ബാംഗ്ലൂര്*: ലോകകപ്പ് ജേതാക്കളായ ഇന്ത്യന്* ക്രിക്കറ്റ് ടീമിന് ബാംഗ്ലൂര്* വികസന അതോറിറ്റിയുടെ (ബി.ഡി.എ.) ഭൂമി ഉപഹാരമായി നല്*കാനുള്ള നീക്കം കര്*ണാടക സര്*ക്കാര്* ഉപേക്ഷിച്ചു. ഇതിനുപകരം 15 ടീം അംഗങ്ങള്*ക്കും കോച്ചിനും 25 ലക്ഷം രൂപ നല്*കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പ്രഖ്യാപിച്ചു. ഭൂമി അനുവദിക്കാനുള്ള നീക്കം വിവാദമായതിനെത്തുടര്*ന്നാണു സര്*ക്കാര്* തീരുമാനം മാറ്റിയത്. ബി.ഡി.എ.യുടെ ഭൂമി അനുവദിക്കുന്നതിലെ നിയമക്കുരുക്കുകളാണ് തീരുമാനം മാറ്റാന്* പ്രധാനമായി സര്*ക്കാറിനെ പ്രേരിപ്പിച്ചത്.
ലോകകപ്പ് വിജയികള്*ക്ക് 4000 ചതുരശ്ര അടി വിസ്തീര്*ണമുള്ള ഭൂമി വിതരണം ചെയ്യുമെന്ന് ലോകകപ്പ് ഫൈനല്* മത്സരം കഴിഞ്ഞ ഉടന്* മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. എന്നാല്*, നിയമവശങ്ങള്* പരിശോധിക്കാതെ പെട്ടെന്നു പ്രഖ്യാപിച്ച തീരുമാനം സര്*ക്കാറിനെ വെട്ടിലാക്കി.ഭൂമി അനുവദിക്കുന്ന കാര്യത്തില്* ബാംഗ്ലൂര്* വികസന അതോറിറ്റിക്ക് നിര്*ദേശം നല്*കാന്* മുഖ്യമന്ത്രിക്കോ സംസ്ഥാന സര്*ക്കാറിനോ അവകാശമില്ലെന്ന് കര്*ണാടക ഹൈക്കോടതി വിധി നിലവിലുണ്ട്

