രാജയുടെ മരുമകന്* ഹൃദയാഘാതത്തെ തുടര്*ന്ന് മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രാജയുടെ മരുമകന്* ഹൃദയാഘാതത്തെ തുടര്*ന്ന് മരിച്ചു

    ചെന്നൈ: സ്*പെക്ട്രം അഴിമതിക്കേസില്* സി.ബി.ഐ കസ്റ്റഡിയില്* കഴിയുന്ന മുന്* ടെലികോം മന്ത്രി എ. രാജയുടെ മരുമകന്* ദീപക്(30)ഹൃദയാഘാതത്തെ തുടര്*ന്ന് മരിച്ചു. ആല്*വാര്*പേട്ടില്* ഹെല്*ത്ത് ക്ലബ്ബില്* പരിശീലനത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ദീപകിനെ ആശുപത്രിയില്* എത്തിച്ചെങ്കിലും ജീവന്* രക്ഷിയ്ക്കാനായില്ല. സ്*പെക്ട്രം കേസുമായി ബന്ധപ്പെട്ട് രാജയുടെ ഓഫീസും വസതിയും തിരച്ചില്* നടത്തിയതിനൊപ്പം ദീപകിന്റെ വസതിയിലും തിരച്ചില്* നടത്തിയിരുന്നു. ഇതിനൊപ്പം സിബിഐ റെയ്ഡ് നടത്തിയ രാജയുടെ കൂട്ടാളി സാദിഖ് ബാഷ പിന്നീട് ദുരൂഹസാഹചര്യത്തില്* തൂങ്ങിമരിച്ച നിലയില്* കണ്ടെത്തി.

    എന്*ജിനിയറായ ദീപക് ചെന്നെയില്* സ്വകാര്യ കമ്പനിയില്* ജോലി ചെയ്തുവരികയായിരുന്നു. ദീപക്കിന്റെ ബന്ധുക്കള്* പരാതി നല്*കാത്തതിനാല്* കേസെടുത്തിട്ടില്ലെന്ന് മൈലാപ്പൂര്* ഡെപ്യൂട്ടി കമ്മീഷണര്* പറഞ്ഞു. മരണത്തില്* അസ്വാഭാവികതയുണ്ടെന്ന് ഡോക്ടര്*മാര്* പറഞ്ഞാല്* കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X