മദ്യപന്* ഭാര്യയെ പണയം വച്ച് ചൂതാട്ടം നടത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മദ്യപന്* ഭാര്യയെ പണയം വച്ച് ചൂതാട്ടം നടത്തി

    നോയിഡ: മദ്യലഹരിയില്* ചൂതുകളിയ്ക്കുമ്പോള്* ഭാര്യയെ പണയവസ്തുവാക്കി. ഗ്രേറ്റര്* നോയിഡയിലെ നങ്കല ചരണ്*ദാസ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ലാല എന്നയാളാണ് മദ്യപിച്ച് ചൂതുകളിയ്ക്കുമ്പോള്* ഭാര്യയെ പണയവസ്തുവാക്കിയത്. ചൂതാട്ടത്തില്* തോറ്റ ലാലയ്ക്ക് ഭാര്യയെ നഷ്ടമാവുകയും ചെയ്തു. കളിയില്* തുടര്*ച്ചയായി തോറ്റ ലാലയ്ക്ക് കൈവശമുണ്ടായിരുന്നതെല്ലാം നഷ്ടമായി.

    എന്നിട്ടും കളിയില്* നിന്നും പിന്മാറാതെ ഇയാള്* ഭാര്യയെ പണയം വയ്ക്കുകയായിരുന്നു. കളിയില്* ജയിച്ചയാള്*ക്ക് ലാല ഭാര്യയെ നല്*കാന്* ശ്രമിച്ചതോടെയാണ് കാര്യം പ്രശ്*നമായത്.

    ഭാര്യ ലാലയില്* നിന്നും രക്ഷപെട്ട് ബുലന്ദ്ശഹറിലുള്ള സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു ഇവര്*. പിന്നീട് പൊലീസ് സ്*റ്റേഷനിലെത്തി ഭര്*ത്താവിനെതിരെ പരാതിയും നല്*കി.

    പൊലീസ് ചോദ്യം ചെയ്യാനെത്തിയപ്പോള്* ലാല സ്വബോധത്തിലായിരുന്നു. തലേദിവസം ചൂതുകളിച്ചതായി താനോര്*ക്കുന്നുവെന്നും ഭാര്യയെ പണയം വച്ചോയെന്ന് ഓര്*മ്മയില്ലെന്നുമാണത്രേ ഇയാള്* പൊലീസിനോട് പറഞ്ഞത്. എന്തായാലും ഇയാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.






    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X