വി.എസ്സിന്റെ പരാമര്*ശം: പാലക്കാട് കളക്ടര്* റിപ്പോര്*ട്ട് നല്*കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വി.എസ്സിന്റെ പരാമര്*ശം: പാലക്കാട് കളക്ടര്* റിപ്പോര്*ട്ട് നല്*കി


    പാലക്കാട്: യു.ഡി.എഫ്. സ്ഥാനാര്*ഥി ലതിക സുഭാഷിനെതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* ദ്വയാര്*ത്ഥ പരാമര്*ശം നടത്തിയെന്ന പരാതിയില്* അന്വേഷണം നടത്തി പാലക്കാട് കളക്ടര്* സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്*ക്ക് റിപ്പോര്*ട്ട് നല്*കി.

    പാലക്കാട് പ്രസ്*ക്ലബ്ബിന്റെ 'മുഖാമുഖം' പരിപാടിക്കിടെ എതിര്*സ്ഥാനാര്*ഥിയായ ലതിക സുഭാഷിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്*ശം അപകീര്*ത്തികരമാണെന്നു കാണിച്ച് അവര്* സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്*ക്ക് പരാതി നല്*കിയിരുന്നു. ഇതിനെത്തുടര്*ന്നാണ് മുഖാമുഖം' പരിപാടിയുടെ വീഡിയോ ഉള്*പ്പടെയുള്ള അന്വേഷണ റിപ്പോര്*ട്ട് കളക്ടര്* നല്*കിയത്.

    ഇതിനുപുറമെ പാലക്കാട് ജുഡീഷ്യല്* ഒന്നാംക്ലാസ് മജിസ്*ട്രേറ്റ് കോടതിയില്* ലതിക സുഭാഷ് അന്യായവും സമര്*പ്പിച്ചു. ജുഡീഷ്യല്* ഒന്നാംക്ലാസ് മജിസ്*ട്രേറ്റ്, പരാതിക്കാരിയില്*നിന്ന് നേരിട്ട് തെളിവെടുക്കാന്* കേസ് ഏപ്രില്* 30ലേക്കുമാറ്റി. നിയമപരമായ നീക്കങ്ങള്*ക്കൊപ്പം അച്യുതാനന്ദനെതിരെ ഈ വിഷയത്തിന്റെ പേരില്* ശക്തമായ രാഷ്ട്രീയനീക്കവും യു.ഡി.എഫ്. നടത്തുന്നുണ്ട്. സ്ത്രീസംരക്ഷകനെന്ന വി.എസ്സിന്റെ പ്രതിച്ഛായ പൊള്ളയാണെന്ന് തുറന്നുകാട്ടുകയാണ് ലക്ഷ്യം.

    പ്രചാരണം സജീവമായതോടെ തന്നെ വ്യക്തിപരമായി തേജോവധംചെയ്യുന്ന പരാമര്*ശവുമായി അച്യുതാനന്ദന്* രംഗത്തിറങ്ങിയിരിക്കയാണെന്ന് തിരഞ്ഞെടുപ്പുകമ്മീഷനുനല്*കിയ പരാതിയില്* ലതിക പറയുന്നു. സ്ത്രീത്വത്തിനുനേരെയുള്ള അവഹേളനമെന്നതു കൂടാതെ തിരഞ്ഞെടുപ്പുനിയമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ലംഘനവുമാണ് വി.എസ്സിന്റെ പ്രവൃത്തിയെന്ന് പരാതിയിലുണ്ട്. 'ലതിക സുഭാഷ് പ്രശസ്തയാണ്. എന്നാല്*, എന്തിന്റെ പേരിലാണ് പ്രശസ്തിയെന്ന് നിങ്ങള്*ക്ക് അന്വേഷിച്ചാലറിയാം' എന്നായിരുന്നു പരാമര്*ശം.

    ക്രിമിനല്* നടപടിനിയമം 190ാം വകുപ്പുപ്രകാരം അഡ്വ.എം.സി. കുര്യാച്ചന്* മുഖാന്തരമാണ് ലതിക കോടതിയില്* അന്യായം സമര്*പ്പിച്ചത്. ക്രിമിനല്* നടപടിനിയമം 156 (3) വകുപ്പുപ്രകാരം പരാതി പാലക്കാട് ടൗണ്*നോര്*ത്ത് പോലീസ്*സ്*റ്റേഷനിലേക്ക് നല്*കി എതിര്*കക്ഷിക്കെതിരെ കേസെടുക്കാന്* ഉത്തരവിടണമെന്നാണ് അന്യായത്തിലെ ആവശ്യം. എന്നാല്*, മജിസ്*ട്രേറ്റ് ഇത് അംഗീകരിച്ചില്ല. പകരം, അന്യായക്കാരിയില്* നിന്നുതന്നെ തെളിവെടുക്കാന്* തീരുമാനിക്കയായിരുന്നു.

    സ്വഭാവഹത്യനടത്തി വോട്ടര്*മാര്*ക്കിടയില്* മോശക്കാരിയായി ചിത്രീകരിച്ച് തന്നെ തിരഞ്ഞെടുപ്പില്* തോല്പിക്കാനുള്ള ദുരുദ്ദേശ്യമാണ് എതിര്*കക്ഷിയുടേതെന്ന് അന്യായത്തില്* ലതിക ആരോപിച്ചിട്ടുണ്ട്. ഏപ്രില്* ആറാംതീയതിയിലെ മാതൃഭൂമി, മലയാള മനോരമ പത്രങ്ങള്* രേഖയായി സമര്*പ്പിച്ചിട്ടുണ്ട്.
Working...
X