ടൈറ്റാനിയം അഴിമതി:കുഞ്ഞാലിക്? ??ുട്ടിയ്ക്ക് പങ്കെന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ടൈറ്റാനിയം അഴിമതി:കുഞ്ഞാലിക്? ??ുട്ടിയ്ക്ക് പങ്കെന്ന്

    കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയ്*ക്കെതിരെ ആരോപണവുമായി ബന്ധുവായ കെഎ റൗഫ് വീണ്ടും രംഗത്ത്. ടൈറ്റാനിയത്തില്* മാലിന്യ സംസ്*കരണപ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്* മുന്*വ്യവസായ മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി വികെ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് റൗഫ് കോഴിക്കോട് നടത്തിയ വാര്*ത്താസമ്മേളനത്തില്* ആരോപിച്ചു.

    21 കോടി രൂപയുടെ അഴിമതിയാണ് ഇവര്* നടത്തിയത്. ഇടനിലക്കാരനായി പ്രവര്*ത്തിച്ചത് എറണാകുളം സ്വദേശിയായ രാജീവ് എന്നൊരാളാണ്. ഇവര്*ക്കൊപ്പം പല നിര്*ണായക സംഭാഷണങ്ങളിലും ചര്*ച്ചകളിലും ഞാനും പങ്കാളിയായിട്ടുണ്ട്- റൗഫ് വെളിപ്പെടുത്തി.

    എന്നാല്* മുന്* മുഖ്യമന്ത്രി ഉമ്മന്*ചാണ്ടിക്ക് ഇതില്* പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും റൗഫ് പറഞ്ഞു. അവസാന കാലങ്ങളില്* കുഞ്ഞാലിക്കുട്ടി മന്ത്രിയല്ലായിരുന്നു. തുടര്*ന്നാണ് ഇബ്രാഹിംകുഞ്ഞ് ഉള്*പ്പെട്ടത്. കരാര്* എടുത്ത കേന്ദ്രസര്*ക്കാര്* കമ്പനി വെറും പേരിനുള്ള കമ്പനിയാണ്. ഇതിന്റെ പേപ്പര്* വര്*ക്കുകള്* നടത്തിയത് രാജീവിന്റെ കമ്പനിയാണ്.

    കെ.എം.എം.എല്ലില്* നടന്നതും ഇത്തരത്തിലുള്ള ഇടപാടാണ്. ടൈറ്റാനിയം ഇടപാടില്* ഉള്*പ്പെട്ട രാജീവ് എന്നയാളാണ് ഇതിലും ഉള്*പ്പെട്ടിരിക്കുന്നത്. 40 കോടിയുടെതാണ് ഇടപാട്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X