വിശ്വാസവിരുദ്ധരെ ജനാധിപത്യപരമായി നേരിടാന്‍* കെസിബിസി ആഹ്വാനം
കൊച്ചി: മതവിശ്വാസത്തെ രാഷ്ട്രീയ അധികാരത്തിലൂടെ തകര്*ക്കാന്‍* ശ്രമിക്കുന്നവരെ ആശയപരമായും ജനാധിപത്യപരമായും നേരിടാന്‍* കെസിബിസി ആഹ്വാനം. കെസിബിസി ജാഗ്രത കമ്മീഷന്* പ്രസിദ്ധീകരിക്കുന്ന 'ജാഗ്രത' എന്ന പ്രസിദ്ധീകരണത്തിലാണ് തിരഞ്ഞെടുപ്പ് മുന്‍*നിര്*ത്തിയുള്ള ആഹ്വാനമുള്ളത്. വാരാന്ത്യവീക്ഷണം എന്ന എഡിറ്റോറിയല്‍* കുറിപ്പില്‍* എല്‍*ഡിഎഫ് ഭരണകാലത്തെ ക്രൈസ്തവ-ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍* വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
'മതവിരുദ്ധത രാഷ്ട്രീയമായി അടിച്ചേല്*പ്പിക്കുമ്പോള്*' എന്ന തലക്കെട്ടിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രിയുടെ ദൈവനിഷേധ പരാമര്*ശങ്ങളും ഭീഷണികളും വി.ആര്*.കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമപരിഷ്*ക്കരണ കമ്മിറ്റി ശുപാര്*ശകളും ഇതില്‍* ചൂണ്ടിക്കാട്ടുന്നു.
എല്‍*ഡിഎഫ് ഭരണത്തില്‍* നിരന്തരമായി ക്രൈസ്തവ സമൂഹത്തെ ആക്ഷേപിച്ചതും അപമാനിച്ചതും മതവിരുദ്ധതയുടെ മറ്റൊരു രൂപമായിരുന്നുവെന്ന് ഈ കുറിപ്പിലുണ്ട്. ക്രൈസ്തവ സ്ഥാപനങ്ങളെ വിദ്യാഭ്യാസ കച്ചവടക്കാര്‍* എന്ന് അധിക്ഷേപിച്ചതും നികൃഷ്ടജീവി പ്രയോഗവും മതമില്ലാത്ത ജീവനുമൊക്കെ ലേഖകന്‍* ചൂണ്ടിക്കാട്ടുന്നു. മതത്തെ വര്*ഗീയതയായി ചിത്രീകരിക്കാന്‍* മന്ത്രിമാരും ആസ്ഥാനബുദ്ധിജീവികളും നിരന്തരം ശ്രമിക്കുന്നത് മറക്കാവുന്നതല്ല. ഈശ്വരവിശ്വാസത്തെ എതിര്*ക്കുന്ന, മതവിശ്വാസം ഇല്ലായ്മ ചെയ്യാന്‍* താത്വികമായും പ്രയോഗത്തിലൂടെയും ശ്രമിക്കുന്ന, വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍* അടിയുറച്ച, അംഗങ്ങള്‍* ദൈവവിശ്വാസം വെടിയേണ്ട, ദൈവനാമത്തില്‍* സത്യപ്രതിജ്ഞ ചെയ്യാന്‍*പോലും അനുവദിക്കാത്ത, അധികാരത്തിലിരിക്കുമ്പോള്‍* രാഷ്ട്രീയമായി മതത്തെ നിരന്തരം പീഡിപ്പിക്കുന്നവര്‍* തങ്ങളെ തന്നെ മതേതര പാര്*ട്ടിയെന്ന് വിശേഷിപ്പിക്കുന്നതാണ് ഇന്ന് ഏറ്റവും വൈരുദ്ധ്യം നിറഞ്ഞ വാദമെന്ന് സമൂഹം തിരിച്ചറിഞ്ഞതായും ലേഖകന്‍* പറയുന്നു.
ബിഷപ്പ് തോമസ് ചക്യത്ത് ചെയര്‍*മാനായ ജാഗ്രതാ സമിതിയുടെ സെക്രട്ടറി ഫാ. ഫിലിപ്പ് നെല്‍*പ്പുരപറമ്പിലാണ് പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍*.