കണ്ണൂര്*: എല്*.ഡി.എഫ് സര്*ക്കാര്* ഭരണനേട്ടങ്ങളുടെ പരസ്യം നല്*കാന്* ചെലവഴിച്ചത് 38 കോടി രൂപ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്* വരുന്നതുവരെ ചെലവഴിച്ച തുകയാണിത്. അച്ചടി മാധ്യമങ്ങളില്* പരസ്യം നല്*കാനാണ് കൂടുതല്* തുക - 19.64 കോടി രൂപ. കുറവ് ഇലക്*ട്രോണിക് മീഡിയയിലും-17.4 ലക്ഷം രൂപ.
ഡിസ്*പ്ലേ പരസ്യങ്ങള്*ക്കും മോശമല്ലാത്ത തുക ചെലവഴിച്ചു. 18.27 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. മാസികകളിലും മറ്റ് ആനുകാലികങ്ങളിലും പരസ്യം നല്*കാനായി 39,20,713 രൂപയും ചെലവഴിച്ചു. 2009-10 വര്*ഷമാണ് പരസ്യം നല്*കാന്* എല്ലാ മേഖലകളിലും കൂടുതല്* തുക ചെലവഴിച്ചത്. അച്ചടി മാധ്യമങ്ങളില്* നാല് കോടി രൂപയും ഡിസ്*പ്ലേ പരസ്യങ്ങള്*ക്ക് 8.04 കോടി രൂപയും ഇലക്*ട്രോണിക് മീഡിയയില്* 16.73 ലക്ഷം രൂപയും ഈ കാലയളവില്* ചെലവഴിച്ചു.
അധികാരത്തിലെത്തി� � ആദ്യവര്*ഷം തന്നെ 5.93 കോടി രൂപ പരസ്യങ്ങള്*ക്കായി ചെലവഴിച്ചു. അച്ചടി മാധ്യമങ്ങള്*ക്ക് 3.85 കോടി രൂപയും ഡിസ്*പ്ലേപരസ്യങ്ങ� ��്*ക്ക് 2.08 കോടി രൂപയും. ഇന്ത്യന്* ലോയേഴ്*സ് കോണ്*ഗ്രസ് സംസ്ഥാന പ്രസിഡന്*റ് അഡ്വ. ടി. ആസഫലിക്ക് വിവരാവകാശ നിയമ പ്രകാരം സംസ്ഥാന ഇന്*ഫര്*മേഷന്* ആന്*ഡ് പബ്ലിക് റിലേഷന്*സ് വകുപ്പില്* നിന്ന് ലഭച്ചതാണീ വിവരങ്ങള്*.
എല്*.ഡി.എഫ് ഭരണകാലത്ത് ഭരണനേട്ടങ്ങളുടെ പരസ്യം നല്*കാന്* വന്*തുക ചെലവഴിച്ചതില്* ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്� �ും ഇതേക്കുറിച്ച് അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാവണമെന്നും അഡ്വ. ടി. ആസഫലി ആവശ്യപ്പെട്ടു. പരസ്യ ഇനത്തില്* മാത്രം 38 കോടി ചെലവഴിച്ച് ധൂര്*ത്ത് നടത്തിയതിനെക്കുറ� �ച്ച് മുഖ്യമന്ത്രി മറുപടി പറയണം. ഇക്കാര്യത്തില്* മൗനം പാലിച്ചാല്* വകുപ്പ് മന്ത്രിയായ മുഖ്യ മന്ത്രിക്കും ഉത്തരവാദികളായ ഉദ്യോഗസ്ഥര്*ക്കുമ� ��തിരെ ലോകായുക്തയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു
__________________

