തിരുവനന്തപുരം: തന്റെ സ്വത്തുവിവരം വെളിപ്പെടുത്താന്* തയ്യാറാണെന്ന് സുപ്രീം കോടതി മുന്* ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്* പ്രസ്താവിച്ചു.
പാന്* കാര്*ഡിന്റെതടക്കമുള്ള വിവരങ്ങള്* ഒന്നും പുറത്തുവിടരുതെന്ന് ആദായനികുതി വകുപ്പിനോട് കെ.ജി ബാലകൃഷ്ണന്* നിര്*ദേശിച്ചിരുന്നു. ഈ നിര്*ദേശം പിന്*വലിക്കുന്നതായും അദ്ദേഹം അറിയിച്ചു.
സുപ്രീം കോടതിയുടെ വെബ്*സൈറ്റില്* അദ്ദേഹത്തിന്റെ സ്വത്തുക്കളായി രേഖപ്പെടുത്തിയിരിക്കുന്നത് ഇവയാണ്. മാമംഗലത്ത് ഫ്ലാറ്റ്, കണയന്നൂരിലും തൃക്കാക്കരയിലും ഫരീദാബാദിലും കടുത്തുരുത്തിയിലും സ്ഥലം, സാന്*ട്രോ കാര്* എന്നിവയാണ് വെബ് സൈറ്റില്* പ്രസിദ്ധീകരിക്കുന്നത്.
കൊച്ചി സ്വദേശിയായ ഡോ. ടി. ബാലചന്ദ്രനാണ് വിവരാവകാശ നിയമപ്രകാരം കെ.ജി ബാലകൃഷ്ണന്റെ സ്വത്തുവിവരം ആവശ്യപ്പെട്ട് ഹര്*ജി നല്*കിയത്. എന്നാല്* സ്വത്തുക്കള്* സംബന്ധിച്ച വിവരം വ്യക്തിപരമാണെന്നും അതില്* പൊതുതാല്*പര്യം ഇല്ലെന്നുമായിരുന്നു കെ.ജി ബാലകൃഷ്ണന്റെ വാദം. ഇതേ തുടര്*ന്ന് ആദായ നികുതി വകുപ്പ് അപേക്ഷ തള്ളുകയായിരുന്നു.
കെ.ജി. ബാലകൃഷ്ണന്റെ മൂന്ന് ബന്ധുക്കള്* വ്യാപകമായി കള്ളപ്പണം സമ്പാദിച്ചതായി ആദായ വകുപ്പ് നേരത്തെ വെളിപ്പുടത്തിയിരുന്നു

