മുഖ്യമന്ത്രിയുടെ പ്രസംഗം പ്രായപൂര്*ത്തിയായ? ??ര്*ക്കുള്ള സിനിമപോലെ-വയലാര്* രവി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    മുഖ്യമന്ത്രിയുടെ പ്രസംഗം പ്രായപൂര്*ത്തിയായ? ??ര്*ക്കുള്ള സിനിമപോലെ-വയലാര്* രവി

    മുഖ്യമന്ത്രിയുടെ പ്രസംഗം പ്രായപൂര്*ത്തിയായവര്*ക്കുള്ള സിനിമപോലെ-വയലാര്* രവി


    കൊല്ലം:പ്രായപൂര്*ത്തിയായവര്*ക്കുള്ള സിനിമപോലെയാണ് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പുകാല പ്രസംഗങ്ങളെന്ന് കേന്ദ്ര പ്രവാസികാര്യ-വ്യോമയാന മന്ത്രി വയലാര്* രവി പരിഹസിച്ചു. മുഖ്യമന്ത്രിയുടെ പദവിക്കു ചേര്*ന്നതല്ല അച്യുതാനന്ദന്റെ പ്രസംഗം. അദ്ദേഹം പഴയ കാര്യങ്ങള്* മറക്കരുതെന്നും വയലാര്* രവി ഓര്*മ്മിപ്പിച്ചു. കൊല്ലം പ്രസ്സ് ക്ലബിന്റെ 'ജനഹിതം 2011' പരിപാടിയില്* പങ്കെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി.

    1957-ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് അതിലെ ഒരു മന്ത്രിക്കെതിരെ പെണ്*വാണിഭം സംബന്ധിച്ച് ആക്ഷേപം ഉയര്*ന്നിരുന്നു. ആ മന്ത്രിക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. ആന്ധ്ര അരി കുംഭകോണത്തില്* ഖജനാവിനു നഷ്ടം ഉണ്ടാക്കിയെന്ന് ജുഡീഷ്യല്* അന്വേഷണത്തില്* തെളിഞ്ഞിട്ടും കുറ്റക്കാരനായ മന്ത്രിയെ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്.പുറത്താക്കിയില്ലെന്ന് വയലാര്* രവി ചൂണ്ടിക്കാട്ടി.

    യു.ഡി.എഫ്.ജയിച്ചാല്* കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാവുമെന്ന വി.എസ്സിന്റെ പ്രസ്താവന 'അസംബന്ധ'മാണെന്ന് അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രിയാകാന്* താനില്ലെന്ന് കുഞ്ഞാലിക്കുട്ടിതന്നെ വ്യക്തമാക്കിയിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ ഒരു പ്രസ്താവന പുറപ്പെടുവിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

    ജമാഅത്തെ ഇസ്*ലാമിയെ കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സി.പി.എമ്മിന്റെ നീക്കം അവരുടെ പരാജയഭീതിയാണ് സൂചിപ്പിക്കുന്നതെന്ന് വയലാര്* രവി ആരോപിച്ചു. ഇക്കാര്യത്തില്* സി.പി.എം.ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ട് നിലപാട് വ്യക്തമാക്കണം.

    യു.ഡി.എഫ്.ജയിച്ചാല്* ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ഇപ്പോള്* മുന്നണിയെ നയിക്കുന്നത് ഉമ്മന്* ചാണ്ടിയാണെന്ന് വയലാര്* രവി ചൂണ്ടിക്കാട്ടി. നിയമസഭയിലേക്കു മത്സരിക്കുന്ന ഒരാള്*തന്നെ മുഖ്യമന്ത്രിയാവും. യു.ഡി.എഫ്.ഈ തിരഞ്ഞെടുപ്പില്* സീറ്റുകളുടെ കാര്യത്തില്* സെഞ്ച്വറിയും സിക്*സറും(106) അടിക്കുമെന്നും വയലാര്* രവി പറഞ്ഞു.
    Ads Not Allowed...

    admin
Working...
X