ഹസാരെയുടെ നിരാഹാരം തുടരുന്നു;സര്*ക്കാ ര്* വെട്ടില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഹസാരെയുടെ നിരാഹാരം തുടരുന്നു;സര്*ക്കാ ര്* വെട്ടില്*

    ദില്ലി: അഴിമതിക്കാര്*ക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കുന്ന വിധത്തില്* ലോക്പാല്* ബില്* രൂപീകരിയ്ക്കണമെന്നാവശ്യപ്പെട്ട് അഴിമതി വിരുദ്ധ പടനായകനും പ്രമുഖ ഗാന്ധിയനുമായ അന്ന ഹസാരെ നടത്തുന്ന മരണം വരെ നിരാഹാര സമരം മൂന്നാം ദിവസവും തുടരുന്നു. നിരാഹാര സമരം അവസാനിപ്പിയ്ക്കാന്* നടത്തിയ അനുരഞ്ജന ചര്*ച്ചകള്* പരാജയപ്പെട്ടത് കേന്ദ്ര സര്*ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഹസാരെയുടെ നേതൃത്വത്തിലുള്ള സമരസമിതി മുന്നോട്ടുവച്ച നിര്*ദ്ദേശങ്ങള്* അംഗീകരിക്കാന്* കഴിയില്ലെന്ന് സര്*ക്കാര്* അറിയിച്ചതോടെയാണ് ചര്*ച്ച പരാജയപ്പെട്ടത്.

    ലോക്പാല്* ബില്* കരട് തയ്യാറാക്കുന്നതിനുള്ള ജോയിന്റ് സമിതി രൂപീകരിക്കണം, സമിതിയുടെ അധ്യക്ഷനായി ഹസാരയെ നിയമിക്കണം, ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കണമെന്നുമുള്ള സമരസമിതിയുടെ ആവശ്യമാണ് സര്*ക്കാര്* തള്ളിയത്. ചര്*ച്ച വെള്ളിയാഴ്ചയും തുടരും.

    ഹസാരെയ്ക്ക് പിന്തുണയുമായി ബി.ജെ.പിയും സിപിഎമ്മും ഉള്*പ്പെടെയുള്ള പ്രതിപക്ഷ പാര്*ട്ടികളും ജനങ്ങളും രംഗത്തുവന്നതോടെ സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന അവസ്ഥയിലാണ് കേന്ദ്രസര്*ക്കാര്*. ഇതേതുടര്*ന്ന് പ്രധാനമന്ത്രിയുടെ നിര്*ദ്ദേശത്തെ തുടര്*ന്ന് കേന്ദ്രമന്ത്രി കപില്* സിബല്* ഹസാരെയുടെ അടുത്ത പ്രവര്*ത്തകരായ സ്വാമി അഗ്*നിവേശ്, അരവിന്ദ് കേജിരിവാള്* എന്നിവരുമായി ചര്*ച്ച നടത്തിയിരുന്നു. ചര്*ച്ചയിലെ വിശദാംശങ്ങള്* സ്വാമി അഗ്*നിവേശ് പിന്നീട് സമരപന്തലിലെത്തി സഹാരെയെ അറിയിക്കുകയായിരുന്നു. രാഷ്ട്രീയക്കാരുമായി നേരിട്ട് ചര്*ച്ചയ്ക്ക് ഹസാരെ വഴങ്ങാത്തതിനാലാണ് സാമൂഹ്യപ്രവര്*ത്തകരെ മദ്ധ്യസ്ഥതയ്ക്ക് വിളിച്ചിരിക്കുന്നത്. അതേ സമയം ആര്*എസ്എസുമായും ബി.ജെ.പിയുമായി ചേര്*ന്നാണ് സമരം നടത്തുന്നതെന്ന കോണ്*ഗ്രസിന്റെ ആരോപണം മാഗ്*സെ പുരസ്*കാര ജേതാവായ ഹസാരെ നിരാകരിച്ചു. 'ഏറെ കാലമായി സമൂഹത്തിന് വേണ്ടി പ്രവര്*ത്തിക്കുന്നയാളാണ് ഞാന്* . കഴിഞ്ഞ 35 വര്*ഷമായി ഞാന്* വീട്ടില്* പോവാറില്ല. എനിക്ക് മൂന്ന് സഹോദരന്*മാരുണ്ട്. അവരുടെ കുട്ടികളുടെ പേരുകള്* എനിക്കറിയില്ല. ബാങ്ക് ബാലന്*സും എനിക്കില്ല. പൊതുജനത്തിന് വേണ്ടി പ്രവര്*ത്തിക്കുന്ന എനിക്ക് കോണ്*ഗ്രസുമായോ ബി.ജെ.പിയുമായോ ചേരേണ്ടതിന്റെ ആവശ്യമെന്തെന്നും അദ്ദേഹം ചോദിച്ചു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X