ഉമ്മന്*ചാണ്ടിയും ആന്റണിയും സോണിയയെ തെറ്റിദ്ധരിപ്പിച?? ?ചു - വി.എസ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഉമ്മന്*ചാണ്ടിയും ആന്റണിയും സോണിയയെ തെറ്റിദ്ധരിപ്പിച?? ?ചു - വി.എസ്*



    സോണിയ പറഞ്ഞത് വാസ്തവവിരുദ്ധം




    മലപ്പുറം: കേരളത്തിലെ അഞ്ചുവര്*ഷക്കാലത്തെ എല്*.ഡി.എഫ് ഭരണത്തെക്കുറിച്ച് സോണിയാഗാന്ധി പറഞ്ഞ കാര്യങ്ങള്* വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്* പറഞ്ഞു. എ.കെ. ആന്റണിയും ഉമ്മന്*ചാണ്ടിയും ശ്രീമതി സോണിയയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ യു.ഡി.എഫ് ഭരണവും ഇപ്പോഴത്തെ എല്*.ഡി.എഫ് ഭരണവും തമ്മിലുള്ള വ്യത്യാസം സോണിയക്ക് അറിയാമെങ്കിലും അത് മറച്ചുവെച്ച് ഉമ്മന്*ചാണ്ടിയും ആന്റണിയും കുറിച്ചുകൊടുത്തത് അതേപടി പ്രസംഗിക്കുകയാണ് അവര്* ചെയ്തതെന്നും വി.എസ് കൂട്ടിച്ചേര്*ത്തു. മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്* തിരഞ്ഞെടുപ്പ് യോഗങ്ങളില്* പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

    വികസന മുരടിപ്പിന്റെ കാലമായിരുന്നു കേരളത്തില്* കടന്നുപോയതെന്ന് സോണിയ പറഞ്ഞത് ആന്റണിയും ഉമ്മന്*ചാണ്ടിയും ഭരിച്ച കാലത്തെക്കുറിച്ചാണ്. കാലം മാറിയത് സോണിയ അറിഞ്ഞില്ല. കോണ്*ഗ്രസ്സിന്റെ ഒരു നേതാവ് വസ്തുതാവിരുദ്ധമായി ഇങ്ങനെ കാര്യങ്ങള്* പറഞ്ഞതില്* ലജ്ജ തോന്നുന്നു. എന്നാല്* ഇക്കാര്യത്തില്* കോണ്*ഗ്രസ് നേതാക്കള്*ക്കതില്ല. തൊലിക്കട്ടി കൂടുതലുള്ളതുകൊണ്ടാണിത്.

    കേരളത്തില്* കര്*ഷക ആത്മഹത്യകള്* ഇപ്പോഴും തുടരുന്നുവെന്ന സോണിയയുടെ വാദം തെറ്റാണ്. എല്*.ഡി.എഫ്. സര്*ക്കാര്* അധികാരത്തില്* വന്നശേഷം സംസ്ഥാനത്തെ് കര്*ഷക ആത്മഹത്യകള്* നടന്നിട്ടില്ല. കോണ്*ഗ്രസ് ഭരിക്കുന്ന ഇതരസംസ്ഥാനങ്ങളില്* കര്*ഷക ആത്മഹത്യ തുടരുമ്പോഴും കേരളം ഇക്കാര്യത്തില്* മാതൃകാപരമായ പ്രവര്*ത്തനം നടത്തിയെന്നും വി.എസ്. അവകാശപ്പെട്ടു. യു.ഡി.എഫ്. നേതാക്കളുടെ അഴിമതിക്കഥകള്* ഓരോന്നായി ഇപ്പോള്* പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യു.ഡി.എഫ്കാര്* ഇപ്പോള്* പറയുന്നത് വി.എസ്സിന് കടുത്ത പ്രതികാര ദാഹമാണെന്നാണ്. എന്നാല്* എനിക്ക് ആരോടും പ്രതികാരദാഹമില്ല. വൈദ്യുതി വകുപ്പില്* പൊതുമുതല്* കട്ടുതിന്നപ്പോഴാണ് ബാലകൃഷ്ണപിള്ളക്കെതിരെ കോടതിയില്* പോയത്. പൊതുമുതല്* കട്ടുതിന്നുന്നവരോടും പെണ്*കുട്ടികളെ മാനഭംഗപ്പെടുത്തുന്നവരോടും ഒരിക്കലും സന്ധിചെയ്യില്ല. മറ്റാരോടും പ്രതികാരവുമില്ല, ആക്ഷേപവുമില്ല - വി.എസ്. കൂട്ടിചേര്*ത്തു.

    ഇസ്*ലാം മത പ്രവാചകനെ കല്ലെറിഞ്ഞ ഖുറേഷിമാരെപ്പോലെയുള്ളവര്* പ്രവാചകവേഷം കെട്ടി തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. അത്തരക്കാരെ വേണ്ടവിധം കൈകാര്യം ചെയ്യാന്* ജനങ്ങള്* ജാഗ്രതപാലിക്കണം. കുറ്റിപ്പുറത്ത് ജനങ്ങള്* അത്തരം ഖുറേഷിമാരെ മുന്*പ് ഓടിച്ചുവിട്ടതാണ് ചരിത്രമെന്നും വി.എസ്. വേങ്ങരയില്* പറഞ്ഞു.

    അടുത്തകാലം വരെ എല്*.ഡി.എഫിനൊപ്പമുണ്ടായിരുന്ന ചില ദുര്*ബല മനസ്*കര്* കുഞ്ഞാലിക്കുട്ടിയുടെ വണ്ടി കണ്ടപ്പോള്* അതില്*കയറി കുതിക്കുകയാണിപ്പോള്*. അക്കൂട്ടരുടെ ഒപ്പമുള്ള നടപ്പിനിടെ ഒടുവില്* പോലീസ് വണ്ടിയില്* കയറേണ്ടിവരും. അതുകൊണ്ട് കൂടുതല്* നേരം ആ വണ്ടിയില്* ഇരിക്കുന്നത് അപകടമാണെന്നും വി.എസ്. പെരിന്തല്*മണ്ണയില്* പറഞ്ഞു. അഴിമതിയില്* കുളിച്ചു നില്*ക്കുകയാണ് മന്*മോഹന്* സര്*ക്കാര്*. ഇതിനെതിരെ അദ്ദേഹത്തിന്റെ മൂക്കിനു താഴെ നിരാഹാരസമരം നടത്തുന്ന ഗാന്ധിയനായ അന്നാഹസാരെയെക്കുറിച്ചോ, കേന്ദ്രസര്*ക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചോ ഒന്നും ഉരിയാടാതെ കേരളത്തെക്കുറിച്ച് വസ്തുതകള്*ക്ക് നിരക്കാത്തതാണ് സോണിയാ ഗാന്ധി പറഞ്ഞതെന്നും വി.എസ് കൂട്ടിചേര്*ത്തു.
Working...
X