തമിഴ്*നാട് നിയമസഭാ തിരഞ്ഞെടുപ്പില്* ജയലളിതയുടെ എഐഎഡിഎംകെയ്ക്ക് പിന്തുണ നല്*കാനുള്ള തീരുമാനം വിജയ് ഫാന്*സ് അസോസിയേഷനില്* കലഹത്തിനിടയാക്കുന്നു. ജയലളിതയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്* പ്രതിഷേധിച്ച് വിജയ് ഫാന്*സ് അസോസിയേഷനായ മക്കള്* ഇയക്കത്തിന്റെ സംസ്ഥാന പ്രസിഡന്റ് ജയശീലന്* ഉള്*പ്പടെ 2500 പേര്* സംഘടനയില്* നിന്ന് രാജിവെച്ചു. രാജിവെച്ചവര്* ഡിഎംകെയില്* ചേരുമെന്നാണ് സൂചന. അതേ സമയം ജയശീലനെ പുറത്താക്കിയതായി വിജയ് യുടെ പിതാവും എസ്എ ചന്ദ്രശേഖര്* വാര്*ത്താക്കുറിപ്പിലൂടെ അറിയിച്ചു. സംഘടനാവിരുദ്ധപ്രവര്*ത്തനങ്ങള്* നടത്തിയെന്നാരോപിച്ചാണ് പുറത്താക്കല്*.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് അണ്ണാ അരിവാളയത്തില്* ചേര്*ന്ന യോഗത്തിലാണ് രാജിപ്രഖ്യാപനമുണ്ടായത്. രാജിവെച്ചവര്* വിജയ്ക്കും അദ്ദേഹത്തിന്റെ അച്ഛന്* എസ് എ ചന്ദ്രശേഖറിനുമെതിരെ മുദ്രാവാക്യങ്ങള്* മുഴക്കി. ആരാധകരെ കുറിച്ചോ അവരുടെ രാഷ്ട്രീയനിലപാടുകളെക്കുറിച്ചോ വിജയ്ക്ക് കൃത്യമായ ധാരണയില്ലെന്നും സംഘടനയില്* നിന്നും പുറത്തായ ജയശീലന്* പറഞ്ഞു.
അതേസമയം സംഘടനയില്* നിന്ന് രാജിവെച്ച് ഡിഎംകെയില്* ചേരുന്നവര്* കനത്ത വില നല്*കേണ്ടി വരുമെന്ന് മക്കള്* ഇയക്കം സംസ്ഥാന സെക്രട്ടറി ആര്* രവിരാജ പറഞ്ഞു. ജയലളിതയ്ക്ക് പിന്തുണ നല്*കാന്* നേരത്തെ വിജയ്*യുടെ നേതൃത്വത്തില്* തീരുമാനിച്ചതാണ്. നിലവിലെ സാഹചര്യത്തില്* അതിലൊരു മാറ്റവുമില്ലെന്ന് രവിതേജ വ്യക്തമാക്കി.
23 ലക്ഷം അംഗങ്ങളുള്ള വിജയ് മണ്*ട്രത്തില്* തമിഴ്*നാട്ടില്* മാത്രമായി 47,000 ഫാന്*സ് അസോസിയേഷന്* ക്ലബുകള്* പ്രവര്*ത്തിക്കുന്നുണ്ട്. വിജയ് യുടെ പിതാവ് ചന്ദ്രശേഖര്* തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പെ ജയലളിതയുമായി ചര്*ച്ച നടത്തി പിന്തുണ അറിയിച്ചിരുന്നു.
Powered By WizardRSS.com | Full Text Feed | Amazon Affiliate

Comment