ഓസോണ്* പാളിയിലെ വിള്ളല്* വലുതായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഓസോണ്* പാളിയിലെ വിള്ളല്* വലുതായി

    ജനീവ: ഉത്തരദ്രുവത്തിലെ ഓസോണ്* പാളി ആശങ്കാജനകമാം വിധം നശിച്ചിരിക്കുന്നതായി ലോക കാലാവസ്ഥാ സംഘടന(ഡബ്ല്യൂഎംഒ)യുടെ റിപ്പോര്*ട്ട്. മാര്*ച്ച് മാസം അവസാനത്തെ റിപ്പോര്*ട്ടുകള്* അനുസരിച്ച്* ഓസോണ്* പാളിയുടെ 40 ശതമാനം നശിച്ചിരിക്കുകയാണ്. 2010ല്* ഇതേ സമയം ഇത് 30 ശതമാനമായിരുന്നു. അന്തരീക്ഷപാളിയായ സ്ട്രാറ്റോസ്ഫിയറിലെ ശീതകാലാവസ്ഥയാണ് ഇതിനു കാരണമെന്നാണ് ഗവേഷകര്* പറയുന്നത്.

    ക്ലോറോ ഫ്ലൂറോ കാര്*ബണുകള്* (സി.എഫ്.സി.) പോലുള്ള രാസവസ്തുക്കളുടെ അന്തരീക്ഷത്തിലെ സാന്നിധ്യമാണ് ഓസോണ്* പാളിയുടെ നാശത്തിനു കാരണം. സ്ട്രാറ്റോസ്*ഫിയറിലെ തണുപ്പേറിയത് ഈ രാസവസ്തുക്കളുടെ പ്രതിപ്രവര്*ത്തനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇതാണ് മുമ്പെങ്ങുമുണ്ടാകാത്ത വിധം ഓസോണ്* പാളി നശിക്കാന്* കാരണമെന്ന് ഡബ്ല്യുഎംഒ സെക്രട്ടറി ജനറല്* മൈക്കല്* ജറൗഡ് പറഞ്ഞു.

    1897ലെ മോണ്*ട്രിയല്* പ്രോട്ടോക്കോള്* അനുസരിച്ചത് ഓസോണ്* പാളിക്ക് നാശമുണ്ടാക്കുന്ന രാസവസ്തുക്കളുടെ പുറംതള്ളല്* കുറയ്ക്കണമെന്ന് നിര്*ദേശമുണ്ട്. എന്നിട്ടും പാളിക്ക് ഇത്രവലിയ നാശമുണ്ടായത് ആശങ്കയുണര്*ത്തുന്ന കാര്യമാണെന്നും അതിനാല്* കൂടുതല്* ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ജറൗഡ് ചൂണ്ടിക്കാട്ടി.

    ചര്*മ്മത്തിലെ അര്*ബുദം തമിരം എന്നിവയ്ക്ക് കാരണമാകുന്ന സൂര്യനില്*നിന്നുള്ള മാരകമായ അള്*ട്രാവയലറ്റ് രശ്മികളില്*നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഒരു കുടപോലെയാണ് ഓസോണ്* പാളി പ്രവര്*ത്തിക്കുന്നത്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X