പൃഥ്വിയുടെ തേജാഭായിയില്* ഷക്കീല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പൃഥ്വിയുടെ തേജാഭായിയില്* ഷക്കീല

    തൊണ്ണൂറുകളിലെ സെക്*സ് ബോംബ് ഷക്കീല മലയാളത്തില്* തിരിച്ചുവരവിനൊരുങ്ങുന്നു. ഗ്ലാമര്* ഇമേജ് പാടേ മാറ്റി തികച്ചു ഒരു വ്യത്യസ്ത റോളിലൂടെ മലയാളത്തില്* ഭാഗ്യം പരീക്ഷിയ്ക്കാനാണ് ഷക്കീല ഒരുങ്ങുന്നത്. പൃഥ്വിരാജിന്റെ ഫുള്*ലെങ്ത് കോമഡി ചിത്രമായ തേജാഭായിയിലൂടെയാണ് മലയാളി പ്രേക്ഷകര്*ക്ക് മുന്നില്* ഷക്കീല വീണ്ടുമെത്തുന്നത്. ദീപു കരുണാകരന്* സംവിധാനം ചിത്രത്തില്* സെന്*സസ് ഡിപ്പാര്*ട്ട്*മെന്റിലെ ജീവനക്കാരിയുടെ വേഷമാണ് ഷക്കീലയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. മലയാളത്തില്* പിടി അയഞ്ഞതോടെ ഷക്കീല തമിഴിലേക്കും തെലുങ്കിലേക്കും കളംമാറിച്ചവിട്ടിയിരുന്നു. എന്നാല്* പുതിയ ഗ്ലാമര്*താരങ്ങളുടെ വരവോടെയും നീലച്ചിത്രങ്ങളോടുള്ള പ്രേക്ഷകരുടെ താത്പര്യം കുറഞ്ഞതും ഷക്കീലയുടെ ഡിമാന്റ് കുറച്ചിരുന്നു. പതിയെ ഗ്ലാമര്* റോളുകള്* ഉപേക്ഷിച്ച് മുഖ്യധാരാ സിനിമയില്* സജീവമാവാനുള്ള ശ്രമം ഷക്കീല നടത്തിവരികയായിരുന്നു. തേജാഭായി മലയാളത്തില്* ഒരു പിടിവള്ളിയാവുമെന്ന പ്രതീക്ഷയിലാണ് നടി.

    കോമഡി പശ്ചാത്തലത്തിലൊരു അധോലോക രാജാവിന്റെ കഥ- ദീപുവിന്റെ തേജാഭായിയുടെ പ്രമേയം ഇതാണ്. തുടര്*ച്ചയായ ആക്ഷന്* സിനിമകളിലൂടെ പരാജയം രുചിച്ച പൃഥ്വിയ്ക്ക് പുതിയൊരു മുഖം സമ്മാനിയ്ക്കുന്ന ചിത്രമായിരിക്കുമിതെന്നാണ് സിനിമാലോകം കരുതുന്നത്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X