തിരഞ്ഞെടുപ്പ് ഡ്യൂട്ടി; ബാങ്കുകളുടെ പ്രവര്*ത്തനം താളം തെറ്റുന്നു; എ.ടി.എമ്മും നിലച്ചേക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    തിരഞ്ഞെടുപ്പ് ഡ്യൂട്ടി; ബാങ്കുകളുടെ പ്രവര്*ത്തനം താളം തെറ്റുന്നു; എ.ടി.എമ്മും നിലച്ചേക്കും




    കണ്ണൂര്*: പൊതുമേഖലാ ബാങ്കുകളിലെ ഉദ്യോഗസ്ഥര്* തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതോടെ ബാങ്ക് പ്രവര്*ത്തനം താളംതെറ്റി. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്*ക്ക് പരിശീലന ക്ലാസ് നടന്ന രണ്ടുദിവസങ്ങളിലും ഏഴ് പൊതുമേഖല ബാങ്കുകളില്* ചെക്ക് ക്ലിയറിങ് നടന്നില്ല. ഒരുദിവസം രണ്ടുതവണയാണ് ക്ലിയറിങ് നടക്കേണ്ടത്. അക്കൗണ്ട് വഴിയുള്ള ചെക്കുകള്* മാറിക്കിട്ടുന്നതിന് ഇത് കാലതാമസമെടുക്കും. വിഷു അവധി ദിവസത്തിന് മുന്നോടിയായുള്ള സമയമായതിനാല്* ഇത് ഇടപാടുകാരെ പ്രതികൂലമായി ബാധിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്* കോടികളുടെഇടപാടാണ് ഓരോ ക്ലിയറിങ്ങിലും നടക്കുന്നത്. കോര്* ബാങ്കിങ് സംവിധാനമായതിനാല്* മറ്റ് ബാങ്കുകളിലും ക്ലിയറിങ് ഇടപാടുകളുടെ തോത് കൂടുതലാണ്. ഇതില്* തടസ്സമുണ്ടാകുന്നത് വ്യാപാര-വ്യവസായ മേഖലകളെ പോലും ദോഷകരമായി ബാധിക്കും.

    ഓരോ ബാങ്കിന്റെ ഒരോ ശാഖയില്* നിന്നും ശരാശരി മൂന്നുപേര്*ക്ക് വീതം തിരഞ്ഞെടുപ്പ് ഡ്യൂട്ടി നല്*കിയിട്ടുണ്ട്. കണ്ണൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഞ്ച് ശാഖകളിലും അഡ്മിനിസ്*ട്രേറ്റീവ് ഓഫീസിലുമായി നൂറിലേറെപ്പേര്*ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. മൊത്തം ജീവനക്കാരുടെ 80 ശതമാനവും തിരഞ്ഞെടുപ്പ് ചുമതലയിലാണ്. ഇതിനുസമാനം തന്നെയാണ് മറ്റ് പൊതുമേഖല ബാങ്കുകളിലെയും സ്ഥിതി.

    12ന് രാവിലെ ഉദ്യോഗസ്ഥര്* അവര്* നിയോഗിക്കപ്പെട്ട തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലെത്തണം. 13ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രാത്രിയോടെ മാത്രമേ തിരിച്ചെത്താനാകൂ. 14ന് അംബേദ്കര്* ജയന്തിയും 15ന് വിഷുവും ബാങ്കിന് അവധി ദിവസങ്ങളാണ്. തുടര്*ന്നുള്ള ദിവസം ശനിയാഴ്ചയാണ്. അന്ന് ഉച്ചവരെ മാത്രമേ ബാങ്ക് പ്രവര്*ത്തിക്കൂ. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞുവരുന്ന ഉദ്യോഗസ്ഥര്* മിക്കവരും ശനിയാഴ്ച ബാങ്കിലെത്താനുള്ള സാധ്യതയും കുറവാണ്. ഒമ്പതാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് ബാങ്കിന്റെ പ്രവര്*ത്തനം കഴിഞ്ഞാല്* വിഷുവരുന്ന ആഴ്ച ഒരുദിവസം മാത്രമേ ബാങ്ക് പ്രവര്*ത്തിക്കുകയുള്ളൂ. വലിയ പണത്തിന്റെ ഇടപാട് നടത്തുന്ന വാണിജ്യ മേഖലയിലുള്ളവരെയാണ് ഇത് കൂടുതലും ബാധിക്കുക. പല ബാങ്കുകളിലും ഇപ്പോള്* തന്നെ കാഷ് കൗണ്ടറുകളുടെ എണ്ണം കുറച്ചിട്ടുണ്ട്.

    ഉദ്യോഗസ്ഥരില്ലാത്തത് എ.ടി.എമ്മിന്റെ പ്രവര്*ത്തനവും താളം തെറ്റിക്കും. ബാങ്കിന്റെ ദൈനംദിന പ്രവര്*ത്തനത്തിനുപോലും ഉദ്യോഗസ്ഥരില്ലാതെ വരുമ്പോള്* എ.ടി.എമ്മില്* പണം നിറയ്ക്കുന്നത് നിലയ്ക്കാനാണ് സാധ്യത. വിഷുകാരണം എ.ടി.എം. വഴിയുള്ള പണം പിന്*വലിക്കല്* ഈ ആഴ്ച കൂടുതലുമായിരിക്കും. ഒരുതവണ 15 മുതല്* 20 ലക്ഷം വരെയാണ് സാധാരണ എ.ടി.എമ്മില്* നിക്ഷേപിക്കാവുന്ന പണത്തിന്റെ അളവ്. ഇത് കൂട്ടണമെങ്കില്* നൂറിന്റെ നോട്ടുകളുടെ എണ്ണം കുറച്ച് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ എണ്ണം കൂട്ടണം. ഇത് പ്രായോഗികവുമല്ല.

    ഭൂരിപക്ഷം ജീവനക്കാരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്* ബാങ്കിന്റെ പ്രവര്*ത്തനം പ്രതിസന്ധിയിലാണെന്ന് എസ്.ബി.ഐ. കണ്ണൂര്* മേഖല അസി. ജനറല്* മാനേജര്* രജതകുമാര്* പറഞ്ഞു. ബാക്കിയുള്ള ജീവനക്കാരെ വെച്ച് ഈ പ്രതിസന്ധി എങ്ങനെ മറികടക്കാനാകുമെന്ന് ആശങ്ക ഞങ്ങള്*ക്കുണ്ട്. ഇടപാടുകളെ ഗുരുതരമായി ബാധിക്കുന്ന നിലയിലാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. ചുരുക്കത്തില്* തിരഞ്ഞെടുപ്പ് നടക്കുന്ന ഒരാഴ്ച എ.ടി.എം. അടക്കം പൊതുമേഖല ബാങ്കുകളുടെ പ്രവര്*ത്തനം തീര്*ത്തും അവതാളത്തിലാകും.
Working...
X