പത്മകുമാര്* ചിത്രത്തില്* മമ്മൂട്ടി ഇരട്ടവേഷത്തില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പത്മകുമാര്* ചിത്രത്തില്* മമ്മൂട്ടി ഇരട്ടവേഷത്തില്*

    മമ്മൂട്ടിയ്ക്ക് ഡബിള്* റോള്* നല്*കിക്കൊണ്ടാണ് പത്മകുമാര്* ചിത്രമൊരുക്കുന്നത്. മികച്ചകഥയൊരുക്കി ചിത്രം ഹിറ്റാക്കുമെന്ന പിടിവാശിയിലാണ് പത്മകുമാര്*. 2008ല്* പത്മകുമാര്* ചെയ്ത മമ്മൂട്ടിച്ചിത്രം പരുന്ത് ഒരു പരാജയമായിരുന്നു. ഈ പരാജയത്തെ മറികടക്കുന്ന വജിയം നേടിയകയെന്നാണ് പത്മകുമാറിന്റെ ലക്ഷ്യം. മമ്മൂട്ടി ചിത്രങ്ങളായ ഒരു വടക്കന്* വീരഗാഥ, ഇന്*സ്*പെക്ടര്* ബല്*റാം, വല്യേട്ടന്*, ആയിരംമേനി, നീലഗിരി, ബ്ലാക്ക് തുടങ്ങിയ ചിത്രങ്ങളില്* പത്മകുമാര്* അസോസിയേറ്റ് ഡയറക്ടറായിരുന്നു. ഇപ്പോള്* ജയസൂര്യയെ നായകനാക്കി പാതിരാമണല്* എന്ന ചിത്രമൊരുക്കുകയാണ് പത്മകുമാര്*. ഇത് കഴിയുന്നതോടെ മമ്മൂട്ടിച്ചിത്രം തുടങ്ങുമെന്നാണ് സൂചന.

    പുതിയ ചിത്രത്തിനും ബാബു ജനാര്*ദ്ദനനാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്* മമ്മൂട്ടിയുടെ ഒരു കഥാപാത്രം രാഷ്ട്രീയ നേതാവായിട്ടാണ് വരുന്നതെന്നാണ് സൂചന. 1940 മുതല്* 2011 വരെയുള്ള രാഷ്ട്രീയ കേരളത്തിന്റെ ചരിത്രമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് അറിയുന്നത്.

    റെഡ് റോസ് ക്രിയേഷന്*സാണ് ചിത്രം നിര്*മ്മിക്കുന്നത്. ചിത്രത്തിന്റെ പേരും മറ്റു താരങ്ങള്* ആരൊക്കെയാണെന്ന കാര്യവുമൊന്നും തീരുമാനിച്ചിട്ടില്ല. മമ്മൂട്ടി അവസാനമായി ഇരട്ടവേഷം ചെയ്ത ചിത്രം അണ്ണന്* തമ്പിയാണ്. പിന്നീട് രഞ്ജിത്ത് ഒരുക്കിയ പാലേരി മാണിക്യം എന്ന ചിത്രത്തില്* മമ്മൂട്ടി മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X