കോഴിക്കോട്: യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോണ്‍*ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഏപ്രില്‍* ആറിന് കോഴിക്കോട്ടെത്തും.
കോര്‍*പ്പറേഷന്* സ്റ്റേഡിയത്തില്‍* ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന തിരഞ്ഞെടുപ്പ് കണ്*വെന്‍*ഷനില്‍* അവര്‍* പ്രസംഗിക്കും. എറണാകുളത്തു നടക്കുന്ന തിരഞ്ഞെടുപ്പു യോഗത്തില്‍* പങ്കെടുത്തതിനുശേഷമായിരിക്കും സോണിയ കോഴിക്കോട്ടെത്തുക.
തിരഞ്ഞെടുപ്പ് പ്രചരണാര്*ഥം സംഘടിപ്പിക്കുന്ന റാലിയില്‍* ജില്ലയുടെ വിവിധഭാഗങ്ങളില്‍*നിന്നായി യു.ഡി.എഫ്. പ്രവര്*ത്തകര്* പ്രത്യേക വാഹനങ്ങളിലെത്തും. കോഴിക്കോട്ടെ യോഗത്തില്‍* പങ്കെടുത്തതിനുശേഷം സോണിയാഗാന്ധി ഡല്*ഹിയിലേക്ക് മടങ്ങും.

