ഭാര്യയെ കൊന്ന് ജഡം വെബ്ക്യാമിലൂടെ കാണിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭാര്യയെ കൊന്ന് ജഡം വെബ്ക്യാമിലൂടെ കാണിച്ചു

    മാഡ്രിഡ്: ഗര്*ഭിണിയായ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ഭര്*ത്താവ് അവരുടെ മൃതദേഹം വെബ് ക്യാമറിയിലൂടെ പിതാവിനെ കാണിച്ചു. മാഡ്രിഡിലെ ട്രോജന്* ഡി അര്*ഡൊസിലാണ് സംഭവം നടന്നത്. ഇയാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കൊലനടത്തിയശേഷം റുമേനിയയിലുള്ള പിതാവിനെയാണ് ഇയാള്* ക്യാമറയിലൂടെ മൃതദേഹം കാണിച്ചത്. പിതാവ് തന്നെയാണ് മകന്റെ ക്രൂരതയെക്കുറിച്ച് പൊലീസില്* അറിയിച്ചതും.

    ഗര്*ഭസ്ഥ ശിശുവിന്റെ പിതാവ് മറ്റൊരാളാണെന്നും ബന്ധം വേര്*പെടുത്താന്* പോവുകയാണെന്നും ഭാര്യ പറഞ്ഞതാണ് യുവാവിനെ പ്രകോപിതനാക്കിയതെന്ന് മാഡ്രിഡ് പൊലീസ് പറയുന്നു. റൊമേനിയന്* പൊലീസില്* നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാഡ്രിഡ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.

    ഭാര്യയെ കൊന്നയുടന്* ഇന്റര്*നെറ്റിലൂടെ പിതാവിനെ ബന്ധപ്പെട്ട ഇയാള്* വെബ് ക്യാമറ ഉപയോഗിച്ച് മൃതശരീരം പിതാവിന് കാണിച്ചുകൊടുക്കുകയായിരുന്നു. ഭാര്യയുടെ 13 വയസ്സുകാരിയായ അനിയത്തി വീട്ടിലെത്തുമ്പോള്* അവളെയും കൊല ചെയ്യുമെന്നും ഇയാള്* പിതാവിനോട് പറഞ്ഞിരുന്നു. ഇതറിഞ്ഞ പിതാവ് ഉടന്* തന്നെ റുമേനിയന്* പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.

    റുമേനിയന്* പൊലീസില്* നിന്നുള്ള അറിയിപ്പ് ലഭിച്ച ഉടന്* മാഡ്രിഡ് പൊലീസ് മാഡ്രിഡിലുള്ള ദമ്പതികളുടെ താമസ സ്ഥലത്ത് എത്തി. ഈ സമയം കൊലചെയ്യപ്പെട്ട യുവതിയുടെ സഹോദരി വീട്ടില്* മടങ്ങിയെത്തിയിരുന്നു. പൊലീസിന്റെ ഇടപെടല്* കാരണം പെണ്*കുട്ടിക്ക് ജീവന്* നഷ്ടമായില്ല.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X