വി.എസ്സിന്*േറത് പ്രതികാരത്തിന്റെ?? ?ും വെട്ടിനിരത്തലിന്?? ?െയും ശൈലി-ആന്റണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വി.എസ്സിന്*േറത് പ്രതികാരത്തിന്റെ?? ?ും വെട്ടിനിരത്തലിന്?? ?െയും ശൈലി-ആന്റണി



    കൊച്ചി: പ്രതികാരത്തിന്റെയും വെട്ടിനിരത്തലിന്റെയും ശൈലിയാണ് വി.എസ്. അച്യുതാനന്ദന്* പിന്തുടരുന്നതെന്നും സ്വന്തം പാര്*ട്ടിക്കാര്* തന്നെ അത് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സ് പരിപാടിയില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.

    സിപിഎം രൂപവത്കരിക്കാന്* മുന്നിട്ടിറങ്ങിയ നേതാക്കളില്* ജീവിച്ചിരിക്കുന്നത് വി.എസ്. മാത്രമാണ്. അങ്ങനെയുള്ള മുതിര്*ന്ന നേതാവിനെ പാര്*ട്ടി തന്നെ തരംതാഴ്ത്തിയെങ്കില്* അദ്ദേഹത്തിന്റെ പെരുമാറ്റത്തില്* എവിടെയോ ചില പന്തികേടുണ്ടെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിക്ക് ചേര്*ന്നതാണോ വി.എസ്സിന്റെ ശൈലിയെന്ന് മാധ്യമ പ്രവര്*ത്തകര്* വിലയിരുത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു.

    എല്*ഡിഎഫ് ഭരണം തുടര്*ന്നാല്* ബംഗാളിലേതിന് സമാനമായ സര്*വനാശം കേരളത്തിലും സംഭവിക്കും. തൊഴിലില്ലായ്മ രൂക്ഷമായ ബംഗാളില്* നിന്ന് കേരളത്തിലെ ഗ്രാമങ്ങളില്* വരെ ചെറുപ്പക്കാര്* കൂലിപ്പണിക്കെത്തുന്നുണ്ട്. ജനങ്ങള്* കടുത്ത പട്ടിണിയിലാണ്. സമഗ്ര വികസനം, അതിവേഗ വികസനം എന്നതാണ് യുഡിഎഫ് മുന്നോട്ടുവെക്കുന്നത്. എല്*ഡിഎഫ് ആകട്ടെ ദുര്*വാസാവിനെപ്പോലെ സര്*വനാശവും പ്രതികാര രാഷ്ട്രീയവുമാണ് ഉയര്*ത്തുന്നത്. ഒട്ടേറെ കേന്ദ്ര പദ്ധതികളും പാക്കേജുകളും ലഭിച്ചിട്ടും മുഖ്യമന്ത്രി കേന്ദ്രത്തെ കുറ്റം പറയുന്നത് നന്ദികേടാണ്. അഴിമതിക്കാരെ ശിക്ഷിക്കുമെന്ന് ആവര്*ത്തിച്ചുപറയുന്ന മുഖ്യമന്ത്രി അഞ്ചുവര്*ഷത്തിനിടെ എത്ര അഴിമതിക്കേസ്സുകള്* രജിസ്റ്റര്* ചെയെ്തന്ന് വെളിപ്പെടുത്താന്* തയ്യാറാകണം. വ്യാജമദ്യവും മാഫിയകളും ക്വട്ടേഷന്* സംഘങ്ങളുമടങ്ങുന്ന അധോലോകങ്ങളുടെ പിടിയിലാണ് ഗ്രാമങ്ങള്* പോലും. കുറ്റവാളികളെ ലോക്കപ്പില്* നിന്ന് ബലമായി മോചിപ്പിച്ച് പാര്*ട്ടി ഓഫീസുകളില്* സ്വീകരണം നല്*കുന്ന സ്ഥിതിവരെയെത്തി. വ്യക്തിവൈരാഗ്യം കൊണ്ടല്ല, അഞ്ചുവര്*ഷം ഭരിച്ച മുഖ്യമന്ത്രി എന്ന നിലയിലാണ് വി.എസ്സിനെ വിമര്*ശിക്കുന്നത്. ഭരണനേട്ടങ്ങളുണ്ടെങ്കില്* അതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്കാണ്. അതുപോലെ ഭരണപരാജയങ്ങളുടെ വിമര്*ശനവും ആദ്യം സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്.

    യുഡിഎഫ് അധികാരതതില്* വരുമെന്ന കാര്യത്തില്* സംശയമില്ല. അതുപോലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്* യുഡിഎഫുകാര്*ക്കും കോണ്*ഗ്രസ്സുകാര്*ക്കും വ്യക്തമായ ബോദ്ധ്യമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി യുഡിഎഫില്* പ്രശ്*നമുണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങള്* വിലപ്പോകില്ല. കൊച്ചി മെട്രോ യാഥാര്*ഥ്യമാകുമെന്ന കാര്യത്തില്* ആര്*ക്കും സംശയം വേണ്ട. ടുജി സ്*പെക്ട്രം, ആദര്*ശ് ഫ്*ളാറ്റ് അഴിമതിക്കേസ്സുകളില്* കുറ്റക്കാര്* എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടും. കേന്ദ്ര മന്ത്രിയെന്ന നിലയിലല്ല വീറും വാശിയുമുള്ള കോണ്*ഗ്രസ്സിന്റെ പടയാളിയായാണ് പ്രചാരണ രംഗത്ത് പ്രവര്*ത്തിക്കുന്നത്. കേരളത്തില്* മടങ്ങിയെത്തി പാര്*ട്ടിക്ക് നേതൃത്വം നല്*കേണ്ട സാഹചര്യമില്ലെന്നും എ.കെ. ആന്റണി പറഞ്ഞു.
Working...
X