സ്ത്രീകളെ ബഹുമാനത്തോടെ കാണുന്നു: വിഎസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്ത്രീകളെ ബഹുമാനത്തോടെ കാണുന്നു: വിഎസ്

    കോട്ടയം: താന്* നടത്തിയ പരാമര്*ശത്തെ കുറിച്ച് ലതികാ സുഭാഷ് എന്താണ് ധരിച്ചുവച്ചിരിക്കുന്നതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി വിഎസ്.അച്യുതാനന്ദന്*. സ്ത്രീകളെ എല്ലായ്*പ്പോഴും മാന്യതയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയ്*ക്കെതിരെ ലതികാ സുഭാഷ് പരാതി നല്*കിയെന്ന കാര്യം മാദ്ധ്യമ പ്രവര്*ത്തകര്* ശ്രദ്ധയില്*പ്പെടുത്തിയപ്പോഴാണ് വി.എസ് ഇങ്ങനെ പ്രതികരിച്ചത്.ലതികാ സുഭാഷിനെക്കുറിച്ചു താന്* മോശം പരാമര്*ശം നടത്തിയെന്ന പ്രചാരണം സ്ത്രീകളുടെ വോട്ട് തനിക്കു ലഭിക്കുന്നതു തടയാനാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കെപിസിസി. അംഗം എന്നിങ്ങനെ ലതികയ്ക്ക് പ്രശസ്തിയുണ്ടെന്നാണു പറഞ്ഞതെന്നും ഇക്കാര്യത്തില്* കോടതിയില്* അഭിപ്രായം പറയുമെന്നും കോഴിക്കോട് പ്രസ്*ക്ലബിന്റെ മീറ്റ് ദ പ്രസില്* വിഎസ്. പറഞ്ഞത്.

    താന്* നടത്തിയ പ്രസ്താവനയെ മറ്റു തരത്തില്* വ്യാഖ്യാനിക്കേണ്ട കാര്യമില്ല. കോടതിയില്* തനിക്കെതിരെ നല്*കിയ പരാതിയെ കുറിച്ച് നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കും. സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നവരെ ജയിലില്* അയക്കുമെന്നും മുഖ്യമന്ത്രി വാര്*ത്താ സമ്മേളനത്തില്* ആവര്*ത്തിച്ചു.

    ഐസ്*ക്രീം പാര്*ലര്* കേസില്* ഇടപെടാനുള്ള അധികാരവും, അവകാശവും തനിക്കുണ്ടെന്നും വി.എസ് പറഞ്ഞു. നിയമോപദേശം തേടിയിട്ടാണ് ഐസ്*ക്രീം കേസില്* ഇടപെട്ടതും റിപ്പോര്*ട്ട് ആവശ്യപ്പെട്ടതും. ഇക്കാര്യത്തില്* ഉമ്മന്*ചാണ്ടിയുടെ ഉപദേശം വേണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പി.ശശിയുടെ കേസില്* പൊലീസും അന്വേഷണം നടത്തുന്നുണ്ട്. അത് അതിന്റെ വഴിക്ക് നടക്കുമെന്നും വി.എസ് പറഞ്ഞു.

    താന്* നടത്തിയ പരാമര്*ശം ദുര്*വ്യാഖ്യാനം ചെയ്തു ജനങ്ങള്*ക്കിടയില്* തെറ്റിദ്ധാരണ പരത്തി വോട്ട് പിടിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു വിഎസും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചിട്ടുണ്ട്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X