
മോഡലിന്റെ മൃതദേഹാവശിഷ്ടം കുഴിച്ചെടുത്തു പരിശോധിക്കും
ലണ്ടന്*: ലിയൊണാഡോ ഡാവിഞ്ചിയുടെ വിശ്വവിഖ്യാതമായ പെയിന്*റിങ് മൊണാലിസയ്ക്ക് മോഡലായെന്നു കരുതുന്ന യുവതിയുടെ മുഖം പുനഃസൃഷ്ടിക്കുന്നു. ഇതിനായി ഇവരുടെ മൃതദേഹാവശിഷ്ടം കണ്ടെത്താനും കുഴിച്ചെടുക്കാനും ശ്രമം തുടങ്ങി. പ്രമുഖ ചരിത്രകാരനായ പ്രൊഫ. സില്*വാനോ വിന്*സെറ്റിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പുനര്*രചനയ്*ക്കൊരുങ്ങുന്നത്. അതിനായി മോണാലിസയ്ക്ക് മോഡലായെന്ന് കരുതുന്ന ഇറ്റലിക്കാരി ലിസ ഘെരാര്*ഡിനിയുടെ മൃതദേഹാവശിഷ്ടം കുഴിച്ചെടുക്കാനാണ് ശ്രമം നടക്കുന്നത്.
1542-ലാണ് ലിസ മരിച്ചതെന്നും ഫേ്*ളാറന്*സിലെ സെയിന്*റ് ഉര്*സുല കോണ്*വെന്*റില്* കബറടക്കം നടന്നെന്നും ഈയിടെ കണ്ടെത്തിയ ഒരു മരണസര്*ട്ടിഫിക്കറ്റില്* വ്യക്തമായിരുന്നു. കബറിടപരിശോധനയും കുഴിക്കുന്ന ജോലിയും ഈ മാസാവസാനം തുടങ്ങും.
അരനൂറ്റാണ്ടായി മൊണാലിസയുടെ വശ്യമന്ദസ്മിതത്തിനു പിന്നിലെ ദൂരൂഹത അന്വേഷിച്ചുവരികയാണ് കലാനിരൂപകരും ചരിത്രകാരന്മാരും. ''നൂറ്റാണ്ടുകള്* പഴക്കമുള്ള തര്*ക്കത്തിന് പരിഹാരമുണ്ടാക്കുകയും ലിയൊണാഡോയും മോഡലുകളുമായുള്ള ബന്ധം അറിയുകയുമാണ് ഞങ്ങളുടെ ലക്ഷ്യം''-പ്രൊഫ. വിന്*സെറ്റി പറഞ്ഞു.
മൊണാലിസയുടെ മോഡലായെന്ന് കരുതുന്ന ലിസ ഇറ്റലിയിലെ സമ്പന്നനായ സില്*ക്ക് വ്യാപാരി ഫ്രാന്*സിസ്*കോ ജിയോകോണ്*ഡോയുടെ സഹധര്*മിണിയായിരുന്നു. അവരുടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയാല്* തലയോട്ടിയില്* നിന്ന് സാമ്പിള്* ശേഖരിച്ച് ഡി.എന്*.എ. പരിശോധന നടത്തി മുഖരൂപം പുനഃസൃഷ്ടിക്കാമെന്നാണ് കരുതുന്നത്. വിന്*സെറ്റിയുടെ നേതൃത്വത്തില്* ചില പ്രമുഖചിത്രകാരന്മാരുടെ മുഖരൂപങ്ങള്* നേരത്തേ പുനഃസൃഷ്ടിച്ചിരുന്നു. 1503നും 1504നുമിടയിലാണ് ഡാവിഞ്ചി മൊണാലിസയുടെ രചന തുടങ്ങിയത്. 1519ല്* മരണത്തിന് തൊട്ടുമുമ്പാണ് ചിത്രം പൂര്*ത്തിയാക്കിയത്

