്ടം നടത്തിയിരുന്ന വി.എസ്. ഈ വിഷയത്തില്* സുപ്രീം കോടതി നടപടിയുണ്ടായിട്ടും മൗനത്തിലാണ്. അരുണ്*കുമാറുമായി ബന്ധപ്പെട്ട അഴിമതിയും ലാവലിന്* അഴിമതിയും തമ്മിലുള്ള ഒത്തുതീര്*പ്പിന്റെ ഭാഗമാണ് ഈ മൗനം. ഇപ്പോള്* വി.എസ്. ഒത്തുതീര്*പ്പുണ്ടാക്കി ഒളിച്ചോടുകയാണെന്നും പി.ടി. തോമസ് കുറ്റപ്പെടുത്തി.
Working...
X